കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തിന്റെ അറസ്റ്റ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന്

  • By S Swetha
Google Oneindia Malayalam News

ചെന്നൈ: മുന്‍ ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റില്‍ പ്രതികരണവുമായി മകന്‍ കാര്‍ത്തി ചിദംബരം. ഐഎന്‍എക് മീഡിയ കേസുമായി ബന്ധപ്പെട്ട് തന്റെ അച്ഛനെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ നിന്നും മാധ്യമ ശ്രദ്ധ തിരിക്കാനാണെന്ന് കാര്‍ത്തി ആരോപിച്ചു.

യുഎന്നില്‍ ഇന്ത്യയെ പിന്തുണച്ച് പാരീസ്: ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായി മോദി!!യുഎന്നില്‍ ഇന്ത്യയെ പിന്തുണച്ച് പാരീസ്: ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായി മോദി!!

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ നിന്നും മാധ്യമ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ ഈ അറസ്റ്റ്. യാതൊരു വസ്തുതയുമില്ലാത്ത തികച്ചും രാഷ്ട്രീയപ്രേരിതമായ കാര്യമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. 2008 ല്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ 2017ല്‍ ആണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. എന്നെ നാല് തവണ റെയ്ഡ് ചെയ്തു, 20 തവണ വിളിപ്പിച്ചു. ഓരോ സമന്‍സിലും കുറഞ്ഞത് 10-12 മണിക്കൂറെങ്കിലും ഹാജരായി. ഞാന്‍ 11 ദിവസം സിബിഐയുടെ അതിഥിയായിരുന്നു. എന്നോട് വിദൂരമായി ബന്ധപ്പെട്ടിരിക്കുന്നവരെ പോലും വിളിച്ചുവരുത്തി വ്യാപകമായി ചോദ്യം ചെയ്തിട്ടുണ്ട്. എന്നിട്ടും ഞങ്ങളുടെ കൈയ്യില്‍ ഒരു കുറ്റപത്രം ഇല്ല. ഒരു കേസുമില്ല. ഐഎന്‍എക്‌സ് മീഡിയയുമായി എനിക്ക് യാതൊരു ബന്ധവുമില്ല, ''കാര്‍ത്തി പറഞ്ഞു.

നാടകീയമെന്ന് ആരോപണം

നാടകീയമെന്ന് ആരോപണം

''പി ചിദംബരം അറസ്റ്റിലായപ്പോള്‍ ഈ നാടകീയ വിഷ്വലുകളെല്ലാം ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുന്നു. ഒരു റിയാലിറ്റി ഷോ പോലെയാണ് ഇത് പോയിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള നാടകത്തിന്റെ ഒരു ആവശ്യവുമില്ല. ഇപ്പോള്‍ നടക്കുന്നത് സത്യസന്ധമായ അന്വേഷണമല്ല. കേസ് ഇപ്പോഴും എഫ്ഐആര്‍ ഘട്ടത്തിലാണ്. 2008 ല്‍ സംഭവിച്ച ഒരു സംഭവത്തിന് ഇതുവരെ ചാര്‍ജ് ഷീറ്റ് ഇല്ല. ഏകദേശം പതിനൊന്ന് വര്‍ഷത്തിന് ശേഷം ചാര്‍ജ് ഷീറ്റ് ഇല്ലെങ്കിലും അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ 2017 ല്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തുവെന്നും കാര്‍ത്തി ആരോപിച്ചു. ഈ കേസില്‍ ഒരു കാര്യവുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി അറിയാം. പക്ഷേ അത് ഫയലില്‍ എഴുതാന്‍ ആര്‍ക്കും ധൈര്യമില്ല. അതിനാല്‍ ഒരിക്കലും അവസാനിക്കാത്ത ഒരു അന്വേഷണമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍, നിര്‍ഭാഗ്യവശാല്‍, ഒരു അന്വേഷണം അവസാനിപ്പിക്കാന്‍ സമയപരിധിയില്ല. നിങ്ങള്‍ക്ക് അന്വേഷണം തുടങ്ങാന്‍ കഴിയും. ഇപ്പോഴത് ഉപദ്രവത്തിനുള്ള മികച്ച ഉപകരണമാണ്. കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.

സിബിഐ നടപടിക്കെതിരെ

സിബിഐ നടപടിക്കെതിരെ

ആഗസ്ത് 20 ന് ദില്ലി ഹൈക്കോടതിയുടെ ഉത്തരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കാര്‍ത്തി പറഞ്ഞു, ''നിങ്ങള്‍ 2019 ഓഗസ്റ്റ് 20 ലെ വിധിന്യായത്തെ ആശ്രയിക്കാന്‍ പോകുകയാണെങ്കില്‍, ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് ആര്‍എസ് ഗാര്‍ഗിന്റെ 2018 മാര്‍ച്ച് 23 ലെ വിധിന്യായം കൂടി പരിശോധിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരേ കേസും ഒരേ വസ്തുതകളുമാണ്. 'ഞങ്ങള്‍ നിയമ നടപടികളിലൂടെ കടന്നുപോകും. ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഞങ്ങളുടെ കൂടെയുള്ളതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി വാദയ്ക്കും ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. രാഷ്ട്രീയമായും നിയമപരമായും ഞങ്ങള്‍ ഇത് വിജയിക്കും. കാര്‍ത്തി പറഞ്ഞു.

 അറസ്റ്റ് ബുധനാഴ്ച അര്‍ദ്ധ രാത്രി

അറസ്റ്റ് ബുധനാഴ്ച അര്‍ദ്ധ രാത്രി

സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാത്രി ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരം അറസ്റ്റിലായത്. ജോര്‍ ബാഗ് വസതിയില്‍ നിന്ന് സിബിഐ അറസ്റ്റുചെയ്ത ശേഷം 73 കാരനായ ചിദംബരത്തെ അന്വേഷണ ഏജന്‍സിയുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. അദ്ദേഹത്തെ റൂസ് അവന്യൂവിലെ സിബിഐ കോടതിയില്‍ വ്യാഴാഴ്ച ഹാജരാക്കും. ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് മുന്‍ ധനമന്ത്രി നാടകീയമായി പ്രത്യക്ഷപ്പെടുകയും ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കുകയും ചെയ്തു. ഐഎന്‍എക്‌സ് മീഡിയ കേസില്‍ തനിക്കും മകനുമെതിരായ ആരോപണങ്ങള്‍ നിരസിച്ച അദ്ദേഹം ''പാത്തോളജിക്കല്‍ നുണയന്മാര്‍'' നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും പറഞ്ഞു.

Recommended Video

cmsvideo
തുഷാര്‍ വെള്ളാപ്പള്ളിയെ UAEയില്‍ അറസ്റ്റില്‍ ചെയ്തു ജയിലിലാക്കി
സിബിഐയും എന്‍ഫോഴ്സ്മെന്റും വസതിയില്‍

സിബിഐയും എന്‍ഫോഴ്സ്മെന്റും വസതിയില്‍


കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും ജോര്‍ ബാഗ് വസതിയിലെത്തിയ ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സിബിഐയും ഇഡിയും ഉടന്‍ എത്തി. ഒരു മണിക്കൂറോളം നീണ്ട നാടകത്തിന് ശേഷം മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥര്‍ ഗേറ്റുകള്‍ ചാടിക്കടന്നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഇവരില്‍ ചിലര്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചു. കോടതി നല്‍കിയ അറസ്റ്റ് വാറണ്ടിലാണ് ചിദംബരം അറസ്റ്റിലായതെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

English summary
Karti Chidambaram responds about his father's arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X