Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരോധനം ലംഘിച്ച് ജമ്മു കാശ്മീരില്‍ ബിജെപി നേതാവിന്റെ ബീഫ് സല്‍ക്കാരം

ശ്രീനഗര്‍: ഹൈക്കോടതിയുടെ വിലക്ക് ലംഘിച്ച് ബിജെപി നേതാവിന്റെ ബീഫ് സല്‍ക്കാരം. മത സൗഹാര്‍ദം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണത്രേ ബിജെപി നേതാവിന്റെ ഈ ബീഫ് സല്‍ക്കാരം. ബിജെപി നേതാവ് ഖുര്‍ഷീദ് അഹമ്മദ് മാലിക്കാണ് ഹൈക്കോടതിക്കെതിരെ പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഗോവധത്തിനെതിരെ ജമ്മു കാശ്മീര്‍ ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. വിവിധ ഭാഗങ്ങളില്‍ ബീഫ് നിരോധനവും പ്രതിഷേധവും ആളിക്കത്തുമ്പോഴാണ് ഒരു ഭാഗത്ത് ബിജെപി നേതാവിന്റെ ബീഫ് സല്‍ക്കാരം നടക്കുന്നത്. എല്ലാ മതത്തില്‍പ്പെട്ടവരെയും ക്ഷണിച്ചുവരുത്തിയാണ് സല്‍ക്കാരം നടത്തുന്നത്.

bjp

എന്നാല്‍, ഇയാള്‍ പാര്‍ട്ടിയുടെ അനുവാദത്തോടെയല്ലത്രേ ഈ നിയമലംഘനം നടത്തുന്നത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഖുര്‍ഷീദ് അഹമ്മദ് മാലിക്ക് പറഞ്ഞതിങ്ങനെയാണ്. താന്‍ പള്ളിയില്‍ പോകുന്നത് പാര്‍ട്ടിയുടെ അനുവാദത്തോടെയല്ല. ഇത്തരം കാര്യത്തില്‍ പാര്‍ട്ടിയുടെ അനുവാദം വേണമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

താനൊരു മുസ്ലീമാണ്, മത സൗഹാര്‍ദം വളര്‍ത്തുക എന്നതാണ് തന്റെ ലക്ഷ്യം എന്നും മാലിക്ക് പറയുന്നു. ജമ്മു കാശ്മീരില്‍ ബീഫിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കം മതസ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മാലിക്ക് പറഞ്ഞു. പശുക്കളെയും കാളകളെയും കൊല്ലുന്നതും മാംസം വില്‍ക്കുന്നതും 298 എ, ആര്‍.പി.സി 298 ബി എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

നിയമം ലംഘിച്ച് വില്‍പ്പന നടക്കുകയാണെങ്കില്‍ നിയമം കര്‍ശനമാക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ വിലക്ക് ലംഘിച്ചാണ് ബിജെപി നേതാവിന്റെ ബീഫ് സല്‍ക്കാരം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+