കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായു ഗുണനിലവാര സൂചികയില്‍ 276ാം സ്ഥാനത്തോടെ രാജ്യത്തെ ഏറ്റവും മലിനമായ നഗരം കാശി

  • By S Swetha
Google Oneindia Malayalam News

ലക്‌നൗ: രാജ്യത്തെ ഏറ്റവും മലിനമായ നഗരങ്ങളില്‍ അഞ്ചില്‍ നാലെണ്ണവും ഉത്തര്‍പ്രദേശില്‍. കേന്ദ്ര മലിനീകരണ ബോര്‍ഡ് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വായു ഗുണനിലവാര സൂചിക പ്രകാരം വാരണാസി 276ാം സ്ഥാനത്തും ലകനൗ 269ാം സ്ഥാനത്തും മുസാഫര്‍ നഗര്‍ 266ാം സ്ഥാനത്തും ഹരിയാനയിലെ യമുനാ നഗര്‍ 264ാം സ്ഥാനത്തും മൊറാദാബാദ് 256ാം സ്ഥാനത്തുമാണ്.

നവാസ് ഷെരീഫിന് വിഷം കൊടുത്തെന്ന് ആരോപണം; സര്‍ദാരിയും ആശുപത്രിയില്‍, ആരോഗ്യനില ഗുരുതരംനവാസ് ഷെരീഫിന് വിഷം കൊടുത്തെന്ന് ആരോപണം; സര്‍ദാരിയും ആശുപത്രിയില്‍, ആരോഗ്യനില ഗുരുതരം

തിങ്കളാഴ്ച, രാജ്യത്ത് ഏറ്റവുമധികം മലിനീകരിക്കപ്പെട്ട നഗരം ലഖ്നൗ ആണ്. അന്നത്തെ കണക്കുകള്‍ പ്രകാരം എക്യുഐ 294 ആയി ഉയര്‍ന്നു. കാലാവസ്ഥാ വ്യതിയാനം കാരണം ലഖ്നൗവിന്റെ എക്യുഐയിലെ മാറ്റത്തിന് കാരണം. മിതമായ കാറ്റുള്ള തെളിഞ്ഞ ആകാശം കഴിഞ്ഞ രണ്ട് ദിവസമായി അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുന്ന കണികകളില്‍ മാറ്റം വരുത്തിയതായി കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. എന്നിരുന്നാലും, ഇത് ഒരു താല്‍ക്കാലിക ആശ്വാസമാണെന്നും മെര്‍ക്കുറി കുറയുന്നതുമൂലം പുകമഞ്ഞുള്ള നഗരങ്ങളില്‍ വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

airpollution-1

അതേസമയം, ദീപാവലിക്ക് ശേഷം അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മോശമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇപ്പോഴത്തെ മലിനീകരണ തോതിലെ കുറവ് താല്‍ക്കാലിക ആശ്വാസമാണെന്നും ദീപാവലിക്ക് ശേഷം വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലേക്ക് വഴുതിവീഴുമെന്നതിനാല്‍ സ്ഥിതി വീണ്ടും ആശങ്കാജനകമാകുമെന്നും കാലാവസ്ഥാ, വായു നിരീക്ഷണ സ്റ്റേഷന്‍ ഡയറക്ടര്‍ പ്രൊഫ. ധ്രുവസന്‍ സിംഗ് പറഞ്ഞു. ദില്ലിയേക്കാള്‍ മലിനമാണ് ലക്നൗ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദില്ലിയിലെ എക്യുഐ 207 ആയിരുന്നു. വായുവിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി വിപുലമായ ട്രീ പ്ലാന്റേഷന്‍ ഡ്രൈവുകള്‍ നടക്കുന്നുണ്ടെങ്കിലും വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊള്ളയടിക്കുന്നതായി വാരണാസി മുനിസിപ്പല്‍ കമ്മീഷണര്‍ അശുതോഷ് ദ്വിവേദി പറഞ്ഞു.

English summary
Kashi ranks most polluted city in country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X