കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ കാ‍ര്‍ത്തി ചിദംബരം കുടുങ്ങി! ഐഎന്‍എക്സ് മീഡിയാ കേസില്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
തട്ടിപ്പ് കേസില്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍ | Oneindia Malayalam

ഐഎന്‍എക്സ്എല്‍ പണമിടപാട് കേസില്‍ പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ വെച്ചായിരുന്നു അറസ്റ്റ്. 2007 ല്‍ ചട്ടങ്ങള്‍ മറികടന്ന് ഐഎന്‍എക്സ് മീഡിയയിലേക്ക് 305 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിച്ചെന്നാണ് കാര്‍ത്തിക്കെതിരെയുള്ള കേസ്.

നടൻ ജയസൂര്യക്ക് കുരുക്ക് മുറുകുന്നു? തദ്ദേശ ട്രൈബ്യൂണൽ അപ്പീൽ തള്ളി, ജയസൂര്യക്ക് ഇനി രക്ഷയില്ല?നടൻ ജയസൂര്യക്ക് കുരുക്ക് മുറുകുന്നു? തദ്ദേശ ട്രൈബ്യൂണൽ അപ്പീൽ തള്ളി, ജയസൂര്യക്ക് ഇനി രക്ഷയില്ല?

കഥകളിലെ ഉറങ്ങുന്ന സുന്ദരിയെ പോലെ ശ്രീദേവി.. നടിയെ ഏറ്റുവാങ്ങാനുള്ള നിയോഗം ഒരു മലയാളിക്ക്!കഥകളിലെ ഉറങ്ങുന്ന സുന്ദരിയെ പോലെ ശ്രീദേവി.. നടിയെ ഏറ്റുവാങ്ങാനുള്ള നിയോഗം ഒരു മലയാളിക്ക്!

ട്വിസ്റ്റുകൾ നിറഞ്ഞ ശ്രീദേവിയുടെ ജീവിതം!! രണ്ട് വിവാദ പ്രണയങ്ങൾ.. ഗർഭിണിയായപ്പോൾ കിട്ടിയ തല്ല്ട്വിസ്റ്റുകൾ നിറഞ്ഞ ശ്രീദേവിയുടെ ജീവിതം!! രണ്ട് വിവാദ പ്രണയങ്ങൾ.. ഗർഭിണിയായപ്പോൾ കിട്ടിയ തല്ല്

ഐഎന്‍എക്സ്എല്‍ പണമിടപാട് കേസ്

ഐഎന്‍എക്സ്എല്‍ പണമിടപാട് കേസ്

ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയ സ്ഥാപനത്തിന് വിദേശത്ത് നിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിക്കുന്നതിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് അനുമതി നല്‍കിയെന്നും അതിന് കാര്‍ത്തി ചിദംബരത്തിന് 3.5 കോടി രൂപ കോഴ ലഭിച്ചെന്നുമാണ് കേസ്.

ഇവര്‍ കൂട്ടു പ്രതികള്‍

ഇവര്‍ കൂട്ടു പ്രതികള്‍

അഡ്വാന്‍റേജ് സ്ട്രാറ്റജിക് കണ്‍സെല്‍ട്ടിങ് എന്ന സ്ഥാപനം വഴിയാണ് കോഴലഭിച്ചതെന്നും കേസില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ സ്ഥാപനത്തിന്‍റെ ഡയറക്ടര്‍മായാ രവി വിശ്വനാഥന്‍, മോഹനന്‍ രാജേഷ്, എസ് ഭാസ്കര രാമന്‍ എന്നിവരാണ് കൂട്ടുപ്രതികള്‍.

സിബിഐ കേസ്

സിബിഐ കേസ്

മാധ്യമശൃംഖലാ ഉടമ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ ഡയറക്ടര്‍മാരായ ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശനിക്ഷേപം ലഭ്യമാക്കിയതില്‍ അനധികൃത ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ച് നേരെത്തെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പീറ്റര്‍ മുഖര്‍ജിക്കും ഇന്ദ്രാണി മുഖര്‍ജിക്കെതിരേയും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ലുക്ക് ഔട്ട് നോട്ടീസ്

ലുക്ക് ഔട്ട് നോട്ടീസ്

കേസില്‍ സിബിഐ കാര്‍ത്തി ചിദംബരത്തിനെതിരെ നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കാര്‍ത്തി ഇത് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുകയും പിന്നീട് മദ്രാസ് കോടതിയില്‍ നിന്ന് യാത്രാവിലക്ക് ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് അനുകൂല വിധി നേടിയെടുക്കുകയും ചെയ്തിരുന്നു.

പിന്നീട്

പിന്നീട്

കേസില്‍ കാര്‍ത്തി ചിദംബരത്തിന് വിദേശയാത്ര നടത്താമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി പിന്നീട് റദ്ദാക്കിയിരുന്നു.കാര്‍ത്തിക്കെതിരെ പുറപ്പെടുവിച്ച ലുക്കൗട്ട് സര്‍ക്കുലര്‍ മരവിപ്പിച്ച ഹൈക്കോടതി വിധിയും സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. കാര്‍ത്തി ചിദംബരം സി.ബി.ഐക്ക് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

സിബിഐ റെയ്ഡ്

സിബിഐ റെയ്ഡ്

അന്വേഷണത്തിന്‍റെ ഭാഗമായി സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ചിദംബരത്തിന്‍റേയും കാര്‍ത്തിയുടേയും ചെന്നൈയിലെ സ്ഥാപനങ്ങളിലും വസതികളിലും റെയ്ഡ് നടത്തിയിരുന്നു.

സുപ്രീം കോടതിയില്‍

സുപ്രീം കോടതിയില്‍

ഈ മാസം ആദ്യം കേസില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കാര്‍ത്തിക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സമന്‍സ് അയച്ചിരുന്നു. സമന്‍സ് സ്റ്റേ ചെയ്യാന്‍ ആവശ്യപ്പെട്ട് കാര്‍ത്തി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

English summary
Karti Chidambaram, son of former union minister, P Chidambaram has been arrested by the Central Bureau of Investigation. He was arrested in connection with the INX Media case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X