കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ത്തി ചിദംബരം പറഞ്ഞത് കള്ളമെന്ന് സിബിഐ; വിദേശത്ത് ഒട്ടേറെ അക്കൗണ്ട്

  • By Ashif
Google Oneindia Malayalam News

ദില്ലി: മുന്‍ കേന്ദ്രമന്ത്രി പി ചിദിംബരത്തിന്റെ മകന്‍ കാര്‍ത്തതി ചിദംബരത്തിന്റെ നീക്കങ്ങളില്‍ ദുരൂഹതയുണ്ടെന്ന് സിബിഐ. കാര്‍ത്തിക്ക് വിദേശത്ത് ഒട്ടേറെ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.

നേരത്തെ സിബിഐയെ കാര്‍ത്തി അറിയിച്ചത് തനിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണുള്ളത് എന്നായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഈ വാദം തെറ്റാണെന്ന് തെളിഞ്ഞു. വിദേശത്ത് നിരവധി അക്കൗണ്ടുകാള്‍ കാര്‍ത്തിക്കുന്നുണ്ട്.

Karti

ഐഎന്‍എസ് എക്‌സ് നെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ട അഴിമിതി കേസിലാണ് കാര്‍ത്തി ചിദംബരത്തിനെതിരേ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ജൂണ്‍ 15നായിരുന്നു ഇത്. വിവാദമായ ഷീന ബോറ കൊലപാതക കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജിയുടെയും പീറ്റര്‍ മുഖര്‍ജിയുടെയുമാണ് ഐഎന്‍എക്‌സ് നെറ്റ് വര്‍ക്ക്.

അഴിമതിക്കേസിന്റെ തുടക്കത്തില്‍ തന്നെ കാര്‍ത്തി വിദേശത്ത് പോകുകയും അക്കൗണ്ടുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തതായി കണ്ടെത്തിയെന്ന് സിബിഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു.

അഴിമതിക്കേസില്‍ കഴിഞ്ഞ ജൂണില്‍ കാര്‍ത്തിക്കെതിരേ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് തൊട്ടുമുമ്പാണ് കാര്‍ത്തി വിദേശത്ത് പോയതും വിദേശ ബാങ്കുകളിലെ അക്കൗണ്ടുകള്‍ നിര്‍ത്തിയതും. ഇക്കാര്യം അന്വേഷണത്തില്‍ തെളിഞ്ഞുവെന്നും സിബിഐ അറിയിച്ചു.

കാര്‍ത്തിയുടെ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസ് റദ്ദാക്കിയിരുന്നു. ഇതിനെതിരേ സിബിഐ സുപ്രീംകോടതിയില്‍ സമീപിച്ചിട്ടുണ്ട്. കാര്‍ത്തിക്കെതിരായ തെളിവുകള്‍ സിബിഐ മുദ്രവച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത വാദം ഒക്ടോബര്‍ നാലിന് നടക്കും.

English summary
Karti closed many foreign accounts, shifted money: CBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X