മോദി സര്‍ക്കാരിന്റെ ഈ നീക്കം ആദ്യം; എന്താണ് 3 മണിക്ക് കരുതിവച്ചത്... സമ്പൂര്‍ണ വിവരങ്ങള്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത കശ്മീര്‍ നേതാക്കളുടെ സര്‍വകക്ഷി യോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്. 2019 ആഗസ്റ്റില്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം കേന്ദ്ര സര്‍ക്കാര്‍ മേഖലയില്‍ നടത്തുന്ന വലിയ ചുവടുവയ്പാണിത്. കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ ഒരുമിച്ചിരുത്തി സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. 2018 മുതല്‍ കശ്മീര്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലാണ്. ബിജെപി-പിഡിപി സഖ്യസര്‍ക്കാര്‍ നിലംപൊത്തിയ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

2019ല്‍ കശ്മീരിനെ കേന്ദ്ര സര്‍ക്കാര്‍ വിഭജിച്ചു. കശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി. കശ്മീര്‍ നിയമസഭയോടു കൂടിയ കേന്ദ്ര ഭരണ പ്രദേശമാണ്. ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൂചന. അതിന് മുന്നോടിയായി മണ്ഡല പുനര്‍നിര്‍ണയം നടക്കണം. ഇന്നത്തെ യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്ന് അറിയുന്നു. സംസ്ഥാന പദവി വീണ്ടും അനുവദിക്കണമെന്ന് കശ്മീരിലെ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്രം അനുവദിക്കാന്‍ സാധ്യതയില്ല.
14 നേതാക്കളെയാണ് ഇന്നത്തെ യോഗത്തിലേക്ക് ക്ഷണിച്ചത്. മെഹ്ബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല, ഗുലാം നബി ആസാദ് എന്നിവരെല്ലാം യോഗത്തില്‍ പങ്കെടുക്കും. ഇന്നത്തെ യോഗത്തിന് ശേഷം നാളെ ദില്ലിയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സുപ്രധാന യോഗം ചേരും. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം വെള്ളിയാഴ്ചത്തെ യോഗത്തില്‍ സംബന്ധിക്കും.
Recommended Video
കൊറോണ വ്യാപനത്തോടെ കശ്മീരില്‍ തീവ്രവാദം കുറഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയപരമായ തീരുമാനങ്ങള്‍ എടുക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താന്‍ ആലോചിച്ചിരുന്നു. പക്ഷേ, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നീട്ടിവച്ചു. കഴിഞ്ഞ ഡിസംബറില്‍ കശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നു. ഗുപ്കര്‍ സഖ്യം 100 സീറ്റ് നേടി. 74 സീറ്റ് നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്.












Click it and Unblock the Notifications