കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി, സംസ്ഥാന പദവിയില്‍ തീരുമാനമായില്ല

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗം സമാപിച്ചു. നിര്‍ണായക കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സംസ്ഥാന പദവിയില്‍ തീരുമാനമായിട്ടില്ല. അതേസമയം ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. മണ്ഡല പുനര്‍ നിര്‍ണയം കഴിഞ്ഞത്തിന് ശേഷമാണ് തിറഞ്ഞെടുപ്പ് നടക്കുക. എല്ലാവരോടും മണ്ഡല പുനര്‍നിര്‍ണയത്തിനായി സഹകരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീരില്‍ ജനാധിപത്യം പുന:സ്ഥാപിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

1

എത്രയും പെട്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് നടത്താനാണ് മോദി ആഗ്രഹിക്കുന്നത്. ഇക്കാര്യം എല്ലാവരുമായും പങ്കുവെക്കുകയും ചെയ്തു. കോണ്‍ഗ്രസ് അഞ്ച് ആവശ്യങ്ങളാണ് മോദിക്ക് മുന്നില്‍ വെച്ചത്. എത്രയും പെട്ടെന്ന് കശ്മീരിന് സംസ്ഥാന പദവി നല്‍കുന്നതാണ് ഇതിലൊന്ന്. തിരഞ്ഞെടുപ്പ് നടത്താനും കശ്മീരി പണ്ഡിറ്റുകളെ മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം തടങ്കലിലായ രാഷ്ട്രീയ തടവുകാരെയും ഇതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തവരെയും വിട്ടയക്കണമെന്നാണ് മറ്റൊരു ആവശ്യം. ഭൂമിയിലും ജോലിയിലും കശ്മീരികള്‍ക്കുള്ള അവകാശം പുനസ്ഥാപിക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടിട്ടുണ്ട്.

കശ്മീര്‍ വികസനത്തിന്റെ പാതയിലാണെന്ന് മോദി വ്യക്തമാക്കി. രാഷ്ട്രീയ വ്യത്യാസങ്ങള്‍ നമ്മള്‍ തമ്മിലുണ്ടാവും. പക്ഷേ എല്ലാവരും രാജ്യം താല്‍പര്യം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണം. അതിലൂടെ കശ്മീര്‍ ജനതയ്ക്കാണ് ഗുണം ലഭിക്കുക. കശ്മീരില്‍ സുരക്ഷയും സമാധാനവും എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 14 നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. ഇവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ മോദി സമയം അനുവദിച്ചു.
ദില്ലിയും കശ്മീരും തമ്മിലുള്ള അകലം കുറയ്ക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്ന് മോദി കശ്മീര്‍ നേതാക്കളെ അറിയിച്ചു. എല്ലാവരും തതങ്ങളുടെ അഭിപ്രായം പറഞ്ഞതില്‍ മോദി സന്തോഷം അറിയിക്കുകയും ചെയ്തു. നേരത്തെ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് മികച്ച രീതിയില്‍ നടത്താന്‍ സാധിച്ചെന്നും, അതുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പും നല്ല രീതിയില്‍ തന്നെ നടത്താനാവുമെന്നും മോദി പറഞ്ഞു. അതേസമയം ജമ്മു കശ്മീരിന്റെ വികസനമാണ് പ്രധാനമെന്നും, സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തുകയും അതോടൊപ്പം സംസ്ഥാന പദവി പുനസ്ഥാപിക്കുകയും ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തിനെതിരെ കോടതിയില്‍ പോരാടുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞു. തന്റെ പാര്‍ട്ടി ഈ തീരുമാനത്തെ അംഗീകരിക്കാന്‍ തയ്യാറല്ല. പക്ഷേ അതിനായി നിയമവിരുദ്ധമായി ഒന്നും ചെയ്യില്ല. കോടതിയില്‍ അതിനെ ചോദ്യം ചെയ്യും. പ്രധാനമന്ത്രിയെ കശ്മീരും കേന്ദ്രവും തമ്മിലുള്ള ബന്ധം മോശമായതായി അറിയിച്ചിട്ടുണ്ട്. അത് നല്ല രീതിയിലാക്കാനുള്ള ശ്രമം നടത്തണമെന്ന് ആവശ്യപ്പെട്ടതായും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.

ജമ്മു കശ്മീർ: പ്രധാനമന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷിയോഗം- ചിത്രങ്ങൾ

കടലറിഞ്ഞ്... പുഴയറിഞ്ഞ്...; ഹംസ നന്ദിനിയുടെ ഗ്ലാമറസ് ഫൊട്ടോസ് കാണാം

English summary
kashmir all party meeting with pm modi ended, pm asked for delimitation and election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X