കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാനിധിയുടെ മൃതദേഹം മറീന ബീച്ചില്‍ സംസ്‌കരിച്ചു.... സംസ്‌കാരം ദേശീയ ബഹുമതികളോടെ

  • By Desk
Google Oneindia Malayalam News

Newest First Oldest First
7:06 PM, 8 Aug

കരുണാനിധിയുടെ മൃതദേഹം മറീന ബീച്ചില്‍ സംസ്‌കരിച്ചു
6:56 PM, 8 Aug

കരുണാനിധി ദ്രാവിഡ യോദ്ധാവായിരുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്‌
6:44 PM, 8 Aug

കരുണാനിധിയുടെ സംസ്‌കാരം ദേശീയ ബഹുമതിയോടെ
6:38 PM, 8 Aug

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, ഡി ജയകുമാര്‍, പൊന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ കരുണാനിധിക്ക് അന്ത്യോപചാരമര്‍പ്പിക്കുന്നു
6:31 PM, 8 Aug

രാഹുല്‍ ഗാന്ധി അന്ത്യോപചാര ചടങ്ങില്‍
6:30 PM, 8 Aug

കരുണാനിധിയുടെ മക്കളായ സ്റ്റാലിനും സെല്‍വിയും അളഗിരിയും അന്ത്യോപചാര ചടങ്ങില്‍
6:26 PM, 8 Aug

രാഹുല്‍ ഗാന്ധിയടക്കമുള്ളര്‍ കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി മറീന ബീച്ചില്‍ എത്തി
5:32 PM, 8 Aug

കരുണാനിധിയുടെ വിലാപയാത്രയ്ക്കായി അണികളെത്തിയത് കറുത്ത വസ്ത്രമണിഞ്ഞ്. കരുണാനിധിയുടെ മൃതദേഹം ദേശീയപതാക കൊണ്ട് പുതപ്പിച്ചിട്ടുണ്ട്‌
4:50 PM, 8 Aug

കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ തിരക്ക്; ഒരു ലക്ഷത്തിലേറെ പേര്‍ തെരുവുകളില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്‌
4:11 PM, 8 Aug

കരുണാനിധിയുടെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള വിലാപയാത്ര മറീന ബീച്ചിലേക്ക്‌
4:09 PM, 8 Aug

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, എന്‍സിപി പ്രസിഡന്റ് ശരദ് പവാര്‍, കോണ്‍ഗ്രസ് നേതാവ് പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു
3:58 PM, 8 Aug

കരുണാനിധി സോഷ്യലിസത്തിനും ഫെഡറലിസത്തിനും വേണ്ടിയാണ് എപ്പോഴും നിലകൊണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി. വലിയൊരു നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായതെന്നും മൊയ്‌ലി
3:12 PM, 8 Aug

കരുണാനിധിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയ അന്ധരായ അണികളെ രാജാജി ഹാളിലേക്ക് കടത്തി വിടുന്നു
3:07 PM, 8 Aug

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ രാജാജി ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു
2:49 PM, 8 Aug

മറീന ബീച്ചിൽ സംസ്കാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
2:47 PM, 8 Aug

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു രാജാജി ഹാളിലെത്തിയപ്പോൾ
2:25 PM, 8 Aug

രാഹുൽ ഗാന്ധി കരുണാനിധിക്ക് അന്തിമോപചാരം അർപ്പിച്ചു
2:23 PM, 8 Aug

കരുണാനിധിക്ക് അന്തിമോപചാരം അർപ്പിക്കാൻ തേജസ്വി യാദവും അഖിലേഷ് യാദവും എത്തി.
2:19 PM, 8 Aug

30ൽ അധികം ആളുകൾപ്പ് പരുക്ക്
2:19 PM, 8 Aug

രാജാജി ഹാളിൽ തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം
2:13 PM, 8 Aug

വിശ്രമില്ലാതെ പണിയെടുത്തിരുന്നൊരു മനുഷ്യൻ ഇപ്പോൾ വിശ്രമത്തിലാണ്- കരുണാനിധിയുടെ ശവമഞ്ചത്തിലെഴുതിയിരിക്കുന്ന വരികൾ
2:01 PM, 8 Aug

സർക്കാർ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. നമ്മൾ ഡിഎംകെയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്ന് അണികളോട് സ്റ്റാലിൻ
1:52 PM, 8 Aug

രാജാജി ഹാളിന് പുറത്ത് കാത്തിരിക്കുന്ന അണികളെ സ്റ്റാലിൻ അഭിസംബോധന ചെയ്യുന്നു. അണികൾ ശാന്തരാകണമെന്ന് സ്റ്റാലിൻ.
1:43 PM, 8 Aug

അണികൾ തള്ളിക്കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് രാജാജി ഹാളിന്റെ മുൻവാതിൽ പോലീസ് അടച്ചു. തുടർന്ന് മതിൽ ചാടിക്കടക്കാൻ അണികൾ ശ്രമം നടത്തി
1:41 PM, 8 Aug

മറീന ബീച്ചിൽ കരുണാനിധിയുടെ സംസ്കാരചടങ്ങുകൾ നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
1:26 PM, 8 Aug

ജനക്ഷേമത്തിന് വേണ്ടി ജീവിതം നീക്കി വച്ചൊരു നേതാവിന് താൻ ചെന്നൈയിൽ അന്തിമോപചാരം അർപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
1:23 PM, 8 Aug

കരുണാനിധിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര വൈകിട്ട് നാലുമണിക്ക് ആരംഭിക്കും
1:20 PM, 8 Aug

കരുണാനിധിയോടുള്ള ആദരസൂചകമായി കോയമ്പത്തൂരിൽ തല മുണ്ഡനം ചെയ്യുന്ന ഡിഎംകെ പ്രവർത്തകൻ.
1:12 PM, 8 Aug

രാജാജി ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്ന പ്രവർത്തകരെ പോലീസ് തടയാൻ ശ്രമിക്കുന്നു.
1:04 PM, 8 Aug

കരുണാനിധിയുടെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചിരിക്കുന്ന രാജാജി ഹാളിന് മുമ്പിൽ തടിച്ചുകൂടി നിൽക്കുന്ന അണികൾ.
READ MORE

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിനായി ചെന്നൈ രാജാജി ഹാളിലെത്തിച്ചു. പുലർച്ചെ 5.30 ഓടെയാണ് കരുണാനിധിയുടെ ഭൗതിക ശരീരം രാജാജി ഹാളിൽ എത്തിച്ചത്. അവസാനമായി അദ്ദേഹത്തിനെ ഒരുനോക്ക് കാണുവാൻ രാജാജി ഹാളിലേക്ക് അണികളുടെയും പ്രമുഖരുടെയും ഒഴുക്കാണ്.

മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി, ഒ പനീർ സെൽവം, നടൻ രജനികാന്ത് തുടങ്ങിയവർ പുലർച്ചെ തന്നെ രാജാജി ഹാളിൽ എത്തിച്ചേർന്നു. ഇന്നലെ രാത്രി മുതൽ ആയിരക്കണക്കിന് ആളുകൾ രാജാജി ഹാളിന് പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു.

Recommended Video

cmsvideo
    കലൈഞ്ജർക്ക് വിട | Oneindia Malayalam
    karunanidhi

    വൈകിട്ടോടെ കരുണാനിധിയുടെ സംസ്കാരം നടക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കുന്നതെവിടെയാണെന്നതിനെ ചൊല്ലി അനിശ്ചിതത്വം തുടരുകയാണ്. മറീന ബീച്ചിൽ അണ്ണാ സമാധിയോട് ചേർന്ന് അന്ത്യവിശ്രം ഒരുക്കണമെന്ന ആവശ്യത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നില്ല.

    ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നലെ രാത്രി 11 മണിക്ക് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ ബുധനാഴ്ച രാവിലെ 8 മണിക്ക് വീണ്ടും വാദം തുടങ്ങും.

    https://gallery1.oneindia.com/news-in-pics/photos-m-karunanidhi-with-karnataka-politicians/56774.html

    English summary
    Karunanidhi no more LIVE: TN CM among others pay respect to departed DMK leader
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X