മോഡി നല്ല മനുഷ്യനെന്ന് കരുണാനിധി
ചെന്നൈ: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ പ്രശംസിച്ച്‌കൊണ്ട് ഡിഎംകെ നേതാവ് എം കരുണാനിധി. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കരുണാനിധി മനംമാറ്റം വ്യക്തമാക്കിയത്.
ഈ വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ലെന്ന് കഴിഞ്ഞ ദിവസം ഡിഎംകെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ്സിനൊപ്പമല്ലെങ്കില്‍ ബിജെപിക്കൊപ്പം എന്ന സൂചനയാണ് കരുണാനിധി നല്‍കുന്നത്.

നരേന്ദ്ര മോഡി ഒരു നല്ല മനുഷ്യന്‍ ആണ്. തന്റെ സംസ്ഥാനത്തിന്റെ വികസനത്തിന് ഒരുപാട് ശ്രദ്ധ കൊടുക്കുന്ന ആളാണ് അദ്ദേഹം. മികച്ച ഭരണാധികാരി എന്ന നിലയില്‍ കഴിവ് തെളിയിച്ച ആളാണ് . അതുകൊണ്ടാണല്ലോ അദ്ദേഹത്തെ ജനങ്ങള്‍ തുടര്‍ച്ചയായി അധികാരത്തിലെത്തിച്ചത്. എന്നാല്‍ രാജ്യം ഭരിക്കാന്‍ അദ്ദേഹം യോഗ്യനാണോ എന്ന കാര്യം വോട്ടര്‍മാരാണ് തീരുമാനിക്കേണ്ടത്- കരുണാനിധി പറഞ്ഞു.
കരുണാനിധി മോഡിയെ പ്രശംസിച്ചത് കോണ്‍ഗ്രസിനെ ഞെട്ടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പ്രതീക്ഷിച്ചത് തന്നെ ആണെന്നാണ് ഇടത് പാര്‍ട്ടികളുടെ അഭിപ്രായം. കരുണാനിധിയുടെ പരാമര്‍ശത്തെ ബിജെപി സ്വാഗതം ചെയ്തിട്ടുമുണ്ട്.
ഡിഎംകെയെ തിരഞ്ഞെടുപ്പില്‍ കൂട്ട് പിടിക്കുന്നതിനോട് ബിജെപിക്ക് അത്ര താത്പര്യമില്ലെന്നാണ് വിവരം. രണ്ടാം യുപിഎ സര്‍ക്കാരില്‍ ഏറ്റവും അധികം അഴിമതി ആരോപണം ഉയര്‍ന്നത് ഡിഎംകെ മന്ത്രിമാര്‍ക്ക് നേരെയായിരുന്നു. അഴിമതി കേസില്‍ രണ്ട് നേതാക്കള്‍ ജയിലിലും ആയി. ഈ സാഹചര്യത്തില്‍ ഡിഎംകെയെ കൂട്ടുപിടിക്കുന്നത് ഉചിതമാകില്ലെന്ന് തന്നെയായിരിക്കും ബിജെപിയുടെ വിലയിരുത്തല്‍.
തമിഴ്‌നാട്ടില്‍ ജയലളിതയുടെ എഐഎഡിഎംകെയുമായി സഖ്യത്തില്‍ ഏര്‍പ്പെടാനാണ് ബിജെപി താത്പര്യപ്പെടുന്നത്. മോഡിയോട് നല്ല സൗഹൃദത്തിലാണെങ്കിലും ഇക്കാര്യത്തില്‍ തന്റെ നിലപാട് ജയലളിത ഇതുവരെ വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications