സ്റ്റാലിന്റെ സുരക്ഷ, കലൈഞ്ജര്‍ കത്തെഴുതി
ചെന്നൈ: തന്റെ ഇളയ മകന് എം കെ സ്റ്റാലിന് അധിക സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് എം കരുണാനിധി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി. സ്റ്റാലിന് മൂന്ന് മാസത്തിനുള്ളില്‍ മരിയ്ക്കുമെന്ന് കരുണാനിധിയുടെ മറ്റൊരു മകനായ എംകെ അഴഗിരി പറഞ്ഞതിനെത്തുടര്‍ന്നാണ് സുരക്ഷ ആവശ്യപ്പെട്ടതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍.
2006 ല്‍ മധുര റെയില്‍വേസ്റ്റേഷനില്‍ വച്ച് സ്റ്റാലിന് നേരെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന് അന്ന് സിആര്‍പിഎഫ് കമാന്‍ഡോകളെ സ്ററാലിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. കലൈഞ്ജറുടെ പിന്‍ഗാമിയാകുന്നതിന് വേണ്ടി സ്റ്റാലിനും അഴഗിരിയും തമ്മില്‍ നടത്തുന്ന അധികാരം വടംവലി അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലാണ്.

പാര്‍ട്ടിയില്‍ നിന്ന് അഴഗിരിയെ പുറത്താക്കിയതോടെ ഡിഎകെയിലെ കുടംബം വഴക്ക് മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ഡിഎംകെയിലെ കുടുംബ പോര് തമിഴ് രാഷ്ട്രീയത്തെ ചൂടുപിടിപ്പിയ്ക്കും
ഒരു അച്ഛനു സഹിയ്ക്കാന്‍ പറ്റാത്തതും ഒരിയ്ക്കലും ന്യായീകരിയ്ക്കാനാവാത്തതുമായ വാക്കുകളാണ് സ്റ്റാലിനെപ്പറ്റി തന്നോട് പറഞ്ഞതെന്ന് കരുണാനിധി ഒരു ടെലിവിഷന്‍ ചാനലിനോട് പറഞ്ഞിരുന്നു. തന്നോട് ക്ഷുഭിതനായി സംസാരിച്ച ശേഷം മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ സ്ററാലിന് മരിയ്ക്കുമെന്ന് ആക്രോശിച്ചതായും കരുണാനിധി പറഞ്ഞു. സ്റ്റാലിന്റെജീവന് ഭീഷണിയുണ്ടെന്ന ഭയമാണ് കലൈഞ്ജരെ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതാന്‍ പ്രേരിപ്പിച്ചത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications