കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം മുഖ്യമന്ത്രിയായത് 1969ല്‍.. ശേഷം കരുണാനിധി കണ്ടത് തമിഴ്‌നാട്ടിലെ 8 മുഖ്യമന്ത്രിമാരുടെ മരണം!

  • By Kishor
Google Oneindia Malayalam News

ചെന്നൈ: 1969ലാണ് ആദ്യമായി മുത്തുവേല്‍ കരുണാനിധി ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത്. നാല്‍പ്പത്തിയഞ്ചാം വയസ്സില്‍. കലൈഞ്ജര്‍ എന്ന വിളിപ്പേരുള്ള കരുണാനിധി അതിന് ശേഷം കാണേണ്ടി വന്നത് തമിഴ്‌നാട്ടിലെ എട്ട് മുഖ്യമന്ത്രിമാരുടെ അന്ത്യം.

Read Also: എംജിആറല്ല ആ 'ആള്‍'... ജയലളിതയ്ക്ക് ആരായിരുന്നു ശോഭന്‍ ബാബു? കാമുകനോ ഭര്‍ത്താവോ അതോ...?

തനിക്ക് ശേഷം മുഖ്യമന്ത്രിയായവരും തനിക്ക് മുന്‍പേ ആ കസേരയില്‍ ഇരുന്നവരും എല്ലാം ഇതില്‍ പെടും. ഇത്രയധികം മുഖ്യമന്ത്രിമാരുടെ മരണം കണ്ട മറ്റൊരു മുന്‍മുഖ്യമന്ത്രി ഇന്ത്യയിലുണ്ടാകില്ല എന്ന് തീര്‍ച്ച. 92 വയസ്സായ കരുണാനിധിയുടെ പേരിലാണ് ഈ അപൂര്‍വ്വ റെക്കോര്‍ഡ്. 1969ല്‍ കരുണാനിധി മുഖ്യമന്ത്രിയായ ശേഷം തമിഴ്‌നാട്ടില്‍ മരിച്ച മുഖ്യമന്ത്രിമാര്‍ ഇവരാണ്.

ജയലളിത (2016)

ജയലളിത (2016)

കരുണാനിധിയുടെ രാഷ്ട്രീയ ശത്രുവായിട്ടാണ് അറിയപ്പെടുന്നതെങ്കിലും മകളാകാനുള്ള പ്രായമേ ഉള്ളൂ ജയലളിതയ്ക്ക്. കരുണാനിധിയെ പലതവണ തമിഴകത്ത് കീഴടക്കിയിട്ടുള്ള ജയലളിത അറുപത്തിയെട്ടാം വയസ്സില്‍ അന്തരിച്ചു. 1948ല്‍ ജനിച്ചു. 2016ല്‍ മരിച്ചു.

ജാനകി രാമചന്ദ്രന്‍ (1996)

ജാനകി രാമചന്ദ്രന്‍ (1996)

എം ജി ആറിന്റെ മരണത്തിന് പിന്നാലെയാണ് ഭാര്യ ജാനകി രാമചന്ദ്രന്‍ മുഖ്യമന്ത്രിയായത്. തമിഴ്‌നാട്ടിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി. 1923ല്‍ ജനിച്ച ജാനകി രാമചന്ദ്രന്‍ എന്ന വി എന്‍ ജാനകി 1996ലാണ് മരിച്ചത്. അറുപത്തിമൂന്നാം വയസ്സില്‍.

എം ജി ആര്‍ (1987)

എം ജി ആര്‍ (1987)

തമിഴ്‌നാട് കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു എം ജി ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന എം ജി രാമചന്ദ്രന്‍. 1977 മുതല്‍ 87 വരെ മുഖ്യമന്ത്രിയായിരുന്ന എം ജി ആര്‍ 1897 ല്‍ മുഖ്യമന്ത്രിയായിരിക്കേയാണ് മരിച്ചത്.

കരുണാനിധി കണ്ട മരണങ്ങള്‍

കരുണാനിധി കണ്ട മരണങ്ങള്‍

ഇവര്‍ മൂവരും മാത്രമല്ല, രാമസാമി, രാജാജി, ഭക്തവല്‍സലന്‍, കാമരാജ്, നെടുഞ്ചെഴിയാന്‍ എന്നീ മുഖ്യമന്ത്രിമാരും കരുണാനിധി ആദ്യമായി മുഖ്യമന്ത്രിയായ 1969ന് ശേഷമാണ് മരിച്ചത്. ഇത്രയും പേരുടെ മരണം കണ്ട ഏക മുന്‍മുഖ്യമന്ത്രിയും ഇദ്ദേഹം മാത്രം.

English summary
M Karunanithi has seen funerals of as may 8 Tamilnadu Chief Ministers including Jayalaitha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X