കശ്മീരില്‍ 48 മണിക്കൂര്‍ ഏറ്റുമുട്ടല്‍, ഒരു സൈനികനെ കാണാനില്ല, 3 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലെ അനന്ത്നാഗില്‍ തീവ്രവാദികളുമായുള്ള സുരക്ഷാ സേനയുടെ ഏറ്റുമുട്ടല്‍ നീണ്ടത് 48 മണിക്കൂര്‍. ഒരു സൈനികനെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേര് ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച്ച പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കോകര്‍നാഗിലെ വനമേഖലയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യവും കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടലുണ്ടായത്.
രണ്ട് സൈനികരും ഒരു പോലീസുകാരനുമാണ് കൊല്ലപ്പെട്ടത്. അതേസമയം എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകള്‍ക്കായി അത്യാധുനിക ആയുധങ്ങളാണ് സുരക്ഷാ സേനകള്‍ ഉപയോഗിക്കുന്നത്. സ്ട്രൈക്ക് ഹെറോണ്‍ ഡ്രോണുകള്‍ അടക്കം നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. സെപ്റ്റംബര്‍ പന്ത്രണ്ടിന് രാത്രിയാണ് ആരംഭിച്ചത്. അടുത്ത ദിവസം ഗരോള്‍ ഗ്രാമം സൈന്യം വളഞ്ഞിരുന്നു.

വ്യാപകമായ തിരച്ചിലിനൊടുവിലാണ് തീവ്രവാദികള്‍ ഉള്‍വനത്തിലാണ് ഒളിസങ്കേതം ഒരുക്കിയിരിക്കുന്നതെന്ന് മനസ്സിലായത്. കേണല്‍ മന്‍പ്രീത് സിംഗിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ ആരംഭിച്ചത്. മേജര്‍ ആശിഷ് ദോന്ചക് അടക്കമുള്ളവരാണ് ഒപ്പമുണ്ടായിരുന്നതെന്ന് സൈന്യം വ്യക്തമാക്കി.
ഉച്ചയോടെയാണ് തീവ്രവാദികള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഇതോടെ ഇവര്‍ തിരിച്ചടിക്കുകയായിരുന്നു. കേണല്‍ മന്‍പ്രീത് സിംഗ്, മേജര്‍ ആശിഷ് ദോന്ചക് എന്നിവരാണ് വീരമൃത്യു വരിച്ച സൈനികര്‍. കശ്മീര്‍ പോലീസിലെ ഡിഎസ്പി ഹുമയൂണ്‍ ഭട്ടാണ് കൊല്ലപ്പെട്ട മറ്റൊരാള്‍.
കേണല്‍ മന്‍പ്രീത് സിംഗ് 19 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലെ കമാന്‍ഡിംഗ് ഓഫീസറാണ്. മേജര്‍ ആശിഷ് ദോന്‍ചാക് ഇതേ യൂണിറ്റിലെ കമ്പനി കമാന്‍ഡറാണ്. ഹുമയൂണ്‍ മുസമ്മില്‍ ഭട്ട് ജമ്മു കശ്മീര്‍ പോലീസിലെ ഡിവൈഎസ്പിയാണ്. ലെഫ് ഗവര്‍ണര്‍ മനോജ് സിന്‍ഹ കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ച സൈനികര്‍ക്ക് ശ്രീനഗറില്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. കോകര്‍നാഗിലെ നിബിഡ വനത്തില്‍ പ്രത്യേക ഓപ്പറേഷന് നടത്തിയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രത്യേക വിമാനത്തില്‍ ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്നും സൈന്യം അറിയിച്ചു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications