Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ ഇനി ബിജെപി മാത്രം; കോണ്‍ഗ്രസ്, എന്‍സി, പിഡിപി അംഗങ്ങള്‍ പിന്തുണയ്ക്കും

ശ്രീനഗര്‍: കശ്മീരിലെ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ പദവിയിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കളം നിറയുന്നത് ബിജെപി. സംസ്ഥാനത്തെ പ്രധാന പാര്‍ട്ടികളുടെ അംഗങ്ങളില്‍ കൂടുതല്‍ പേരും ബിജെപിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. കശ്മീരി നേതാക്കളെല്ലാം തടവില്‍ കഴിയുന്ന പശ്ചാത്തലത്തില്‍ ഇവരുടെ പാര്‍ട്ടികള്‍ നിര്‍ജീവ അവസ്ഥയിലാണ്.

ഈ സാഹചര്യത്തിലാണ് ഈ പാര്‍ട്ടികളുടെ പഞ്ചായത്ത് അംഗങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഈ മാസം നടക്കാനിരിക്കുന്ന ബ്ലോക്ക് വികസന സമിതി തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെടുക ബിജെപി മാത്രമാകുമെന്നാണ് റിപ്പോര്‍ട്ട്. കശ്മീരിന്റെ മഖഛായ മാറുകയാണെന്നാണ് ലഭിക്കുന്ന വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....

ബിജെപിക്ക് പിന്തുണ

ബിജെപിക്ക് പിന്തുണ

ഫാറൂഖ് അബ്ദുല്ല നേതൃത്വം നല്‍കുന്ന നാഷണല്‍ കോണ്‍ഫറന്‍സ്, മെഹ്ബൂബ മുഫ്തിയുടെ പിഡിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ചില പഞ്ചായത്ത് അംഗങ്ങളാണ് ബിജെപി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. ചിലരാകട്ടെ ബിജെപിയില്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്.

 പിന്തുണ തേടി ബിജെപി

പിന്തുണ തേടി ബിജെപി

പിന്തുണ നേടാന്‍ ബിജെപി ശ്രമം വ്യാപകമാക്കിയിട്ടുണ്ട്. മറ്റു പാര്‍ട്ടികളുടെ പഞ്ചായത്ത് അംഗങ്ങളെ ബിജെപി നേതാക്കള്‍ നേരിട്ട് കണ്ട് പിന്തുണ തേടി. ബ്ലോക്ക് കൗണ്‍സില്‍ അധ്യക്ഷ പദവിയിലേക്ക് മിക്കയിടത്തും ബിജെപിക്കെതിരെ സ്ഥാനാര്‍ഥികള്‍ ഇല്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേതാക്കളെ കാണാന്‍ സാധിച്ചില്ല

നേതാക്കളെ കാണാന്‍ സാധിച്ചില്ല

ചില ബ്ലോക്കുകളില്‍ കോണ്‍ഗ്രസ്, എന്‍സി, പിഡിപി പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ നേതൃത്വങ്ങളുടെ അറിവോടെയല്ല ഇത്. ഉന്നത നേതാക്കളെല്ലാം ജയിലിലാണ്. ഇവരെ കാണാന്‍ സ്ഥാനാര്‍ഥികള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല.

 അവസാന തിയ്യതി ഒമ്പത്

അവസാന തിയ്യതി ഒമ്പത്

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഈ മാസം ഒമ്പതാണ്. ബിജെപിയെ പിന്തുണയ്ക്കുക അല്ലാതെ മറ്റെന്താണ് മാര്‍ഗമെന്ന് കോണ്‍ഗ്രസ് അംഗമായ കുല്‍ഗാമിലെ സര്‍പാഞ്ച് നിസാര്‍ അഹമ്മദ് ചോദിക്കുന്നു. ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ ഇദ്ദേഹം തീരുമാനിച്ചു.

 മിക്കവരും ഹോട്ടലില്‍

മിക്കവരും ഹോട്ടലില്‍

സുരക്ഷാ കാരണങ്ങളാല്‍ പല പഞ്ചായത്ത് അംഗങ്ങളും പുറത്തിറങ്ങുന്നില്ല. മിക്കയാളുകളും ശ്രീനഗറിലെ ഹോട്ടലില്‍ അതീവ സുരക്ഷയില്‍ താമസിക്കുകയാണ്. ഇവിടെ എത്തി ബിജെപി നേതാക്കള്‍ പിന്തുണ തേടി. താന്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് പാംപോറിലെ എന്‍സി അംഗമായ നാസിര്‍ അഹമ്മദ് അഹാങ്കര്‍ പറഞ്ഞു.

 അമിത് ഷാ ഉറപ്പ് നല്‍കി

അമിത് ഷാ ഉറപ്പ് നല്‍കി

പുല്‍വാമയില്‍ നിന്നുള്ള ബിജെപിയുടെ സര്‍പാഞ്ച് നിസാര്‍ അഹമ്മദ് ഭട്ട് ശ്രീനഗറിലെ ഹോട്ടലിലാണ് താമസിക്കുന്നത്. കശ്മീരിന്റെ വികസനമാണ് ബിജെപി ലക്ഷ്യമിടുന്നത്. ദില്ലിയില്‍ വച്ച് അമിത് ഷായെ കണ്ടപ്പോള്‍ ഇക്കാര്യത്തില്‍ തനിക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്. അതാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് നിസാര്‍ അഹമ്മദ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+