കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവരെ 18 മാസത്തിനുള്ളില്‍ മോചിപ്പിക്കും, കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ ട്രോളി കേന്ദ്ര മന്ത്രി!

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ നിരവധി നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ കരുതല്‍ തടങ്കലില്‍ വെച്ചിരുന്നു. ഇവരെ എപ്പോള്‍ വിട്ടയക്കുമെന്നതിനെ കുറിച്ച് പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. ഇവരെ 18 മാസത്തിനുള്ളില്‍ വിട്ടയക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ജമ്മുവിലെ കത്രയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേ മാധ്യമപ്രവര്‍ത്തകരുടെ നിരന്തരമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജിതേന്ദ്ര സിംഗ്.

1

അതേസമയം ചടങ്ങില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന നേതാക്കളെ എപ്പോള്‍ മോചിപ്പിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം ചോദിക്കുന്നുണ്ടായിരുന്നു. 18 മാസത്തിനുള്ളില്‍ തന്നെ മോചിപ്പിക്കുമെന്ന് ആവര്‍ത്തിക്കുക മാത്രമാണ് മന്ത്രി ചെയ്തത്. ഇത് 1975ലെ അടിയന്തരാവസ്ഥയെ സൂചിപ്പിച്ച് കൊണ്ടുള്ള പരിഹാസമാണെന്നാണ് സൂചന. അടിയന്തരാവസ്ഥ 18 മാസത്തോളം നീണ്ടുനിന്നിരുന്നു. അന്ന് നേതാക്കളെ മോചിപ്പിച്ചത് പോലെ തന്നെ ഇവരെയും മോചിപ്പിക്കുമെന്ന പരോക്ഷ സൂചനയാണ് മന്ത്രി നല്‍കിയത്.

18 മാസം എന്ന കാലയളവില്‍ തന്നെ അദ്ദേഹത്തെ മോചിപ്പിക്കുമെന്ന വാദം മന്ത്രി ആവര്‍ത്തിച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമിത് ഷായുടെ വാചകങ്ങളും ചടങ്ങില്‍ ജിതേന്ദ്ര സിംഗ് ആവര്‍ത്തിച്ചു. കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ 72 വര്‍ഷമെടുക്കില്ലെന്നും, വൈകാതെ തന്നെ സംസ്ഥാന പദവി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്തെ സൂചിപ്പിച്ചായിരുന്നു മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

നേരത്തെ ഫാറൂഖ് അബ്ദുള്ളയടക്കമുള്ള മുതിര്‍ന്ന നേതാക്കളെ പൊതു സുരക്ഷാ നയപ്രകാരം തടങ്കലില്‍ വെച്ചതിനെതിരെ രൂക്ഷ വിമര്‍ശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ദേശീയ നേതാക്കളായ ഫാറൂഖ് അബ്ദുള്ളയെ തടങ്കലില്‍ വെക്കുന്നതിലൂടെ വലിയൊരു രാഷ്ട്രീയ ശൂന്യതയുണ്ടാവുമെന്നും, ഇതിലൂടെ കശ്മീര്‍ തീവ്രവാദികളാല്‍ മൂടപ്പെടുമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു. കശ്മീരിനെ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ച് ഇന്ത്യയില്‍ സാമുദായിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇനി ശ്രമം നടക്കുമെന്നും, അതിന് മുമ്പ് നേതാക്കളെ സര്‍ക്കാര്‍ വിട്ടയക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ഹിന്ദി രാജ്യത്തിന് നല്ലതാണ്...പക്ഷേ ഇന്ത്യയില്‍ അത് വേണ്ട, അമിത് ഷായ്‌ക്കെതിരെ രജനീകാന്ത്!!ഹിന്ദി രാജ്യത്തിന് നല്ലതാണ്...പക്ഷേ ഇന്ത്യയില്‍ അത് വേണ്ട, അമിത് ഷായ്‌ക്കെതിരെ രജനീകാന്ത്!!

English summary
kashmir detained leaders will be freed in 18 months says jitendra singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X