കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാറൂഖ് അബ്ദുല്ല സഹപ്രവര്‍ത്തകരെ കണ്ടു; രണ്ടുമാസത്തിന് ശേഷം, കശ്മീരില്‍ നിന്ന് ശുഭവാര്‍ത്ത

Google Oneindia Malayalam News

ദില്ലി: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല സഹപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. മകന്‍ ഉമര്‍ അബ്ദുല്ലയെയും നേതാക്കള്‍ കണ്ടു. ആഗസ്റ്റ് അഞ്ചിന് തടവിലാക്കപ്പെട്ട ഇരുനേതാക്കളും ആദ്യമായിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകരെ കാണുന്നത്. ഫാറൂഖ് അബ്ദുല്ലയെയും ഉമര്‍ അബ്ദുല്ലയെയും കാണാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ക്ക് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അനുമതി നല്‍കിയിരുന്നു.

Nc

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ അക്ബര്‍ ലോണ്‍, ഹസ്‌നൈന്‍ മസൂദി എന്നിവരുള്‍പ്പെടെയുള്ള നേതാക്കളാണ് ഫാറൂഖ് അബ്ദുല്ലയെ കാണാനെത്തിയത്. രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് അവര്‍ പ്രതികരിച്ചു. ബ്ലോക്ക് വികസന സമിതിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പങ്കെടുക്കില്ലെന്ന് നേതാക്കള്‍ പ്രതികരിച്ചു. തങ്ങളുടെ മുഴുവന്‍ നേതാക്കളും ജയിലില്‍ കഴിയുമ്പോള്‍ എങ്ങനെയാണ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയെന്ന് അവര്‍ ചോദിക്കുന്നു. ശ്രീനഗറിലെ വസതിയിലാണ് ഫാറൂഖ് അബ്ദുല്ല തടവില്‍ കഴിയുന്നത്. ആഗസ്റ്റ് അഞ്ച് മുതല്‍ 400ലധികം കശ്മീരി നേതാക്കളാണ് തടവില്‍ കഴിയുന്നത്.

രാഹുല്‍ വിദേശത്തേക്ക് പോയി; ഉറ്റ സുഹൃത്തിന്റെ രാജിയില്‍ വ്യസനം, ന്യായീകരിക്കാനാകാതെ കോണ്‍ഗ്രസ്രാഹുല്‍ വിദേശത്തേക്ക് പോയി; ഉറ്റ സുഹൃത്തിന്റെ രാജിയില്‍ വ്യസനം, ന്യായീകരിക്കാനാകാതെ കോണ്‍ഗ്രസ്

ജമ്മു കശ്മീരില്‍ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചില നേതാക്കളെ കഴിഞ്ഞദിവസം വീട്ടുതടങ്കലില്‍ നിന്ന് വിട്ടയച്ചിരുന്നു. ജമ്മു മേഖലയിലുള്ള നേതാക്കള്‍ക്കാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. അതേസമയം, പ്രമുഖ കശ്മീര്‍ നേതാക്കള്‍ ഉള്‍പ്പെടുന്ന താഴ്‌വരയിലുള്ളവര്‍ക്ക് മോചനം ലഭിച്ചിട്ടില്ല. സാഹചര്യം മെച്ചപ്പെട്ടതിനാലാണ് ജമ്മുവിലെ നേതാക്കള്‍ക്ക് മോചനം നല്‍കിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത് കഴിഞ്ഞ ആഗസ്റ്റ് 5 നാണ്. അന്ന് തന്നെ കശ്മീരിലെ മുഴുവന്‍ രാഷ്ട്രീയ-മത-വിഘടനവാദി നേതാക്കളെയും വീട്ടുതടങ്കലിലാക്കുകയായിരുന്നു പോലീസ്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത്. കൂടുതല്‍ സൈനികരെയും കശ്മീര്‍ താഴ്‌വരയില്‍ വിന്യസിച്ചിരുന്നു.

English summary
Kashmir: Farooq Abdullah Meet Party Leaders In Srinagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X