ഒടുവില്‍ പത്മാവത് പ്രതിഷേധം കര്‍ണിസേന നിര്‍ത്തുന്നു..
സഞ്ജയ് ലീലാ ബന്‍സാലിയുടെ 'പത്മാവത്' നെതിരെ നടത്തിയ ഒരു വര്‍ഷം നീണ്ട പ്രതിഷേധ 'പരിപാടികള്‍' അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി കര്‍ണിസേന രംഗത്ത്. ചിത്രം രജപുത്രരെ മഹത്വവത്കരിക്കുകയാണെന്ന് തെളിഞ്ഞെന്നും അതിനാലാണ് പ്രതിഷേധം അവസാനിപ്പിക്കുന്നതെന്നുമാണ് വിശദീകരണം.ചരിത്രത്തെ വളച്ചൊടിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണിസേനയുടെ നേതൃത്വത്തില്‍ രാജവ്യാപകമായി ചിത്രത്തിനെതിരെ പ്രതിഷേധം നടന്നത്.
പ്രതിഷേധം ശക്തമായതോടെ സെന്‍സെര്‍ കത്രികയില്‍ കുടുങ്ങി പല മാറ്റങ്ങള്‍ക്കും ശേഷമായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.എന്നാല്‍ ചിത്രം തങ്ങള്‍ കണ്ടെന്നും രജപുത്ര വംശത്തിന്‍റെ മഹത്വം ഉയര്‍ത്തിക്കാണിക്കുന്ന ചിത്രം രജപുത്രരുടേയും അഭിമാനം ഉയര്‍ത്തുന്നതാണെന്നും കര്‍ണിസേന വ്യക്തമാക്കി.

ചിത്രം ത്യാഗത്തെ ഉയര്‍ത്തിക്കാട്ടുന്നു
വെള്ളിയാഴ്ച കര്‍ണിസേനയിലെ അംഗങ്ങള്‍ ചിത്രം കണ്ടു. തങ്ങളുടെ ത്യാഗത്തെ ഉയര്‍ത്തിക്കാണിക്കുന്നതാണ് സിനിമ. അതിനാല്‍ പ്രതിഷേധം അവസാനിപ്പിക്കുന്നെന്ന് മുംബൈ കര്‍ണി സേന നേതാവ് യോഗേന്ദ്ര സിംഗ് ഖട്ടര്‍ വ്യക്തമാക്കി.

ചിത്രം എല്ലായിടത്തും പ്രദര്‍ശിപ്പിക്കും
സിനിമ പ്രദര്‍ശിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടും കര്‍ണിസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചിത്രം റിലീസ് ചെയ്തിട്ടില്ല. എന്നാല്‍ ഇനി തങ്ങള്‍ ഇടപെട്ട് ചിത്രം റിലീസ് ചെയ്യാനുള്ള സഹായങ്ങള്‍ ചെയ്യുമെന്ന് യോഗേന്ദ്ര സിംഗ് വ്യക്തമാക്കി.

ഇത് തന്നെയല്ലേ...
രജപുത്രന്‍മാരുടെ അഭിമനത്തെ ഇകഴ്ത്തുന്ന തരത്തിലാണ് ചിത്രം ഒരുക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പത്മവതിന്‍റെ സെറ്റില്‍ ചിത്രത്തിന്‍റെ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ ആക്രമിച്ചായിരുന്നു കര്‍ണിസേന പ്രതിഷേധം തുടങ്ങിയത്. പിന്നീട് ചിത്രത്തിലെ താരങ്ങള്‍ക്കെതിരെ വധഭീഷണി വരെ മുഴക്കിയിരുന്നു.എന്നാല്‍ ചിത്രം കാണാതെ വിമര്‍ശനം ഉയര്‍ത്തുന്നതിനെതിരെ കര്‍ണിസേനയെ പ്രതിരോധിച്ച് പലരും രംഗത്ത് എത്തിയിരുന്നു.

പത്മാവതിയുടെ പേര് മാറ്റി പത്മാവത്
പ്രതിഷേധം ശക്തമായതോടെ ചിത്രം വീണ്ടും സെന്‍സറിങ്ങിന് വിധേയമായി.പ്രസൂണ്‍ ജോഷി അദ്ധ്യക്ഷനായ സെന്‍സര്‍ ബോര്‍ഡ് അഞ്ചു മാറ്റങ്ങളോട് കൂടി ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കി. ചിത്രത്തിന്റെ പേര് പദ്മാവതി എന്നതില്‍ നിന്ന് പദ്മാവത് ആക്കിയത് ഉള്‍പ്പെടെയുള്ള മാറ്റങ്ങളായിരുന്നു വരുത്തിയത്.

ഒടുവില്‍
ചിത്രം റിലീസ് ചെയ്യുന്നതിന് തലേ നാള്‍ വരെ ഉത്തരേന്ത്യയില്‍ കര്‍ണിസേന പ്രതിഷേധം ശക്തമാക്കിയിരുന്നു. ചിത്രത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടയില്‍ ഗുരുഗ്രാമിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വാഹനത്തിന് നേരേയും കര്‍ണിസേന പ്രവര്‍ത്തകര്‍ ആക്രമം അഴിച്ചുവിട്ടിരുന്നു. കേരളത്തിലും ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാന്‍ കര്‍ണിസേന അംഗങ്ങള്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അനുവാദം നല്‍കിയിരുന്നില്ല.












Click it and Unblock the Notifications