കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും പത്മാവത് വേണ്ട, കലിയടങ്ങാതെ കര്‍ണിസേന, മുഖ്യമന്ത്രിയെ കാണും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതിനെതിരെ കേരളത്തിലും പ്രതിഷേധം നടത്താനുള്ള ഒരുക്കത്തിലാണ് കര്‍ണിസേന. ചിത്രം കേരളത്തിലും പ്രദര്‍ശിപ്പിക്കരുതെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് കത്ത് നല്‍കാന്‍ തിരുമാനിച്ചിരിക്കുകയാണെന്ന് കര്‍ണി സേനയുടെ കേരള പ്രസിഡന്‍റ് ജഗദീഷ് പാസിങ് റാണാവത് പറഞ്ഞു.
രാജവ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറിയതോടെ കോടതി വിധിയുടെ പശ്ചാത്തലത്തിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ചില സംസ്ഥാനങ്ങള്‍ തയ്യാറായിരുന്നില്ല. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളാണ് കര്‍ണി സേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രം റിലീസ് ചെയ്യാതിരുന്നത്.

pathmavath

ശക്തമായ പ്രതിഷേധങ്ങള്‍ക്ക് നടുവിലും ചിത്രം റിലീസ് ചെയ്ത വ്യാഴാഴ്ച പത്ത് ലക്ഷം പേര്‍ സിനിമ കണ്ടതായി നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനിടയില്‍ ചിത്രം 180 മില്യണ്‍ നേടിയതായും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. അതേസമയം ഇന്നലെ ഫേസ്ബുക്കില്‍ ചിത്രം എത്തിയിരുന്നു. 19,000 ത്തോളം പേര്‍ ചിത്രം കണ്ടതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. രാജ്യത്താകെ 48,000 തീയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

എന്നാല്‍ കനത്ത സുരക്ഷയ്ക്കിടയിലും ബെംഗളൂരിവില്‍ പത്മാവത് പ്രദര്‍ശിപ്പിച്ച തീയറ്ററിന് നേരെ വ്യാഴാഴ്ച ആക്രമം നടന്നിരുന്നു. ബലഗാവിയിലെ പ്രകാശ് തീയറ്ററിന് നേരെ അഞ്ജാത സംഘം പെട്രോള്‍ ബോംബ് ഏറിയുകയായിരുന്നു. ഇവര്‍ക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

English summary
karnisena planning to protest against the movie pathmavath in kerala.the members of karnisena wiil meet cm pinarayi tomorrow.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X