കാശ്മീരില്‍ സ്‌ഫോടനം; സോപോറില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
കാശ്മീരില്‍ സൈനീക ക്യാംപിന് നേരെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. വടക്കന്‍ കാശ്മീരിലെ ഹാര്‍ദ്വിശ വില്ലേജിലെ സോപോറിലാണ് സ്‌ഫോടനം നടന്നതെന്ന് മുതിര്‍ന്ന സൈനീക ഉദ്യോദഗസ്ഥന്‍ പറഞ്ഞു...
ദില്ലി; കാശ്മീരില്‍ സൈനീക ക്യാംപിന് നേരെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. വടക്കന്‍ കാശ്മീരിലെ ഹാര്‍ദ്വിശ വില്ലേജിലെ സോപോറിലാണ് സ്‌ഫോടനം നടന്നതെന്ന് മുതിര്‍ന്ന സൈനീക ഉദ്യോദഗസ്ഥന്‍ പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് സംഭവം. എന്നാല്‍ സ്‌ഫോടന സ്വഭാവം പെട്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

സാഹിദ് റഷീന്‍ ലോണ്‍, ആകാശ് റിയാസ്, ഷക്കീര്‍ ഹുസൈന്‍ എന്നിവര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. അതേ സമയം, സംഭവത്തിന് ശേഷം തീവ്രവാദികളുമായുള്ള വെടിവെയ്പില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. പല്‍വാന ജില്ലയിലെ ബുര്‍ഹാന്‍ വാണി ടൗണിലാണ് സംഭവം












Click it and Unblock the Notifications