കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത് അവസരവാദ പാര്‍ട്ടിയെന്ന് കരുണാനിധി

Google Oneindia Malayalam News

തിരുച്ചിറപ്പള്ളി: ജയലളിതയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന ഇടുപാര്‍ട്ടികളുടെത് അവസരവാദ രാഷ്ട്രീയമാണ് എന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി. തന്റെ ചിരവൈരിയുമായ ജയലളിതയുമായി സി പി എമ്മും സി പി ഐയും തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതാണ് കലൈഞ്ജറെ ചൊടിപ്പിച്ചിരിക്കുന്നത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ ആരോപണവിധേയയാണ് ജയലളിത എന്നും കരുണാനിധി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി തമിഴ്‌നാട്ടിലെ ജനങ്ങളുടെ വിധിയെഴുത്താകും ലോക്‌സഭ തിരഞ്ഞെടുപ്പ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഡി എം കെ ഭരണത്തിലെത്തുന്നതിന്റെ വ്യക്തമായ സൂചനകള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാണാം. രണ്ട് ദിവസത്തെ പാര്‍ട്ടി സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കരുണാനിധി.

karunanidhi

തമിഴരുടെ വികാരങ്ങളെയും താല്‍പര്യങ്ങളെയും അംഗീകരിക്കുന്ന പാര്‍ട്ടികളുമായി മാത്രമേ ഡി എം കെ തിരഞ്ഞെടുപ്പ് സഖ്യങ്ങളില്‍ ഏര്‍പ്പെടൂ. അഴിമതിക്കെതിരായ പോരാട്ടം, മതേതരത്വം, രാഷ്ട്രത്തിന്റെ ഐക്യം എന്നിവയാണ് ഡി എം കെ മുന്നോട്ടുവെക്കുന്ന അജണ്ടകള്‍. ഡി എം കെ സ്ഥാപകനായ അണ്ണാദുരൈയുടെ 'എല്ലാവരെയും ബഹുമാനിക്കുക' എന്ന പോളിസി അനുസരിച്ച് മാത്രമേ പാര്‍ട്ടി തിരഞ്ഞെടുപ്പ് സഖ്യങ്ങള്‍ക്കുള്ളൂ.

നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡി എം ഡി കെയുമായി ഡി എം കെ സഖ്യമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ ഡി എം കെയ്ക്ക് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാകാന്‍ കഴിയില്ല എന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ വ്യക്തമാക്കുന്നത്. ഭരണകക്ഷിയായ ജയലളിതയുടെ എ ഐ എ ഡി എം കെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകാനാണ് സാധ്യത.

English summary
Karunanidhi slams Left for projecting Jayalalithaa as PM candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X