മോദി എന്റെ സുഹൃത്ത്: കരുണാനിധി
ചെന്നൈ: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി തന്റെ നല്ല സുഹൃത്താണെന്ന് ഡിഎംകെ നേതാവ് എം കരുണാനിധി. മോദി കഠിനാധ്വാനിയാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി മോദി ദേശവ്യാപകമായി നടത്തുന്ന റാലികളില്‍ നിന്ന് തന്നെ അദ്ദേഹം എത്രമാത്രം കഠിനാധ്വാനം ചെയ്യുന്നുവെന്ന് മനസിലാക്കാം. ഒരു തമിഴ് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് കരുണാനിധി മോദിയെ പ്രകീര്‍ത്തിച്ചത്.
ബിജെപിയുമായോ കോണ്‍ഗ്രസുമായ തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്നില്ലെന്ന് ഡിഎംകെ ആവര്‍ത്തിച്ച് പറയുന്ന സാഹചര്യത്തിലാണ് കരുണാനിധി മോദിയെ പുകഴ്ത്തിയതെന്നത് ശ്രദ്ധേയം. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെപ്പറ്റിയുള്ള കരുണാനിധിയുടെ അഭിപ്രായം ആരാഞ്ഞപ്പോഴാണ് മോദി എന്റെ നല്ല സുഹൃത്താണെന്ന് കരുണാനിധി പ്രതികരിച്ചത്.

മോദിയെപ്പറ്റിയുള്ള കരുണാനിധിയുടെ പ്രതികരണം കൂടി വന്നതോടെ ബിജെപിയുമായി ഡിഎംകെ സഖ്യമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ വിശ്വാസ്യത കൈവരുന്നു. വിജയകാന്തിന്റെ ഡിഎംഡികെയുമായും പിഎംകെയുമായും ബിജെപി ചര്‍ച്ച നടത്തിയിരുന്നു. ബിജെപി ഡിഎംകെയുമായി ചര്‍ച്ച നടത്താനും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാനും സാധ്യതുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
എന്നാല്‍ ബിജെപി-ഡിഎംകെ സഖ്യത്തെപ്പറ്റിയുല്ള ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ അഭിപ്രായത്തോട് കരുണാനിധി പ്രതികരിച്ചില്ല. മോദിയുടെ ജനപ്രീതി വര്‍ധിയ്ക്കുന്നതിനാല്‍ തന്നെ ഡിഎംകെയില പെല മുതിര്‍ന്ന നേതാക്കള്‍ക്കും ബിജെപിയുമായി സഖ്യം ഉണ്ടാക്കുന്നതിന് താത്പര്യമുണ്ടെന്നാണ് ഡിഎംകെയുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിയ്ക്കുന്ന സൂചന
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ്












Click it and Unblock the Notifications