കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ത്തി ചിദംബരത്തിനെതിരെയുള്ള ബിനാമി നിക്ഷേപത്തിന്റെ രേഖകള്‍ പുറത്ത്

Google Oneindia Malayalam News

ദില്ലി: പി ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും ബിനാമി ഇടപാടുകളുടെ രേഖകള്‍ പുറത്ത്. അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബിനാമി കമ്പനി വഴി ലോകത്താകമാനം സഹസ്രകോടികളുടെ ഇന്‍വെസ്റ്റ്‌മെന്റാണ് കോണ്‍ഗ്രസ് നേതാവും മകനും നടത്തിയിരിക്കുന്നത്.

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ എസ് ഗുരു മൂര്‍ത്തിയുടെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിലൂടെയാണ് ഈ കാര്യം പുറത്തു വന്നത്. രാജ്യത്തിന് അകത്തും പുറത്ത്ും കമ്പനിക്ക് കോടികളുടെ ആസ്തിയുണ്ട്. സുഹൃത്തുക്കളെ ബിനാമിയാക്കിയാണ് അഡ്വാജേറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

Chidambaram and Karthi Chidambaram

അഡ്വാന്റേജ് ഇന്ത്യക്ക് രാജ്യത്തിനകത്തുള്ള സ്വത്തുകളില്‍ പ്രധാനം വാസന്‍ ഐ കെയര്‍ ആണ്. ഇതിന്റെ 1.5 ലക്ഷം ഇക്വറ്റി ഷെയറില്‍ 90,000 ഉം അഡ്വാന്റേജ് ഇന്ത്യയുടെ പേരിലാണ്.അധികാരം കയ്യിലുള്ളപ്പോഴാണ് ബിസിനസ് സാമ്രാജ്യം വളര്‍ന്നത്.

നേരത്തെ കഴിഞ്ഞ ഡിസംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇന്‍കെടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും ചിദംബരത്തിന്റെ മകന്റെ സ്വത്തുക്കലില്‍ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ബിനാമി ഇടപാടുകളും കള്ളപ്പണവും ഒന്നും ഇല്ലെന്ന നിലപാടില്‍ ഇരുവരും ഉറച്ചു നിന്നു. അഡ്വാന്റേജ് അടക്കം പുറത്തുവന്ന അനധികൃത കമ്പനികളുമായി യാതൊരു ബന്ധവും ഇല്ലെന്ന് സ്ഥാപിച്ചെടുക്കാന്‍ ചിദംബരം വിദഗ്ദമായി ശ്രമിക്കുകയായിരുന്നു.

അനധികൃത സ്വത്ത് സമ്പാദനത്തിന് രാഷ്ട്രീയക്കാര്‍ ഉപയോഗിക്കുന്ന സ്ഥിരം മാര്‍ഗമാണ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരില്‍ സ്വത്തുകള്‍ വാങ്ങി കൂട്ടുക എന്നത്. രേഖകള്‍ വെക്കാതെ വിശ്വാസത്തിന്റെ പേരിലാണ് കൈമാറ്റങ്ങളെല്ലാം നടക്കുക. എന്നാല്‍ സംശയത്തിന്റെ പേരില്‍ കാര്‍ത്തി ചിദംബരം സ്വത്ത് സംബന്ധിച്ച് രഹസ്യരേഖ ഉണ്ടാക്കിയതാണ് ബിനാമി ഇടപാടുകള്‍ പുറത്തുവരാന്‍ കാരണം.

English summary
The New Indian Express had exposed Vasan Eye Care, Karti Chidambaram and P Chidambaram in a series of articles in September and October last. The other media too picked it up, but slowly. The government began acting a trifle late in December last. It raided Karti. But, both the Chidambarams have been escaping the facts by repeatedly lying that their family has nothing to do with the exposed companies and pretending to be political victims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X