കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍താര്‍പൂര്‍ ഇടനാഴി: ഇന്ത്യ-പാക് രണ്ടാം ചര്‍ച്ച വിജയം, ദിവസവും 5000 തീര്‍ഥാടകര്‍

Google Oneindia Malayalam News

ദില്ലി: വാഗ അതിര്‍ത്തിയിലെ കര്‍താര്‍പൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മില്‍ നടത്തിയ രണ്ടാംഘട്ട ചര്‍ച്ച വിജയം. ഇന്ത്യയുടെ പ്രധാന ആവശ്യങ്ങള്‍ പാകിസ്താന്‍ തത്വത്തില്‍ അംഗീകരിച്ചു. അതിര്‍ത്തിയിലെ സീറോ ലൈനില്‍ പാലം നിര്‍മിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ ശരിവച്ചു.

India

കര്‍താര്‍പൂര്‍ ഇടനാഴി വഴി ദേര ബാബ നാനാകിന്റെ സമാധി സ്ഥലത്തേക്കുള്ള സിഖ് തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കാന്‍ സൗകര്യം ഒരുക്കും. ഇത് ഇന്ത്യയുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. പ്രതിദിനം 5000 തീര്‍ഥാടകര്‍ക്കാണ് ഇടനാഴി വഴി യാത്രാ സൗകര്യമുണ്ടാകുക. പ്രത്യേക അവസരങ്ങളില്‍ ഇത് 10000 ആക്കി ഉയര്‍ത്തുമെന്നും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇരുരാജ്യങ്ങളുടെ പ്രതിനിധികള്‍ വാഗയില്‍ വച്ച് നടത്തിയ ചര്‍ച്ച രണ്ടു മണിക്കൂറോളം നീണ്ടു. തീര്‍ഥാടകരുടെ യാത്രാ സൗകര്യവും അടിസ്ഥാന സൗകര്യമൊരുക്കലുമായിരുന്നു ഇന്ത്യ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍. പാലം പണി പൂര്‍ത്തിയാകും വരെ താല്‍ക്കാലികമായി തീര്‍ഥാടകര്‍ക്ക് യാത്ര ചെയ്യുന്നതിന് കര്‍താര്‍പൂര്‍ ഇടനാഴി വഴി സൗകര്യം ഒരുക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

കര്‍ണാടകത്തില്‍ മകള്‍ വിമതര്‍ക്കൊപ്പം; രാജിവച്ച അച്ഛന്റെ നിലപാടില്‍ മയം, മൂന്നാമനെ തേടി കോണ്‍ഗ്രസ്!!കര്‍ണാടകത്തില്‍ മകള്‍ വിമതര്‍ക്കൊപ്പം; രാജിവച്ച അച്ഛന്റെ നിലപാടില്‍ മയം, മൂന്നാമനെ തേടി കോണ്‍ഗ്രസ്!!

പാലം നിര്‍മിക്കേണ്ടതില്ല എന്നായിരുന്നു പാകിസ്താന്‍ നേരത്തെ സ്വീകരിച്ച നിലപാട്. എന്നാല്‍ മഴക്കാലത്ത് രവി നദി കരകവിഞ്ഞാല്‍ ഇന്ത്യന്‍ ഭാഗത്ത് പ്രളയത്തിന് കാരണമാകുമെന്ന് ഇന്ത്യ വിശദീകരിച്ചു. ഇതോടെയാണ് പാകിസ്താന്‍ വഴങ്ങിയത്. മാത്രമല്ല, ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ തീര്‍ഥാടനം നടത്താനും പാകിസ്താന്‍ അനുമതി നല്‍കി.

English summary
Kartarpur corridor: Pakistan agrees to allow visa-free travel to Indian pilgrims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X