കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നേതാക്കളല്ല; ഇഡി ഓഫീസില്‍ വിയര്‍ക്കുന്നത് ബന്ധുക്കള്‍... വദ്രക്ക് പിന്നാലെ കാര്‍ത്തിയെത്തി

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ നേതാക്കളെ അന്വേഷണ ഏജന്‍സികളെ കാണിച്ച് കേന്ദ്രസര്‍ക്കാര്‍ വിരട്ടുന്നുവെന്നാണ് ആരോപണം. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ കേസുകളില്‍ കുടുക്കുന്നു. വരുതിയിലാക്കാന്‍ കേസുകള്‍ ചുമത്തുന്നു... തുടങ്ങിയ ആരോപണങ്ങളും നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നു. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റാണ് അന്വേഷണം നടത്തുന്നത്.

ഇതേ അന്വേഷണ ഏജന്‍സി തന്നെയാണ് കോണ്‍ഗ്രസ് നേതാവ് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കെതിരെയും അന്വേഷണം നടത്തുന്നത്. കാര്‍ത്തിയും ചിദംബരവും വ്യാഴാഴ്ച ദില്ലിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. ബിജെപി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും ഒഡീഷയിലും ബംഗാളിലും കേന്ദ്ര ഏജന്‍സികള്‍ സമാനമായ നീക്കം നടത്തുന്നുവെന്നാണ് ആരോപണങ്ങള്‍....

അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്യല്‍... വീണ്ടും

അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്യല്‍... വീണ്ടും

പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ചോദ്യം ചെയ്യാന്‍ വേണ്ടി ഇഡി ബുധനാഴ്ച വിളിപ്പിച്ചിരുന്നു. അഞ്ച് മണിക്കൂറാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് വേണ്ടി വദ്ര ഇഡി ഓഫീസിലെത്തിയത് പ്രിയങ്കയ്‌ക്കൊപ്പമായിരുന്നു. വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യല്‍ ആരംഭിച്ചിരിക്കുകയാണ്.

കാര്‍ത്തിയെയും ചോദ്യം ചെയ്യുന്നു

കാര്‍ത്തിയെയും ചോദ്യം ചെയ്യുന്നു

അതേസമയം, ചിംദബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെയും വ്യാഴാഴ്ച ഇഡി ചോദ്യം ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് ഭരണത്തിലുള്ള വേളയില്‍ അനര്‍ഹമായി നേട്ടമുണ്ടാക്കിയെന്നാണ് കാര്‍ത്തിക്കെതിരായ ആരോപണം. കേസില്‍ കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ജാമ്യത്തിലാണ്.

കേസ് ഇങ്ങനെ

കേസ് ഇങ്ങനെ

കാര്‍ത്തിക്കെതിരെ ഇഡി മാത്രമല്ല അന്വേഷണം നടത്തുന്നത്. സിബിഐയും കേസെടുത്തിട്ടുണ്ട്. കാര്‍ത്തിയുടെ ഐഎന്‍എക്‌സ് മീഡിയ എന്ന കമ്പനിക്ക് വിദേശത്ത് നിക്ഷേപം നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ വിദേശനിക്ഷേപ പ്രോല്‍സാഹയ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ചിദംബരം ധനമന്ത്രിയായിരുന്ന വേളയില്‍ ലഭിച്ച ഈ അനുമതി അനര്‍ഹമായിട്ട് നേടിയെന്നാണ് ആരോപണം.

സുപ്രീംകോടതി ഇടപെടല്‍

സുപ്രീംകോടതി ഇടപെടല്‍

സിബിഐ ആണ് കാര്‍ത്തിയെ കേസില്‍ അറസ്റ്റ് ചെയ്തത്. പിന്നീട് ഇദ്ദേഹം ജാമ്യത്തില്‍ ഇറങ്ങി. വിദേശയാത്രയ്ക്കുണ്ടായിരുന്ന വിലക്ക് കഴിഞ്ഞമാസം സുപ്രീംകോടതി നീക്കം ചെയ്തു. കള്ളപ്പണം വെളുപ്പിക്കാന്‍ കമ്പനി മുഖേന കാര്‍ത്തി ശ്രമിച്ചുവെന്നാണ് ഇഡി എടുത്ത കേസ്.

വദ്രയുടെ സ്വത്തുക്കള്‍

വദ്രയുടെ സ്വത്തുക്കള്‍

ബ്രിട്ടനിലെ സ്വത്തുക്കള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് റോബര്‍ട്ട് വദ്രക്കെതിരായ കേസ്. ബ്രിട്ടനിലെ ആരോപണ വിധേയമായ സ്വത്തുമായി തനിക്ക് ബന്ധമില്ലെന്ന് വദ്ര പറയുന്നു. ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരായ അദ്ദേഹത്തെ വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യുകയാണ്. ബുധനാഴ്ച വൈകീട്ട് ഇഡി ആസ്ഥാനത്തെത്തിയ വദ്രയെ രാത്രി 9.40നാണ് വിട്ടയച്ചത്.

കോണ്‍ഗ്രസിനെ സംശയമുനയില്‍ നിര്‍ത്തി

കോണ്‍ഗ്രസിനെ സംശയമുനയില്‍ നിര്‍ത്തി

കോണ്‍ഗ്രസിനെ സംശയമുനയില്‍ നിര്‍ത്തിയ രണ്ടുകേസുകളാണ് വദ്രയുടെയും കാര്‍ത്തിയുടെതും. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആരോപണം ശക്തമാണ്. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ നീക്കമാണ് ബംഗാളില്‍ കഴിഞ്ഞദിവസം വന്‍ വിവാദമായത്.

ബംഗാളില്‍ നടന്നത്

ബംഗാളില്‍ നടന്നത്

മമതയുടെ വിശ്വസ്തനായ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെതിരെയാണ് സിബിഐ ബംഗാളില്‍ നീങ്ങുന്നത്. ശാരദ കേസ് നേരത്തെ അന്വേഷിച്ച രാജീവ് കുമാര്‍ നിര്‍ണയാക രേഖകള്‍ സിബിഐക്ക് കൈമാറിയില്ലെന്ന് അന്വേഷണ ഏജന്‍സി ആരോപിക്കുന്നു. അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ സിബിഐ ശ്രമിച്ചതാണ് മൂന്ന് ദിവസം നീണ്ട ധര്‍ണ നടത്താന്‍ മമതയെ നിര്‍ബന്ധിച്ചത്.

വീണ്ടും സുപ്രീംകോടതി

വീണ്ടും സുപ്രീംകോടതി

ബംഗാള്‍ കേസ് സുപ്രീംകോടതിയിലെത്തി. കല്‍ക്കത്ത ഹൈക്കോടതിയില്‍ ബംഗാള്‍ പോലീസും ഹര്‍ജി സമര്‍പ്പിച്ചു. സിബിഐ സുപ്രിംകോടതിയിലും കേസുമായെത്തി. ഒടുവില്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ കമ്മീഷണര്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. എന്നാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു.

ഒഡീഷയിലും ആന്ധ്രയിലും

ഒഡീഷയിലും ആന്ധ്രയിലും

ഒഡീഷയില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് സമാനമായ അനുഭവം ഭരണകക്ഷിയായ ബിജെഡിക്കുണ്ടായിരുന്നു. ആന്ധ്രയിലെ ഭരണകക്ഷിയായ ടിഡിപിക്കും സമാനമായ അനുഭവമുണ്ട്. നേരത്തെ എന്‍ഡിഎയില്‍ അംഗമായിരുന്നപ്പോള്‍ ടിഡിപിക്ക് പ്രതിസന്ധി കുറവായിരുന്നു. സഖ്യം വിട്ടശേഷം സിബിഐ പുതിയ കേസുകള്‍ക്ക് ശ്രമിക്കുന്നുവെന്നാണ് ആരോപണം.

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെക്കെതിരെ

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെക്കെതിരെ

തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ എഐഎഡിഎംകെ നേതാക്കള്‍ക്കെതിരെ സിബിഐയും ഇഡിയും അന്വേഷണം നടത്തുന്നുണ്ട്. എഐഎഡിഎംകെയെ വരുതിയില്‍ നിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണ കേസ് എടുത്തതെന്ന് പ്രതിപക്ഷകക്ഷികള്‍ ആരോപിക്കുന്നു. ഇഡി അന്വേഷിക്കുന്ന കേസുകളില്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് സാധിക്കുന്നില്ലെന്നും പ്രതിപക്ഷം പറയുന്നു.

പ്രതിപക്ഷത്തിന് ഒരേ സ്വരം

പ്രതിപക്ഷത്തിന് ഒരേ സ്വരം

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും സമാനമായ കേസുകള്‍ നിലവിലുണ്ട്. വദ്രക്കെതിരായ കേസില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് മമതാ ബാനര്‍ജി. കേന്ദ്രത്തിനെതിരെ മമത നടത്തിയ ധര്‍ണയ്ക്ക് കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിരുന്നു. മമത നടത്തിയ നീക്കത്തിന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണ നല്‍കി.

പ്രിയങ്ക പടതുടങ്ങി, ബിജെപിക്ക് ശക്തമായ മുന്നറിയിപ്പ്; ഭര്‍ത്താവിനെ ഉദ്യോഗസ്ഥര്‍ക്ക് വിട്ടുകൊടുത്ത്പ്രിയങ്ക പടതുടങ്ങി, ബിജെപിക്ക് ശക്തമായ മുന്നറിയിപ്പ്; ഭര്‍ത്താവിനെ ഉദ്യോഗസ്ഥര്‍ക്ക് വിട്ടുകൊടുത്ത്

English summary
Karthi chidambaram grilled by ED in Delhi, Vadra to be grilled 2nd day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X