കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട് ഭീകരര്‍ ഇല്ലാതാക്കി; കശ്മീര്‍ ഐഎഎസ് പരീക്ഷ ടോപ്പറുടെ ജീവിതം സിനിമയെ വെല്ലും

  • By Anwar Sadath
Google Oneindia Malayalam News

ജമ്മു: ജമ്മു കാശ്മീര്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പരീക്ഷയില്‍ മികച്ച സ്ഥാനം കൊയ്യുകയെന്നത് അഞ്ജും ബാഷിര്‍ ഖാന്‍ ഖട്ടകിന്റെ സ്വപ്‌നമായിരുന്നു. പക്ഷെ ആ സ്വപ്‌നത്തില്‍ ഒരു ഒന്നാം സ്ഥാനം അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കശ്മീര്‍ അഡിമിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ തന്നെ ഈ 27-കാരന്‍ നേട്ടം കൊയ്തു. ജീവിതം ഈ ചെറുപ്പക്കാരന് മുന്നില്‍ പല വെല്ലുവിളികളും ഉയര്‍ത്തിയപ്പോള്‍ നേടിയ വിജയം ഇദ്ദേഹത്തിന്റെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ പോന്നതാണ്.

സോളാറില്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ കുടുങ്ങും; അന്വേഷണം വഴിതിരിയുന്നു
1990-കള്‍ മുതല്‍ സുരാന്‍കോട്ട് തീവ്രവാദ ഭീഷണിയിലമര്‍ന്ന ഓര്‍മ്മകള്‍ ബാഷിര്‍ ഖാന്‍ പങ്കുവെയ്ക്കുകയാണ്. 1998-ല്‍ താമസിച്ചിരുന്ന കുടുംബ വീട് തീവ്രവാദികള്‍ തീവെച്ച് നശിപ്പിച്ചു. 8-9 ക്ലാസില്‍ വെച്ചാണ് കെഎഎസ് എഴുതുന്നതിനെക്കുറിച്ച് ഈ കുട്ടി സ്വപ്‌നം കണ്ട് തുടങ്ങുന്നത്. 2012-ല്‍ രജൗരിയിലെ ബാബ ഗുലാം ഷാഹ് ബാദ്ഷാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിംഗ് പാസായതോടെ സിവില്‍ സര്‍വ്വീസിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

jammu

കോച്ചിംഗ് സെന്ററിലൊന്നും പോകാതെ സ്വന്തം നിലയിലായിരുന്നു പഠനം. ബുദ്ധിമുട്ടുകളില്‍ തന്നെ പിന്തുണച്ച മാതാപിതാക്കള്‍ക്കാണ് ബാഷിര്‍ ഖാന്‍ ഫുള്‍ മാര്‍ക്ക് നല്‍കുന്നത്. അഞ്ജുമിന്റെ പിതാവ് മുഹമ്മദ് ബാഷിര്‍ ഖാന്‍ റിട്ടയേര്‍ഡ് ലക്ചററാണ്. അമ്മ ഗുലാം ഫാത്തിമ സര്‍ക്കാര്‍ അധ്യാപികയും. ഈ അക്കാഡമിക നിലവാരമാണ് തനിക്ക് കാഴ്ചപ്പാട് സമ്മാനിച്ചതെന്ന് ബാഷിര്‍ പറയും. കോളേജ് പഠനകാലത്ത് കറന്റ് അഫയേഴ്‌സിലും, രാഷ്ട്രീയത്തിലും, പൊതു ഭരണസംവിധാനങ്ങളെക്കുറിച്ചും പഠിച്ചു. ഉറക്കമിളച്ച് പഠിക്കണം എന്ന് പൊതുവെ പറയാറുണ്ടെങ്കിലും ഉറക്കം കളയാതെ പഠിച്ചതാണ് തന്റെ നേട്ടത്തിന് പിന്നിലെന്നും ഈ യുവാവ് പറയുന്നു.


English summary
Kashmir civil service exam topper lost home to terrorists,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X