കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യമില്ല: കാർത്തിയെ മണിച്ചിത്ര താഴിട്ട് പൂട്ടി സിബിഐ, അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയില്‍

Google Oneindia Malayalam News

ദില്ലി: ഐഎൻഎക്സ് മീഡിയ കേസില്‍‍ കാര്‍ത്തി ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടയച്ചു. മാര്‍ച്ച് ആറ് വരെയാണ് കസ്റ്റഡി കാലാവധി. ദില്ലിയിലെ പട്യാല ഹൗസ് കോടതിയുടേതാണ് വിധി. സിബിഐ സമർപ്പിച്ച റിമാന്‍ഡിനുള്ള അപേക്ഷ സിബിഐ കോടതി പരിഗണിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി കാര്‍ത്തിയെ 15 ദിവസത്തെ കസ്റ്റിഡിയിൽ വിട്ടുകിട്ടണമെന്ന ആവശ്യമാണ് സിബിഐ കോടതിയിൽ‍ ഉന്നയിച്ചത്. അതേസമയം ചോദ്യം ചെയ്യുമായി കാർത്തി സഹകരിക്കുന്നില്ലെന്ന വാദവും സിബിഐ കോടതിയിൽ ഉന്നയിച്ചിരുന്നു. സിബിഐയുടെ റിമാന്‍ഡ് അപേക്ഷയും കാർത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷയും പരിഗണിച്ച കോടതി ജാമ്യാപേക്ഷ തള്ളിക്കളയുകയായിരുന്നു.

ഐഎൻഎക്സ് മീഡിയ ഉടമകളായ ഇന്ദ്രാണി മുഖർജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി എന്നിവര്‍ മജിസ്ട്രേറ്റിന് മുമ്പാകെ സിആര്‍പിസി 164 പ്രകാരം നടത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാര്‍ത്തി ചിദംബരം ബുധനാഴ്ച ചെന്നൈയിൽ വച്ച് അറസ്റ്റിലാവുന്നത്. നേരത്തെ 2017 ആഗസ്റ്റില്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ കാർത്തി ചിദംബരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. 2007ൽ പി ചിദംബരം ധനമന്ത്രിയായിരിക്കെ ചട്ടങ്ങൾ മറികടന്ന് ഐഎന്‍എക്സ് മീഡിയ്ക്ക് വേണ്ടി 305 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിച്ചുവെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരെയുള്ള കേസ്. അഡ്വാന്‍റേജ് സ്ട്രാറ്റജിക് കണ്‍സെല്‍ട്ടിങ് എന്ന സ്ഥാപനം മുഖേനയാണ് കാർത്തി ചിദംബരം പണം കൈപ്പറ്റിയതെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ.

 കസ്റ്റഡി വഴിത്തിരിവാകും

കസ്റ്റഡി വഴിത്തിരിവാകും

ഐഎന്‍എക്സ് മീഡിയ തട്ടിപ്പ് കേസിൽ ഇന്ദ്രാനി മുഖർ‍ജിയും ഭര്‍ത്താവ് പീറ്റർ മുഖർജിയും നൽകിയിട്ടുള്ള മൊഴി ചിദംബരത്തേക്കൂടി കൂടുക്കാൻ ഉതകുന്നതാണ് എന്നാണ് വിവരം. ചിദംബരം ധനകാര്യ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ നോർത്ത് ബ്ലോക്കിലെ ഓഫീസിൽ‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്നും മകനെ സഹായിക്കാൻ ചിദംബരം ആവശ്യപ്പെട്ടുവെന്നും ഇരുവരും മൊഴിയിൽ വ്യക്തമാക്കിയിരുന്നു. ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതോടെ തട്ടിപ്പിൽ‍ ചിദംബരത്തിന്റെ പങ്ക് വെളിപ്പെടുമെന്നുള്ള വിവരങ്ങളും പുറത്തുവരുന്നു.

 ഏഴ് ലക്ഷം ഡോളര്‍ കൈക്കൂലി

ഏഴ് ലക്ഷം ഡോളര്‍ കൈക്കൂലി

ഐഎൻ‍എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭിക്കുന്നതിനായി ഏഴ് ലക്ഷം കോടി രൂപ കൈക്കൂലിയായി നൽകിയെന്നാണ് ഇന്ദ്രാണി മുഖർജി നൽകിയ മൊഴി. ഭര്‍ത്താവ് പീറ്റർ മുഖർജിയ്ക്കൊപ്പമായിരുന്നു കൂടിക്കാഴ്ചയെന്നും ഇന്ദ്രാണി മൊഴി നൽകിയിട്ടുണ്ട്. എ ന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെയാണ് മൊഴി നൽകിയിട്ടുള്ളത്. 300 കോടിയുടെ അനധികൃത നിക്ഷേപം സ്വീകരിക്കാന്‍ ഐഎൻ‍എക്സ് മീഡിയ കമ്പനിയെ സഹായിച്ചുവെന്ന കേസിലാണ് കാർത്തി ചിദംബരം അറസ്റ്റിലായിട്ടുള്ളത്. കാര്‍ത്തി ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടയക്കണമെന്ന മേത്തയുടെ ആവശ്യം കാർത്തി ചിദംബരത്തിന്റെ അഭിഭാഷകൻ എതിർത്തിരുന്നുവെങ്കിലും സിബിഐ കസ്റ്റഡിയില്‍ വിട്ടയയ്ക്കുകയായിരുന്നു.

മൊഴി നിര്‍ണായകം

മൊഴി നിര്‍ണായകം

ഐഎൻഎക്സ് മീഡിയ ഉടമകളായ ഇന്ദ്രാണി മുഖർജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി എന്നിവര്‍ മജിസ്ട്രേറ്റിന് മുമ്പാകെ സിആര്‍പിസി 164 പ്രകാരം നടത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാര്‍ത്തി ചിദംബരം ബുധനാഴ്ച ചെന്നൈയിൽ വച്ച് അറസ്റ്റിലാവുന്നത്. നേരത്തെ 2017 ആഗസ്റ്റില്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ കാർത്തി ചിദംബരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. 2007ൽ പി ചിദംബരം ധനമന്ത്രിയായിരിക്കെ ചട്ടങ്ങൾ മറികടന്ന് ഐഎന്‍എക്സ് മീഡിയ്ക്ക് വേണ്ടി 305 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിച്ചുവെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരെയുള്ള കേസ്. അഡ്വാന്‍റേജ് സ്ട്രാറ്റജിക് കണ്‍സെല്‍ട്ടിങ് എന്ന സ്ഥാപനം മുഖേനയാണ് കാർത്തി ചിദംബരം പണം കൈപ്പറ്റിയതെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ.

തെളിവുകള്‍ പുറത്ത്

തെളിവുകള്‍ പുറത്ത്

ഐഎൻസ് മീഡിയ കമ്പനിയിൽ നിന്ന് കോഴ വാങ്ങിയതിനുള്ള തെളിവുകള്‍ ലഭിച്ചുവെന്ന് സിബിഐ വെളിപ്പെടുത്തിയിരുന്നു. വൗച്ചറുകൾ‍ ഉൾപ്പെടെയുള്ള രേഖകളാണ് കണ്ടെത്തിയത്. എന്നാൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ മകനായ കാർത്തി ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേയ്ക് സിബിഐ നീങ്ങിയത്. കേസന്വേഷണത്തിന്റെ ഭാഗമായി സിബിഐയും എൻ‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പി ചിദംബരത്തിന്റേയും കാർത്തിയുടേയും വീട്ടിലും ചെന്നൈയിലെ സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു.

 സിബിഐ പിടിമുറുക്കി

സിബിഐ പിടിമുറുക്കി

കാർത്തി ചിദംബരം, ഐഎൻഎസ് മീഡിയാ കമ്പനി ഉടമകളായ ഇന്ദ്രാനണി മുഖർ‍ജി, ഭർത്താവ് പീറ്റര്‍ മുഖർജി എന്നിവരെ പ്രതിയാക്കി 2017 മെയ് മാസത്തിലാണ് എൻഫോഴ്സ്മെന്റ് കേസെടുത്തത്. 20007ൽ ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എസ് മീഡിയാ കമ്പനിയ്ക്ക് അനുകൂലമായി പ്രവർ‍ത്തിച്ചുവെന്നും വിദേശനിക്ഷേപത്തിന് വഴിയൊരുക്കിയെന്നുമാണ് കാർത്തി ചിദംബരത്തിന് എതിരെയുള്ള കേസ്. കമ്പനിയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കിയതിൽ‍ അനധികൃത ഇടപെടൽ ഉണ്ടെന്ന് ആരോപിച്ചാണ് സിബിഐ കേസെടുക്കുന്നത്. ഇക്കാര്യങ്ങൾ പൂർത്തീകരിക്കുന്നതിനായി പത്ത് ലക്ഷം രൂപ കമ്പനിയിൽ നിന്ന് കോഴയായി കൈപ്പറ്റിയെന്ന ആരോപണവും സിബിഐ കാർത്തിയ്ക്കെതിരെ ഉന്നയിക്കുന്നു.

 കൂടിക്കാഴ്ച കാര്‍ത്തിയുമായും

കൂടിക്കാഴ്ച കാര്‍ത്തിയുമായും

ചിദംബരത്തിന് പുറമേ കാര്‍ത്തി ചിദംബരവുമായും കൂടിക്കാഴ്ച നടത്തിയെന്ന് മുഖർജി ദമ്പതികൾ‍ മൊഴി നൽകിയിരുന്നു. ദില്ലിയിലെ ഹയാത്ത് ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയതെന്നും അനധികൃത ഇടപാടിന് ഒരു മില്യൺ രൂപ ആവശ്യപ്പട്ടുവെന്നും ഇന്ദ്രാണിയും പീറ്ററും അന്വേഷണ ഏജന്‍‍സികളോട് വെളിപ്പെടുത്തിയിരുന്നു. 700,000 മില്യൺ കൈമാറുന്നതിന് വേണ്ടി നാല് ഇൻവോയ്സുകൾ‍ തയ്യറാക്കിയിരുന്നതായും ഇവയില്‍ രണ്ടെണ്ണം സിങ്കപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നോർത്ത് സ്റ്റാർ സോഫ്റ്റ് വെയർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ഗെബ്ബെൻ ട്രേഡിംഗ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പേരിലുള്ളതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട കാർത്തി ചിദംബരത്തിന്റെ ചാറ്റേർഡ് അക്കൗണ്ടന്റ് എസ് ഭാസ്കരരാമന്റെ ഹാർഡ്‍ ഡിസ്കിൽ നിന്ന് ഈ ഇന്‍വോയ്സുകൾ അന്വേഷണ സംഘത്തിന് ലഭിക്കുകയും ചെയ്തിരുന്നു. ഐഎൻഎക്സ് മീഡിയയിൽ നടന്ന റെയ്ഡിലും ഇൻവോയ്സുകളുടെ പകർപ്പ് ലഭിച്ചിരുന്നു.

 കേസെടുക്കുന്നത് 2017ൽ

കേസെടുക്കുന്നത് 2017ൽ

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ നിർദേശ പ്രകാരം 2017 മെയ് 15നാണ് ഐഎൻഎക്സ് മീഡിയയ്ക്കെതിരെ സിബിഐ കേസെടുക്കുന്നത്. എൻഫോഴ്സ്മെന്റും സിബിഐയും നടത്തിയ പരിശോധനയിൽ ഇൻവോയ്സുകൾ ഉള്‍പ്പെടെയുള്ള ഡിജിറ്റൾ‍ തെളിവുകളാണ് കേന്ദ്ര ഏജന്‍സികൾക്ക് ലഭിച്ചത്. നോർത്ത് ബ്ലോക്കിലെ ചിദംബരത്തിന്റെ ഓഫീസിലെത്തി ചിദംബരത്തെ കണ്ടുവെന്നും മകന്റെ ബിസിനസിന് സഹായിക്കണമെന്ന് പറഞ്ഞതായും പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയും സമ്മതിച്ചിട്ടുണ്ട്.

കാല് പറയും മനസ്സിലുള്ളതെല്ലാം!! പെരുവിരലിന് നീളം കൂടിയാൽ ഉത്സാഹശാലികൾ, നിങ്ങൾ അറിയേണ്ടത്കാല് പറയും മനസ്സിലുള്ളതെല്ലാം!! പെരുവിരലിന് നീളം കൂടിയാൽ ഉത്സാഹശാലികൾ, നിങ്ങൾ അറിയേണ്ടത്

പാരാ നീന്തൽ താരത്തിന് സസ്പെന്‍ഷൻ: ഗൂഡാലോചനയെന്ന് കര്‍മാകര്‍‍, സസ്പെന്‍ഷൻ‍ മൂന്ന് വർഷത്തേയ്ക്ക്!!പാരാ നീന്തൽ താരത്തിന് സസ്പെന്‍ഷൻ: ഗൂഡാലോചനയെന്ന് കര്‍മാകര്‍‍, സസ്പെന്‍ഷൻ‍ മൂന്ന് വർഷത്തേയ്ക്ക്!!

English summary
The special court has remanded Karti Chidambaram an accused in the INX Media case to CBI custody till March 6. The order was passed on the remand application filed by the CBI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X