കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ പ്രതിസന്ധി: പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തും

Google Oneindia Malayalam News

ദില്ലി: ജമ്മുകശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള ബില്‍ രാജ്യസഭസഭയില്‍ അവതരിപ്പിക്കുയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി സിപിഎം. ഇന്ത്യന്‍ ഭരണഘടനയക്ക് തന്നെ എതിരായ ഈ തീരുമാനത്തിനെതിരെ പാര്‍ലമെന്‍റിലെ ഇടതുപക്ഷം അംഗങ്ങളുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ പ്രതിഷേധം നടത്തുമെന്ന് സിപിഎം കേന്ദ്രനേതൃത്വം അറിയിച്ചു.

<strong>എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാര്‍: ഏത് സംസ്ഥാനത്തേയും പിരിച്ചു വിടും: കെസി വേണുഗോപാല്‍</strong>എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാര്‍: ഏത് സംസ്ഥാനത്തേയും പിരിച്ചു വിടും: കെസി വേണുഗോപാല്‍

വൈകീട്ട് 3.30 ന് നടക്കുന്ന പ്രതിഷേധത്തില്‍ ഇടത് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിപിഎം കേന്ദ്ര നേതൃത്വം പുറത്തിറക്കിയ പത്രകുറിപ്പില്‍ ആരോപിക്കുന്നു.

cpm21

ജമ്മു കശ്മീരിലെ സംഭവവികാസങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നും വിഷയത്തിൽ കേന്ദ്ര ഗവൺമെന്റ് പാർലമെന്റിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള സിപിഐ (എം) എംപിമാർ രാജ്യസഭയിൽ രാവിലെ അടിയന്തിരപ്രമേയ നോട്ടീസ് നൽകിയിരുന്നു. എളമരം കരീം, കെകെ രാഗേഷ്, കെ സോമപ്രസാദ് എന്നിവരാണ് സഭാ ചട്ടം 267 പ്രകാരം രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് നോട്ടീസ് നൽകിയത്.

<strong> ഭരണഘടന കീറാന്‍ ശ്രമിച്ചു; രണ്ട് പിഡിപി അംഗങ്ങളെ രാജ്യസഭയില്‍ നിന്നും പുറത്താക്കി</strong> ഭരണഘടന കീറാന്‍ ശ്രമിച്ചു; രണ്ട് പിഡിപി അംഗങ്ങളെ രാജ്യസഭയില്‍ നിന്നും പുറത്താക്കി

കശ്മീരിലെ സ്ഥിതിഗതികൾ വളരെ ഗൗരവതരമാണ്. ഈ അടുത്ത ദിവസങ്ങളിലായി കേന്ദ്ര ഗവൺമെന്റ് കാശ്മീരിൽ നടത്തിയ ഇടപെടലുകൾ ജനങ്ങൾക്കിടയിൽ ആശങ്കയും സംശയവും ഭീതിയും ഉളവാക്കിയിട്ടുണ്ട്. മുപ്പത്തയ്യായിരത്തോളം അർദ്ധ സൈനികരെ താഴ് വരയിൽ വിന്യസിച്ചതും, അമർനാഥ് തീർത്ഥാടകരോടും വിനോദ സഞ്ചാരികളോടും സംസ്ഥാനം വിട്ടുപോകാൻ നിർദ്ദേശം നൽകിയതും കാശ്മീരിനുള്ള പ്രത്യേക ഭരണഘടനാ പദവിക്കെതിരായുള്ള ആർസ്സ്സ്സിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്ന് സംശയിക്കപ്പെടുന്നു.

Recommended Video

cmsvideo
കാശ്മീര്‍ പുകയുന്നു, വസ്ത്രം വലിച്ചു കീറി എംപി | Oneindia Malayalam

കശ്മീരിലെ പ്രധാന രാഷ്ട്രീയപാർട്ടി നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. പലരുമായും ഫോണിൽ പോലും ബന്ധപ്പെടാൻ പറ്റാത്ത സാഹചര്യമാണ്. തെരഞ്ഞെടുപ്പിൽ കിട്ടിയ ഭൂരിപക്ഷം കൈമുതലാക്കി രാജ്യ താല്പര്യത്തിനെതിരായുള്ള ബിജെപിയുടെ എല്ലാ നീക്കങ്ങളെയും ശക്തമായി എതിർക്കുമെന്നും എംപിമാർ വ്യക്തമാക്കി.

English summary
kashmir crisis: left parties holding a protest at parliament street
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X