ഇവരാണ് താരങ്ങള്‍... ചെന്നൈ വൃത്തിയാക്കാന്‍ ആര്യയും കാര്‍ത്തിയും വരലക്ഷ്മിയും... വീഡിയോ
ചെന്നൈ: മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ച ചെന്നൈ ഇപ്പോഴും സാധാരണ നിലയിലേയ്ക്ക് എത്തിയിട്ടില്ല. വെള്ളം താഴ്ന്നതോടെ എവിടേയും മാലിന്യങ്ങള്‍ മാത്രമാണ്. പകര്‍ച്ച വ്യാധി ഭീതിയിലാണ് ചെന്നൈ നഗരം ഇപ്പോള്‍.
ഇതെല്ലാം കണ്ട് വെറുതേയിരിയ്ക്കാന്‍ തമിഴകത്തിന്റെ പ്രിയ താരങ്ങളായ ആര്യയും കാര്‍ത്തിയും വരലക്ഷ്മിയും തയ്യാറായിരുന്നില്ല. നഗരത്തിലെ മാലിന്യങ്ങള്‍ നീക്കാന്‍ ഇവരും രംഗത്തിറങ്ങി.

വെള്ളപ്പൊക്കം ദുിതം വിതച്ച ചെന്നൈയെ പഴയ ചെന്നൈ ആക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആര്യയും കാര്‍ത്തിയും പറഞ്ഞു. ഇവര്‍ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. നടികര്‍ സംഘത്തിലെ പലരും മാലിന്യ നിര്‍മാര്‍ജനത്തില്‍ കൈകോര്‍ത്തു.
ആയിരക്കണക്കിന് കോടിയുടെ നഷ്ടമാണ് വെള്ളപ്പൊക്കവും മഴയും ചെന്നൈയില്‍ ഉണ്ടാക്കിയത്. നഗരത്തെ പഴയ രീതിയിലേയ്ക്ക് തിരിച്ചെത്തിയ്ക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായം ഒഴുകിയെത്തുന്നുണ്ട്. മെഡിക്കല്‍ ക്യാമ്പുകളും ശുചീകരണ പ്രവര്‍ത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുന്നു.












Click it and Unblock the Notifications