അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണം; ജയലളിതയുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ പുറത്ത് വിടണമെന്ന് കരുണാനിധി
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രങ്ങള്‍ പുറത്ത് വിടമണെന്ന് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി. നിലവിലെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന തരത്തില്‍ ഫോട്ടോകള്‍ പുറത്ത് വിടണമെന്നാണ് കരുണാനിധി പറഞ്ഞിരിക്കുന്നത്. ഇതിലൂടെ അപവാദ പ്രചരണങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആശയപരമായി ഞങ്ങള്‍ വലിയ അകല്‍ച്ചയിലാണെങ്കിലും അവര്‍ക്ക് ആരോഗ്യം വീണ്ടെടുത്ത് എത്രയും പെട്ടെന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം നടത്താന്‍ സാധിക്കട്ടെ എന്നാണ് ആഗ്രഹമെന്നും കരുണാനിധി വ്യക്തമാക്കി. ജനങ്ങളെ മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ ധരിപ്പിക്കണെമെന്നും കരുണാനിധി ആവശ്യപ്പെട്ടു. ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയില്‍ നിന്ന് അവരുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിനുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും അനാവശ്യമായതും മന:പൂര്‍വമുള്ളതുമായ ചില പ്രചാരണങ്ങള്‍ കൊഴുക്കുന്നുണ്ടെന്നും കരുണാനിധി അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്ന ഇത്തരം അപവാദ പ്രചാരണങ്ങള്‍ക്ക് അന്ത്യമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയിക്കണം.

ജയലളിതയുടെ പുതിയ ഫോട്ടോകള്‍ പുറത്തുവിടുന്നത് ഉചിതമായിരിക്കുമെന്നും കരുണാനിധി അഭിപ്രായപ്പെട്ടു. സെപ്റ്റംബര്‍ 22നായിരുന്നു ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയെയും നിര്‍ജ്ജലീകരണത്തെയും തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വൃക്ക തകരാറിലായതിനെ തുടര്‍ന്ന് സിംപ്പൂരിലേക്ക് കൊണ്ടുപോയതായുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.












Click it and Unblock the Notifications