കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാനിധിയുടെ ആരോഗ്യനില വൈകിട്ട് ഗുരുതരമായി.. രാത്രിയോടെ മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ

Google Oneindia Malayalam News

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ ആചാര്യനും മുതിര്‍ന്ന ഡിഎംകെ നേതാവുമായ എം കരുണാനിധിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വൈകുന്നേരം ആരോഗ്യസ്ഥിതി മോശമായെങ്കിലും രാത്രിയോടെ അപകടഘട്ടം തരണം ചെയ്തതായി കരുണാനിധിയെ പ്രവേശിപ്പിച്ച കാവേരി ആശുപത്രി ഒരു ബുള്ളറ്റിനിൽ അറിയിച്ചു. കാവേരി ആശുപത്രിയിൽ കരുണാനിധിയുടെ ബന്ധുക്കളും അനുയായികളും രാഷ്ട്രീയ നേതാക്കളും എത്തിയിട്ടുണ്ട്. കനത്ത കാവലിലാണ് ആശുപത്രി പരിസരം.

നേരത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അദ്ദേഹത്തെ ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ പറ്റി അദ്ദേഹം അന്വഷിക്കുകയും ചെയ്തു. രാഷ്ട്രീയ മറന്ന് എല്ലാവരും അദ്ദേഹത്തെ കാണാന്‍ എത്തുന്നുണ്ടെന്നാണ് സൂചന.

1

കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. കരുണാനിധിയുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു. അദ്ദേഹം എത്രയും പെട്ടെന്ന് ആരോഗ്യനില വീണ്ടെടുക്കട്ടെയെന്നും രാഷ്ട്രീയ മേഖലയിലേക്ക് തിരിച്ചെത്തെട്ടെയെന്നും ഉപരാഷ്ട്രപതി ആശംസിച്ചു. കഴിഞ്ഞ ദിവസം രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് കരുണാനിധിയെ പരിശോധിക്കുന്നത്.

കരുണാനിധിക്ക് കടുത്ത പനിയുണ്ടെന്നും അണ്ഡാശയത്തില്‍ പഴുപ്പുള്ളതിനാല്‍ പനി വര്‍ധിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഉപരാഷ്ട്രപതിക്ക് പുറമേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയനും കരുണാനിധിയെ സന്ദര്‍ശിച്ചു. പാര്‍ട്ടിക്കും മമതാ ബാനര്‍ജിക്കും വേണ്ടിയാണ് താന്‍ കരുണാനിധിയെകാണാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. എംകെ സ്റ്റാലിനുമായും കനിമൊഴിയുമായും ഒബ്രയന്‍ ചര്‍ച്ച നടത്തുകയും ചെയ്തു. കരുണാനിധി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം ആരോഗ്യനില മോശമായതറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ മാത്രമേ തിരിച്ച് പോകുവെന്നാണ് ഇവര്‍ പറയുന്നത്.

അഹദ് തമീമിക്ക് മോചനം.... ഇസ്രയേലിന്റെ ക്രൂരതയ്‌ക്കെതിരെ പോരാടിയ പെണ്‍കുട്ടി, ഒടുവില്‍ പുറത്തിറങ്ങി!!അഹദ് തമീമിക്ക് മോചനം.... ഇസ്രയേലിന്റെ ക്രൂരതയ്‌ക്കെതിരെ പോരാടിയ പെണ്‍കുട്ടി, ഒടുവില്‍ പുറത്തിറങ്ങി!!

റായ്ഗഡ് ദുരന്തത്തില്‍ വിങ്ങിപ്പൊട്ടി സാവന്ത്.... രക്ഷപ്പെട്ട ഒരേയൊരാള്‍.... വിവരണങ്ങള്‍ ഞെട്ടിക്കും!റായ്ഗഡ് ദുരന്തത്തില്‍ വിങ്ങിപ്പൊട്ടി സാവന്ത്.... രക്ഷപ്പെട്ട ഒരേയൊരാള്‍.... വിവരണങ്ങള്‍ ഞെട്ടിക്കും!

English summary
Karunanidhi updates: DMK chief's condition critical; 'Vitals normalising', says health bulletin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X