കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കാണുന്നു... ഞങ്ങള്‍ രാജ്യസ്‌നേഹവും, പ്രചാരണവുമായി അമിത് ഷാ!!

Google Oneindia Malayalam News

മുംബൈ: കശ്മീര്‍ വിഷയം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം മികച്ചതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവനായും ബന്ധിപ്പിക്കുന്നതിന് കശ്മീരിന് തടസ്സമായത് ആര്‍ട്ടിക്കിള്‍ 370 ആണെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസാണ് ഈ തീരുമാനത്തെ പ്രധാനമായും എതിര്‍ത്തതെന്ന് അമിത് ഷാ തുറന്നടിച്ചു.

1

കോണ്‍ഗ്രസ് ഈ നീക്കത്തില്‍ രാഷ്ട്രീയമാണ് കാണുന്നത്. രാഹുല്‍ ഗാന്ധി പറഞ്ഞത് ആര്‍ട്ടിക്കിള്‍ 370 രാഷ്ട്രീയ വിഷയമാണെന്നാണ്. എന്നാല്‍ എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്, നിങ്ങള്‍ ഈ അടുത്ത കാലത്താണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നാണ്. എന്നാല്‍ മൂന്ന് തലമുറകായി ജനസംഘവും പിന്നീട് ബിജെപിയും അവരുടെ ജീവിതം കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ശ്രമിച്ചത്. കശ്മീര്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ വിഷയമായിരിക്കും. എന്നാല്‍ ബിജെപിക്ക് ഇത് ദേശസ്‌നേഹ സംബന്ധമായ കാര്യമാണെന്നും അമിത് ഷാ പറഞ്ഞു.

മുംബൈയില്‍ ബിജെപിയുടെ രാഷ്ട്രീയ റാലിയില്‍ കശ്മീര്‍ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. നേരത്തെ കശ്മീര്‍ മുഖ്യ തിരഞ്ഞെടുപ്പ് വിഷമാക്കാനും ദേശീയ സമിതി തീരുമാനിച്ചിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് നമ്മള്‍ മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ കര്‍ണാടകമോ മഹാരാഷ്ട്രയോ അങ്ങനെ പറഞ്ഞിരുന്നില്ല. കാരണം ചില കാര്യങ്ങള്‍ തെളിയിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ഇന്ന് കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് എനിക്ക് അഭിമാനത്തോടെ പറയാനാവുമെന്നും ഷാ വ്യക്താക്കി.

മഹാരാഷ്ട്രയില്‍ ബിജെപി സീറ്റുകള്‍ തൂത്തുവാരുമെന്ന് അമിത് ഷാ പ്രചാരണത്തില്‍ വ്യക്തമാക്കി. എന്തൊക്കെ വന്നാലും എന്‍ഡിഎ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ സര്‍ക്കാരുണ്ടാക്കുമെന്നും ഷാ വ്യക്തമാക്കി. അതേസമയം പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് പാകധീന കശ്മീര്‍ ഉണ്ടാക്കിയതിന് കാരണക്കാരനെന്നും, വെടിനിര്‍ത്തല്‍ അനാവശ്യ സമയത്ത് പ്രഖ്യാപിച്ചതാണ് ഇതിന് കാരണമെന്നും ഷാ കുറ്റപ്പെടുത്തി. അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കശ്മീര്‍ ഒരു വെടിയുണ്ട പോലും ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു.

ഞാനൊരു ഹിന്ദുവാണ്....പക്ഷേ ബിജെപിയുടെ ഹിന്ദുത്വമില്ല, രാമന്റെ പേരില്‍ രാജ്യം ഭയത്തിലെന്ന് തരൂര്‍ഞാനൊരു ഹിന്ദുവാണ്....പക്ഷേ ബിജെപിയുടെ ഹിന്ദുത്വമില്ല, രാമന്റെ പേരില്‍ രാജ്യം ഭയത്തിലെന്ന് തരൂര്‍

English summary
kashmir congress see politics but we see patriotism says amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X