കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ സുപ്രീംകോടതി ഇടപെടല്‍; കേസ് ഭരണഘടനാ ബെഞ്ചിന്, കേന്ദ്രത്തിന് നോട്ടീസ്

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി പരിശോധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് കൈമാറി. ഇനി ഈ ബെഞ്ചാകും കേസ് പരിഗണിക്കുക. വിഷയത്തില്‍ പ്രതികരണം തേടി കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ഒക്ടോബറിലാണ് കേസ് കോടതി വീണ്ടും പരിഗണിക്കുക. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭരണഘടനാ സാധുതയാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.

മെഹബൂബയോ ഒമറോ ആദ്യം ആര് പുറത്തേക്ക്? രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കാന്‍ കേന്ദ്രനീക്കം!മെഹബൂബയോ ഒമറോ ആദ്യം ആര് പുറത്തേക്ക്? രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കാന്‍ കേന്ദ്രനീക്കം!

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും കശ്മീരിലെ വിദ്യാര്‍ഥികള്‍ക്കും സുപ്രീംകോടതി ഇളവ് നല്‍കി. തങ്ങളുടെ രക്ഷിതാക്കളെ സന്ദര്‍ശിക്കാന്‍ അനുമതി വേണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നത്. കശ്മീരിലെ സിപിഎം നേതാവ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ അനുമതി തേടിയാണ് യെച്ചൂരി ഹര്‍ജി നല്‍കിയിരുന്നത്. രണ്ട് ഹര്‍ജികളിലും കോടതി അനുകൂല നിലപാട് സ്വീകരിച്ചു.

Supreme Court

കശ്മീര്‍ കേസില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, എസ്എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. എല്ലാ ഹര്‍ജികളും ഭരണഘടനാ ബെഞ്ചിന് കൈമാറുകയാണെന്ന് കോടതി വ്യക്തമാക്കി. ഒക്ടോബര്‍ മുതല്‍ കേസ് ഭരണഘടനാ ബെഞ്ചാകും വാദം കേള്‍ക്കുക. സുപ്രീംകോടതി ഇപ്പോള്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ മുന്നിലെത്തുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു. ഇപ്പോള്‍ യാതൊരു മാറ്റങ്ങളും വരുത്തുന്നില്ലെന്നു കോടതി വ്യക്തമാക്കി.

Recommended Video

cmsvideo
Imran Khan Considering Total Closure Of Air Space To India: Pak Minister | Oneindia Malayalam

ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി പ്രഖ്യാപിച്ചതും. ഇതിന് ശേഷം കടുത്ത നിയന്ത്രണമാണ് കശ്മീരില്‍. രാഷ്ട്രീയ-മത നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. ടെലിഫോണ്‍-ഇന്റര്‍നെറ്റ് ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരുന്നു. നേരിയ ഇളവുകള്‍ കഴിഞ്ഞദിവസങ്ങളില്‍ നല്‍കിയിട്ടുണ്ട്.

English summary
Kashmir Centre's Move To Be Examined By Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X