കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത; 90 ശതമാനം ബിഡിസി വോട്ടര്‍മാരും ഇല്ല, മൂന്ന് ജില്ലകളില്‍

Google Oneindia Malayalam News

ശ്രീനഗര്‍: ഈ മാസം 24നാണ് കശ്മീരില്‍ ബ്ലോക്ക് വികസന സമിതി അധ്യക്ഷന്‍മാരെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ്. രണ്ടുദിവസം മുമ്പാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശൈലേന്ദ്ര കുമാര്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ദയനീയമാണ് കശ്മീരിലെ കാര്യങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സര്‍പാഞ്ചുമാരും പാഞ്ചുമാരും ചേര്‍ന്നാണ് ബ്ലോക്ക് വികസന സമിതി ചെയര്‍മാനെ തിരഞ്ഞെടുക്കുക. എന്നാല്‍ കശ്മീരിലെ മൂന്ന് ജില്ലകളില്‍ 90 ശതമാനം സര്‍പാഞ്ച്, പാഞ്ച് പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇത്രയും പേരില്ലാതെ എങ്ങനെയാണ് സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ചോദ്യം. കഴിഞ്ഞ ഒരു വര്‍ഷമായി ഈ പദവികളില്‍ ആളില്ലെന്നതാണ് ഏറെ ആശ്ചര്യപ്പെടുത്തുന്നത്. ബ്ലോക്ക് വഴി നടപ്പാക്കേണ്ട പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി നടക്കുന്നില്ലെന്ന് ചുരുക്കം. വിശദാംശങ്ങള്‍ ഇങ്ങനെ....

 ദയനീയ സാഹചര്യം

ദയനീയ സാഹചര്യം

കശ്മീര്‍ താഴ്‌വരയിലെ മൂന്ന് ജില്ലകളിലാണ് 90 ശതമാനം ബ്ലോക്ക് കൗണ്‍സില്‍ അംഗങ്ങളുടെ പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്. പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം എന്നീ ജില്ലകളിലാണ് ദയനീയ സ്ഥിതി. പുല്‍വാമ ജില്ലയില്‍ 11 ബ്ലോക്കുകളുണ്ട്. 1710 അംഗങ്ങളാണ് വേണ്ടത്. പക്ഷേ ആകെയുള്ളത് 132 പേര്‍ മാത്രം.

ഷോപ്പിയാനിലും കുല്‍ഗാമിലും

ഷോപ്പിയാനിലും കുല്‍ഗാമിലും

ഷോപ്പിയാന്‍ ജില്ലയില്‍ 889 ബ്ലോക്ക് കൗണ്‍സില്‍ അംഗങ്ങളാണ് വേണ്ടത്. എന്നാല്‍ ആകെയുള്ളത് 82 പേര്‍ മാത്രം. കുല്‍ഗാമില്‍ 89 ശതമാനം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മറ്റു രണ്ട് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുല്‍ഗാമിന്റെ സാഹചര്യം അല്‍പ്പം മെച്ചമാണെന്ന് പറയാം.

ഈ അവസ്ഥയ്ക്ക് കാരണം

ഈ അവസ്ഥയ്ക്ക് കാരണം

2018ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് കശ്മീരിന്റെ ഈ അവസ്ഥയ്ക്ക്് കാരണം. കശ്മീരിലെ പ്രമുഖ പാര്‍ട്ടികളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും അന്ന് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. തുടര്‍ന്ന് ഒട്ടേറെ സീറ്റുകളിലേക്ക് മല്‍സരിക്കാന്‍ ആളില്ലാത്ത അവസ്ഥയുണ്ടായി.

 അംഗങ്ങളില്ലാതെ എങ്ങനെ?

അംഗങ്ങളില്ലാതെ എങ്ങനെ?

തിരഞ്ഞെടുപ്പിന് ശേഷം ചില അംഗങ്ങള്‍ രാജിവച്ചു. ചിലര്‍ മരിച്ചു. ഇതോടെ വീണ്ടും ഒഴിവ് വന്നു. അതുകൊണ്ടുതന്നെ ബ്ലോക്ക് വികസന സമിതി ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ട അംഗങ്ങള്‍ മിക്കയിടത്തും ഇല്ല എന്നതാണ് മൂന്ന് ജില്ലകളിലെ അവസ്ഥ.

 60 ശതമാനം പേരും ഇല്ല

60 ശതമാനം പേരും ഇല്ല

കശ്മീര്‍ താഴ്‌വരയിലെ 10 ജില്ലകളില്‍ സര്‍പാഞ്ചുമാരുടെയും പാഞ്ചുമാരുടെയും 19578 പോസ്റ്റുകളാണുള്ളത്. എന്നാല്‍ ആകെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് 7029 പേരെ മാത്രമാണ്. ബാക്കിയെല്ലാം ഒഴിഞ്ഞുകിടക്കുന്നു. ഈ പത്ത് ജില്ലകളില്‍ ബിഡിസി ചെയര്‍മാരെ തിരഞ്ഞെടുക്കേണ്ട അംഗങ്ങളില്‍ 60 ശതമാനം പേരും ഇല്ല.

ജമ്മുവിലും ലഡാക്കിലും

ജമ്മുവിലും ലഡാക്കിലും

ജമ്മുവിലും ലഡാക്കിലും സമാനമായ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബിഡിഎസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു. എന്നാല്‍ മാറ്റിവയ്ക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ഇതേ സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നില്ലേ എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ഖത്തറില്‍ നിന്ന് യുഎസ് സൈന്യം 'രക്ഷപ്പെട്ടു'; 24 മണിക്കൂര്‍ അപ്രത്യക്ഷം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

English summary
Kashmir Election: 90% of BDC voters missing in three districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X