കരൂര്‍ ദുരന്തം എസ്ഐടി അന്വേഷിക്കും... വിജയ് പ്രതിയാകുമോ? നേതൃപാടവമില്ലാത്ത നേതാവെന്ന് ഹൈക്കോടതി
ചെന്നൈ: കരൂരില്‍ ടി വി കെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തില്‍ 41 പേര് മരിച്ച സംഭവത്തില്‍ പാര്‍ട്ടി സ്ഥാപക നേതാവും നടനുമായ വിജയിയ്ക്കെതിരെ മദ്രാസ് ഹൈക്കോടതി. കരൂര്‍ ദുരന്ത സംഭവത്തില്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയ വിജയിക്ക് നേതൃപാടവം ഇല്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കരൂര്‍ സംഭവത്തില്‍ ദിനേശ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.
കരൂരില്‍ ഉണ്ടായതു പോലുള്ള സംഭവങ്ങള്‍ വീണ്ടും ഉണ്ടാകുന്നത് തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ 'റോഡ് ഷോ' പരിപാടികള്‍ക്ക് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്ഥാപിക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെടണം എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അതിനിടെ സംഭവത്തില്‍ പൊലീസിന്റെ അന്വേഷണത്തെക്കുറിച്ച് നിരവധി നിശിതമായ ചോദ്യങ്ങള്‍ ജഡ്ജി സെന്തില്‍ കുമാറില്‍ നിന്ന് ഉയര്‍ന്നു.

സംഭവത്തില്‍ രണ്ട് പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ എന്നത് ആശങ്കാജനകമാണ് എന്നും സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ് എന്നും ജസ്റ്റിസ് സെന്തില്‍ കുമാര്‍ ചോദിച്ചു. ദുരന്തം നടക്കുമ്പോള്‍ ഉത്തരവാദിത്തമില്ലാതെ വേദി വിട്ടതിനും പാര്‍ട്ടി പ്രവര്‍ത്തകരെയും ആരാധകരെയും പൊതുജനങ്ങളെയും ഉപേക്ഷിച്ചതിനും നേതാവ് ശരിയായ നേതൃപാടവം കാണിച്ചില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിജയിക്കെതിരായ വിമര്‍ശനം.
കേസിന് നേരെ കണ്ണടയ്ക്കാന്‍ കഴിയില്ലെന്നും നിയമനടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതിനിടെ വിജയ്യുടെ പ്രചാരണ വാഹനം ഇടിച്ച് രണ്ടുപേര്‍ വീണ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും കോടതി ഉത്തരവിട്ടു. സംഭവത്തില്‍ 'ഹിറ്റ് & റണ്‍' കേസ് ഫയല്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും വിജയ്യുടെ പ്രചാരണ വാഹനം കണ്ടുകെട്ടേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചു.
പ്രചാരണ വാഹനത്തില്‍ ഇരുചക്രവാഹനങ്ങള്‍ ഇടിച്ചതിന്റെ വീഡിയോ തെളിവുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. സംഭവം ഒരു അനിയന്ത്രിതമായ കലാപമാണെന്ന പ്രചരണത്തില്‍ ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ അത്തരം രാഷ്ട്രീയ പരിപാടികള്‍ നടത്തുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. അതിനിടെ കരൂര്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഐജി അസ്ര ഗാര്‍ഗിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
കരൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിനെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള എല്ലാ പ്രസക്തമായ രേഖകളും ഉടന്‍ തന്നെ എസ്ഐടിക്ക് സമര്‍പ്പിക്കാന്‍ ലോക്കല്‍ പോലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭരണപരമായ നടപടികള്‍, തിക്കിലും തിരക്കിലും പെട്ടതിന്റെ കാരണം, പോലീസ് പ്രതികരണം എന്നിവയുള്‍പ്പെടെ കരൂര്‍ സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഐജി അസ്ര ഗാര്‍ഗിന്റെ കീഴിലുള്ള എസ്ഐടി അന്വേഷിക്കും.
അതിനിടെ ടിവികെ നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. സംസ്ഥാന ഭാരവാഹികളായ ബുസി ആനന്ദ്, നിര്‍മല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. അതേസമയം അപകടം നടന്ന കരൂര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ് വിജയ്. കരൂര്‍ സന്ദര്‍ശിക്കുമെന്ന് വിജയ് പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. സന്ദര്‍ശത്തിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താന്‍ 20 അംഗ സംഘത്തിന് ചുമതല നല്കി. കരൂര്‍ ദുരന്തത്തിന് ശേഷം പാര്‍ട്ടിയിലെ പ്രധാന സംസ്ഥാന ഭാരവാഹികള്‍ ഒളിവിലാണ്. അതിനാല്‍ പുതിയ സംഘത്തിനാണ് ചുമതല.
മരിച്ചവരുടെയും സാരമായി പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ വിജയ് സന്ദര്‍ശിക്കും എന്നാണ് വിവരം. ദുരന്തമുണ്ടായതിന് പിന്നാലെ വിജയ് രക്ഷാപ്രവര്‍ത്തനത്തിന് പോലും നില്‍ക്കാതെ ചെന്നൈയിലേക്കു മടങ്ങിയത് വലിയ വിവാദമായിരുന്നു. ദുരന്തത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് വിജയ് പ്രതികരിക്കാന്‍ പോലും തയ്യാറായത്. അതിനിടെ കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications