മോദിസ്തുതി: ചിദംബരത്തിന്റെ മകന് കോണ്‍ഗ്രസിന് പുറത്തേക്ക്?
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് വെറ്ററന്‍ ലീഡര്‍ പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം. മോദിയെ പ്രശംസിക്കുക മാത്രമല്ല കോണ്‍ഗ്രസിനെതിരെ നിശിതമായ വിമര്‍ശനങ്ങളും കാര്‍ത്തി നടത്തുന്നുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ ഉന്നത നേതാവുമാണ് ചിദംബരം എങ്കിലും കാര്‍ത്തിക്കെതിരെ നടപടി എടുത്തേ പറ്റൂ എന്ന നിലപാടിലാണ് പാര്‍ട്ടി.
മുതിര്‍ന്ന നേതാവായ ജനാര്ദ്ദനന് ദ്വിവേദി മോദിയെ പുകഴ്ത്തി സംസാരിച്ചതിന്റെ ക്ഷീണം തീരുന്നതിന് മുമ്പേയാണ് കോണ്‍ഗ്രസിന് കാര്‍ത്തി ഈ പണി കൊടുത്തത്. ഈ പോക്ക് പോയാല്‍ തമിഴ്നാട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 5000 വോട്ട് പോലും പിടിക്കാന്‍ പറ്റില്ല എന്നാണ് കാര്‍ത്തി പറഞ്ഞത്. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പില്‍ മോദി നടത്തിയ മുന്നേറ്റത്തെ കാര്‍ത്തി പ്രശംസിക്കുകയും ചെയ്തു.

നരേന്ദ്ര മോദിയെ പ്രശംസിച്ച കാര്‍ത്തി ചിദംബരത്തിനെതിരെ അച്ചടക്ക നടപടികള്‍ ഉണ്ടാകും. കാര്‍ത്തിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ വരെ സാധ്യതയുണ്ട് എന്നാണ് അറിയുന്നത്. വിശദീകരണം ചോദിച്ച് കാര്‍ത്തിക്ക് പാര്‍ട്ടി നോട്ടീസ് അയച്ചിട്ടുണ്ട്. വ്യാഴാഴ്ച തന്റെ അനുയായികളോട് സംസാരിക്കവേയാണ് ഒരു യോഗത്തില്‍ കാര്‍ത്തി മോദിയുടെ സൂക്ഷ്മ ബുദ്ധിയെ പ്രശംസിച്ചത്.
ഇതാദ്യമായിട്ടല്ല കാര്‍ത്തി ചിദംബരം കോണ്‍ഗ്രസ് പാര്‍ട്ടിയെ വിമര്‍ശിക്കുന്നത്. തമിഴ്നാട്ടിലെ കാര്യം ഇവിടത്തെ നേതാക്കള്‍ നോക്കിക്കോളാം എന്നായിരുന്നു നേരത്തെ കാര്‍ത്തി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കാര്‍ത്തിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത് തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡണ്ട് ഇ വി കെ എസ് ഇളങ്കോവനാണ്.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications