തീവ്രവാദി ഏറ്റുമുട്ടല്‍ തുടരുന്നു, സര്‍ക്കാര്‍ കെട്ടിടത്തിന് തീ പിടിച്ചു
ശ്രീനഗര്‍: തീവ്രവാദികളും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കശ്മീരില്‍ തുടരുകയാണ്. സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ വീണ്ടും ആക്രമണം നടത്തി. തീവ്രവാദികള്‍ നടത്തിയ വെടിവെയ്പ്പില്‍ സര്‍ക്കാര്‍ കെട്ടിടത്തിന് തീ പിടിച്ചു. ഇതോടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
നാല് സൈനികരും ഒരു സാധാരണക്കാരനുമാണ് കൊല്ലപ്പെട്ടത്. ഇതുവരെ ഭീകരരെ പിടികൂടാനായിട്ടില്ല. ശനിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഒട്ടേറെ പേര്‍ക്ക് ഇതിനോടകം പരിക്കേറ്റിട്ടുണ്ട്. ഭീകരര്‍ ഒളിച്ചിരുന്ന ഓണ്‍ട്രപ്രനര്‍ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തിനുള്ളിലെ 150ഓളം പേരെ ഒഴിപ്പിച്ചത് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

കെട്ടിടത്തിനു മുകളില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളുടെ പക്കല്‍ വന്‍ ആയുധശേഖരം ഉണ്ടെന്നാണ് വിലയിരുത്തല്‍. അഞ്ച് ഭീകരര്‍ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലായി ഒളിച്ചിരിക്കുന്നുണ്ടെന്നാണ് പറയുന്നത്. ജമ്മു കശ്മീരിലെ പാംപോറിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സൈനിക ഉദ്യോഗസ്ഥരുടെ വാഹനത്തിനുനേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്.
തീവ്രവാദികള്‍ കെട്ടിടത്തിനു മുകളില്‍ ഒളിച്ചിരുന്നു വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് ആക്രമണം തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ സൈന്യത്തെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications