കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്നിനെതിരെ പോരാട്ടം കടുപ്പിപ്പ് കർണ്ണാടക: ജനുവരിക്ക് ശേഷം സംസ്ഥാനത്ത് 1,438 കേസുകൾ

Google Oneindia Malayalam News

ബെംഗളൂരു: കഴിഞ്ഞ മാർച്ചിലാണ് കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ മയക്കുമരുന്നുകൾക്കെതിരായ യുദ്ധം പ്രഖ്യാപിക്കുന്നത്. സംസ്ഥാനത്ത് മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വർധിച്ചതോടെയായിരുന്നു ഇത്. ഇതിനെയൊരു വെല്ലുവിളിയായി സ്വീകരിച്ച് സർക്കാർ മയക്കുമരുന്നുകൾക്കെതിരെ പോരാടാൻ ആരംഭിക്കുകയായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തെ ശക്തിപ്പെടുത്തി പോലീസിനെ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സഹായിക്കുമെന്നാണ് മുൻ ആഭ്യന്തര മന്ത്രി കെജെ ജോർജിന്റെ ചോദ്യത്തിന് മറുപടിയായി ബജറ്റ് സമ്മേളനത്തിനിടെ ആഭ്യന്തരമന്ത്രി പറഞ്ഞത്. കൊറോണ വൈറസ് വരികയോ പോകുകയോ ചെയ്യാം എന്നാൽ ഇതൊരു സ്ഥിരം വൈറസാണ്. മയക്കുമരുന്നിനെതിരായ പോരാട്ടം പേപ്പറിൽ മാത്രം ഒതുങ്ങുകയാണ്. സർക്കാരോ പോലീസോ തങ്ങളുടെ പക്കലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ തയ്യാറാവുന്നില്ലെന്നാണ് സർവീസിൽ നിന്ന് വിരമിച്ച ചില ഐപിഎസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്.

മാസ്ക് ധരിക്കാത്തതിന്റെ പേരിൽ യുവാക്കളെ മർദ്ദിച്ചെന്ന് പരാതി;കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി; പോലീസ്മാസ്ക് ധരിക്കാത്തതിന്റെ പേരിൽ യുവാക്കളെ മർദ്ദിച്ചെന്ന് പരാതി;കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി; പോലീസ്

മയക്കുമരുന്ന് മാഫിയയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷത്തിരുന്നപ്പോൾ ബിജെപിയും ഉന്നയിച്ചിരുന്നത്. 2018 ആഗസ്റ്റിൽ മുൻ മന്ത്രി ആർ അശോകയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം ബെംഗളൂരൂ പോലീസ് കമ്മീഷണർ സുനിൽ കുമാറിനെ കണ്ട് മയക്കുമരുന്ന് മാഫിയയെ കൈകാര്യം ചെയ്യുന്നതിനായി ഗുണ്ടാ ആക്ട് നടപ്പിലാക്കുന്നതിനായി പ്രത്യേകം സേനയെ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ നമ്മുടെ ആഭ്യന്തര മന്ത്രി ഇക്കാര്യം പ്രതീക്ഷയോടെ പരിഗണിച്ചിട്ടുണ്ടെന്നും ടൂറിസം മന്ത്രി സിടി രവി വ്യക്തമാക്കി.

8-adiction-2

Recommended Video

cmsvideo
Rs 20,000 per day for virus treatment | Oneindia Malayalam

ഓരോ തവണയും ഈ പ്രശ്നം നിയമസഭയിൽ ഉന്നയിക്കപ്പെടും. ബെംഗളൂരുവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ കാണിക്കുന്നതിനായി സർക്കാർ കണക്കുകൾ അവതരിപ്പിക്കുകയും ചെയ്യും. ആഭ്യന്തര മന്ത്രാലയം നൽകുന്ന കണക്ക് പ്രകാരം ജനുവരിക്ക് ശേഷം 1,438 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1798 പേർ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഇതിൽ 25 വിദേശികളും ഉൾപ്പെടുന്നുണ്ട്. അടുത്ത കാലത്ത് നടന്ന റെയ്ഡിൽ കണ്ടെത്തിയത് കഞ്ചാവ് കർണ്ണാടകത്തിൽ തന്നെ കൃഷി ചെയ്യുന്നുവെന്നാണ്. രാജ്യത്ത് ഏറ്റവുമധികം മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ള 272 ജില്ലകളിൽ അർബൻ ബെംഗളുരു, കോലാർ, മൈസൂരു, ഉഡുപ്പി, രാമനഗര, കൊഡഗു, എന്നീ കർണാടകത്തിലെ സുപ്രധാന നഗരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.

English summary
Karntaka announces war against drugs in March
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X