കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയത്തില്‍ മേല്‍ക്കൂരയോളം വെള്ളം, മേല്‍ക്കൂരയ്ക്ക് മുകളില്‍ ഒരു കൂറ്റന്‍ മുതലയും... വീഡിയോ

Google Oneindia Malayalam News

Recommended Video

cmsvideo
മേല്‍ക്കൂരയില്‍ പ്രളയത്തില്‍ ഒഴുകിയെത്തിയ മുതല | Oneindia Malayalam

ബെല്‍ഗാം: പ്രളയത്തില്‍ ഒലിച്ചെത്താത്തതായി ഒന്നും ഉണ്ടാവില്ല. കൂറ്റന്‍ മരങ്ങളും കൊടും വിഷമുള്ള പാമ്പുകളും എല്ലാം അതില്‍ ഉണ്ടാവും. അക്കാര്യത്തില്‍ ആര്‍ക്കും ഒരു അത്ഭുതവും തോന്നില്ല. എന്നാല്‍ ഒരു പടുകൂറ്റന്‍ മുതല തന്നെ ഒഴുകി എത്തിയാല്‍ എങ്ങനെയുണ്ടാവും.

<strong>പ്രളയത്തില്‍ എത്തിയ(?) മുതല 'ഫേക്ക്' അല്ല! ചാലക്കുടി പുഴയില്‍ നിന്ന് കിട്ടിയത് ഇരവിഴുങ്ങിയ മുതലയെ...</strong>പ്രളയത്തില്‍ എത്തിയ(?) മുതല 'ഫേക്ക്' അല്ല! ചാലക്കുടി പുഴയില്‍ നിന്ന് കിട്ടിയത് ഇരവിഴുങ്ങിയ മുതലയെ...

മലയാളികള്‍ക്ക് മുതലകള്‍ അത്ര പരിചിതമല്ല. നമ്മുടെ പുഴകളില്‍ മുതലകള്‍ സര്‍വ്വസാധാരണം അല്ലെന്നത് തന്നെയാണ് അതിന് കാരണം. കേരളത്തില്‍ മുതലയുള്ള മേഖലകള്‍ വളരെ കുറവാണ്. എന്നാല്‍ മറ്റ് പലയിടങ്ങളിലും അങ്ങനെയല്ല കാര്യങ്ങള്‍.

പ്രളയത്തില്‍ ഒരു മുതല ഒഴുകിയെത്തി വീടിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ കിടക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. എന്തായാലും ഭയപ്പെടേണ്ടതില്ല, സംഭവം കേരളത്തിലല്ല.

കടുത്ത പ്രളയം

കടുത്ത പ്രളയം

കേരളം പോലെ തന്നെ വലിയ പ്രളയക്കെടുതിയാണ് കര്‍ണാടകത്തിലും. ഒരുപക്ഷേ, കേരളത്തേക്കാള്‍ രൂക്ഷമാണ് അവിടത്തെ സ്ഥിതിഗതികള്‍. കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു മന്ത്രിസഭ പോലും ഇല്ലാത്ത സംസ്ഥാനം ആണ്. എന്തായാലും ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ണാടകം സന്ദര്‍ശിച്ചിരുന്നു.

മേല്‍ക്കൂരയില്‍ ഒരു മുതല

കര്‍ണാടകത്തിലെ ബെല്‍ഗാമിലെ റായ്ബാല്‍ താലൂക്കില്‍ നിന്നുള്ള ഒരു ദൃശ്യം ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍ ആയിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഒരു കൂറ്റന്‍ മുതല കിടക്കുന്നതാണ് വീഡിയോ. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

പാമ്പുകള്‍

പാമ്പുകള്‍

കഴിഞ്ഞ തവണ കേരളത്തില്‍ പ്രളയം ഉണ്ടായപ്പോഴും സമാനമായ പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. പാമ്പുകള്‍ ആയിരുന്നു അന്ന് വലിയ പ്രശ്‌നം ആയിരുന്നത്. ഇത്തവണയും വെള്ളമിറങ്ങിക്കഴിയുമ്പോള്‍ അതേ വിഷയം ഉണ്ടാകും എന്ന് ഏറെക്കുറേ ഉറപ്പാണ്.

അന്ന് കേരളത്തിലും മുതല

അന്ന് കേരളത്തിലും മുതല

കഴിഞ്ഞ പ്രളയത്തില്‍ കേരളത്തിലും എത്തിയിരുന്നു ഒരു മുതല. ചാലക്കുടിയിലെ ഒരു വീട്ടില്‍ ആയിരുന്നു പ്രളയശേഷം മുതലയെ കണ്ടെത്തിയത്. 2018 ഓഗസ്റ്റ് 19 ന് ആയിരുന്നു ഇത്. ഡ്രീം വേള്‍ഡിനും ചാലക്കുടിയ്ക്കും ഇടയിലുള്ള വീടിന്റെ ഷെഡ്ഡില്‍ ആയിരുന്നു മുതല ഉണ്ടായിരുന്നത്. അതിരപ്പിള്ളി വാഴച്ചാലില്‍ നിന്നായിരിക്കാം മുതല ഒഴുകി എത്തിയത് എന്നായിരുന്നു അന്നത്തെ വിലയിരുത്തല്‍.

English summary
Karnataka Floods: Crocodile lands on rooftop of house in Karnataka's flood-affected Belgaum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X