കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലും പിണറായിയും ഒരേ വേദിയില്‍; പ്രതിപക്ഷ ഐക്യനിരയുമായി കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന എം കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന ചടങ്ങ് പ്രതിപക്ഷ ഐക്യനിരയുടെ കാഹളമാകും. ദേശീയ നേതാക്കള്‍ ഉള്‍പ്പടെ പ്രതിപക്ഷ നിരയിലെ പ്രമുഖരാണ് പരിപാടിയില്‍ എത്തുന്നത്. 16 ന് വൈകീട്ടാണ് പ്രതിമ അനാച്ഛാദന ചടങ്ങ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കെജ്രിവാള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

dmk

തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ, സിപിഎം, ജനതാദള്‍ എസ്, എന്‍സിപി, ടിആര്‍എസ്, ആം ആദ്മി, എന്നീ കക്ഷികളുടെ നേതാക്കളേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ തമിഴ്‌നാട്ടിലെ പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയില്‍ പങ്കെടുക്കും.

രജനീകാന്തിനേയും കമല്‍ഹാസനേയും ഡിഎംകെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ക്ഷണം സ്വീകരിച്ച ഇരുവരും പരിപാടിക്ക് എത്തുമെന്നാണ് ഡിഎംകെ നേതാക്കള്‍ അറിയിക്കുന്നത്. ബിജെപിയുമായി രജനീകാന്ത് അടുക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിന് പിന്നാലെയാണ് ഡിഎംകെയുടെ ചടങ്ങില്‍ അദ്ദേഹം എത്തുന്നത്.

English summary
karunanidhi statue be unveiled dmk hq opposition parties unite show strength
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X