കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം, ബീഹാറിലെ തോല്‍വിയില്‍ പരിഹാരം നിര്‍ദേശിച്ച് കാര്‍ത്തി ചിദംബരം

Google Oneindia Malayalam News

ദില്ലി: ബീഹാറിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനം ശക്തമാക്കുന്നതിനിടെ പാര്‍ട്ടിക്ക് നിര്‍ദേശവുമായി കാര്‍ത്തി ചിദംബരം. എത്രയും പെട്ടെന്ന് കോണ്‍ഗ്രസില്‍ ആത്മപരിശോധന നടത്തണം. എവിടെയാണ് പിഴച്ചതെന്ന് കണ്ടെത്തണം. എല്ലാവരോടും നിര്‍ദേശങ്ങള്‍ തേടണം. എന്നിട്ട് നടപടിയെടുക്കണമെന്നും കാര്‍ത്തി നിര്‍ദേശിച്ചു. അതേസമയം കപില്‍ സിബലും കാര്‍ത്തിയുടെ പിതാവ് പി ചിദംബരവും കോണ്‍ഗ്രസിന് പിഴച്ചെന്ന് പരസ്യമായി പ്രഖ്യാപിക്കുമ്പോഴാണ് ഇത്തരമൊരു നിര്‍ദേശവുമായി കാര്‍ത്തി തന്നെ രംഗത്തെത്തിയത്. സിബലിനുള്ള പിന്തുണ കൂടിയാണിത്.

1

സിബലിന്റെ ട്വീറ്റ് പങ്കുവെച്ച് കൊണ്ടാണ് കാര്‍ത്തി പ്രതികരിച്ചിരിക്കുന്നത്. നേരത്തെ ചിദംബരവും കോണ്‍ഗ്രസ് ബീഹാറിലെ ഫലത്തില്‍ നിരാശരാണെന്ന് പറഞ്ഞിരുന്നു. ബീഹാറിലെ ജനങ്ങള്‍ ഭരണമാറ്റത്തിന്റെ വക്കോളമെത്തിയിരുന്നു. എന്നാല്‍ ജനവിധി ഞങ്ങള്‍ അംഗീകരിക്കുന്നു. പക്ഷേ ഈ വിധിയില്‍ ഞങ്ങള്‍ നിരാശരയാണ്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ഈ തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കും. എന്താണ് പരാജയ കാരണമെന്ന് വിലയിരുത്തി. അത് പുറത്തുവിടുമെന്നും ചിദംബരം വ്യക്തമാക്കി. നിതീഷ് കുമാര്‍ ഇത്ര കാലം ഭരിച്ചിട്ടും ബീഹാര്‍ പിന്നോക്ക സംസ്ഥാനമാണെന്നും നരേന്ദ്ര മോദി വന്നിട്ടും അതിന് മാറ്റമുണ്ടായിട്ടില്ലെന്നും ചിദംബരം പറഞ്ഞു.

നേരത്തെ സിബല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് പറഞ്ഞിരുന്നു. ഹിന്ദി ഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസ് തീര്‍ത്തും ഇല്ലാതായി. യുപിയില്‍ 25 കൊല്ലമായി കോണ്‍ഗ്രസ് ബദലേ അല്ല. ഗുജറാത്തിലും സ്ഥിതി അത് തന്നെയാണ്. അടുത്തിടെ ഭരിച്ചിരുന്ന മധ്യപ്രദേശ് പോലും നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും സിബല്‍ കുറ്റപ്പെടുത്തിയിരുന്നു. വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കണം. അധ്യക്ഷ സ്ഥാനത്തേക്ക് പോലും അത് വരണം. നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളാവുമ്പോള്‍ പാര്‍ട്ടി നേതാക്കളെ തൃപ്തിപ്പെടുത്തുന്ന വിധത്തിലാണ് അവരുടെ ഇടപെടലുണ്ടാവുകയെന്നും സിബല്‍ പറഞ്ഞു.

അതേസമയം താരിഖ് അന്‍വറും കഴിഞ്ഞ ദിവസം സീറ്റ് വിഭജനം വൈകിയത് കോണ്‍ഗ്രസിനെ ബാധിച്ചെന്ന് പറഞ്ഞിരുന്നു. തോല്‍വിയില്‍ നിന്ന് പാര്‍ട്ടി പഠിക്കണം. എത്രയും വേഗം സഖ്യത്തെ ഒന്നാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എത്ര നേരത്തെ ഇറങ്ങുന്നുവോ അത്രയും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് ആത്മപരിശോധന ഉണ്ടാവുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസ് തോല്‍വിയില്‍ സഖ്യകക്ഷികളില്‍ നിന്ന് വരെ ഒറ്റപ്പെട്ടിരിക്കുകയാണ്. ജയിക്കാന്‍ സാധ്യത ഇല്ലാതിരുന്ന സീറ്റുകള്‍ പോലും കോണ്‍ഗ്രസ് ചോദിച്ച് വാങ്ങിയെന്ന് ആര്‍ജെഡി കുറ്റപ്പെടുത്തി.

English summary
karti chidambaram says congress should introspect on bihar election loss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X