കശ്മീര്‍ പ്രളയം: മലയാളികള്‍ സുരക്ഷിതര്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ജമ്മു: ജമ്മു കശ്മീരില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. കശ്മീരില്‍ കുടുങ്ങിയ മലയാളികളെല്ലാം സുരക്ഷിതരാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ഇതുവരെ 47,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് സൈന്യം നല്‍കുന്ന വിവരം. രണ്ട് ദിവസത്തിനകം എല്ലാ മലയാളികളേയും തിരിച്ചെത്തിക്കുമെന്ന് ചെന്നിത്തല ഉറപ്പ് നല്‍കി. വേണമെങ്കില്‍ ഇവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇരുനൂറിലധികം പേര്‍ മരിച്ചതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഹോട്ടലുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നവരുടെ ജീവിതം ദുരിത പൂര്‍ണമാണ്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ഇല്ലാതെ കഷ്ടപ്പെടുകയാണ് ഇവര്‍. കശ്മീരില്‍ നിന്നുള്ള ചിത്രങ്ങള്‍...

കാത്തിരിപ്പ്
പ്രളയം കവര്‍ന്നെടുക്കാത്ത സാധനങ്ങളുമായി താവി നദിക്കരയില്‍ ഇരിക്കുന്ന പ്രദേശ വാസികള്‍...

പ്രളയത്തിന്റെ ഭീകരത
കനത്ത മഴയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പെട്ടുപോയ ട്രക്കുകള്‍...

രക്ഷാപ്രവര്‍ത്തനം
പ്രളത്തില്‍ കുടങ്ങിയ വിനോദ സഞ്ചാരികളെ ഹെലികോപ്റ്ററുകളിലെത്തി സൈന്യം രക്ഷിക്കുന്നു.

ജീവന് വേണ്ടി
പലയിടത്തും ജലനിരപ്പ് താഴ്ന്ന് തുടങ്ങിയെങ്കിലും പ്രളയത്തിന്റെ രൂക്ഷത കുറഞ്ഞിട്ടില്ല. ജീവന് വേണ്ടി മരത്തില്‍ പിടിച്ച് നില്‍ക്കുന്നവര്‍.

മഴയെടുത്ത നഗരം
പ്രളയത്തില്‍ മുങ്ങിയ ശ്രീനഗര്‍ പട്ടണത്തിന്റെ ആകാശ ദൃശ്യം.

ജീവിതത്തിലേക്ക്
ശ്രീനഗറിലെ ഒരു അഞ്ച് നില കെട്ടിടത്തിന്റെ മുകളില്‍ കഴിഞ്ഞിരുന്നവരെ സൈന്യം രക്ഷപ്പെടുത്തുന്നു.

സൈന്യത്തിന്റെ പ്രകടനം
രക്ഷാ പ്രവര്‍ത്തനത്തില്‍ സൈന്യം പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം ആണ് ദുരിത ബാധിതരുടെ ആശ്വാസം. അവാസനത്തെ മനുഷ്യനേയും രക്ഷിച്ചതിന് ശേഷം മാത്രമേ സൈന്യം ബാരക്കുകളിലേക്ക് മടങ്ങൂ എന്നാണ് സൈനിക മേധാവി നല്‍കിയ ഉറപ്പ്.

പാലം ഒരുക്കി
താവി നദിയിലെ പാലം പ്രളയത്തില്‍ തകര്‍ന്നിരുന്നു. സൈന്യം നിര്‍മിച്ച താത്കാലിക പാലം.

തകര്‍ന്ന വീട്
താവി നദിക്കരയെയാണ് പ്രളയം കാര്യമായി ബാധിച്ചത്. താവി നദിക്കരയിലെ തകര്‍ന്ന വീട്.












Click it and Unblock the Notifications