Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ മഴയ്‌ക്കൊപ്പം കാറ്റും മണ്ണിടിച്ചിലും, വെള്ളപ്പൊക്ക മുന്നറിയിപ്പ്; രണ്ട് മരണം

ശ്രീനഗര്‍: കശ്മീരില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം. റിയാസി ജില്ലയിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പുതിയ ട്രാക്കില്‍ തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു. മരിച്ച രണ്ട് പേരും സ്ത്രീകളാണ്. ഒരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് 2.35 ഓടെ ഭവനില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പാഞ്ചിക്ക് സമീപമുള്ള പാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു എന്നും പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു എന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഇന്ന് വൈകീട്ടോടെയുണ്ടായ കനത്ത കാറ്റിലും മഴയിലും തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മേല്‍ മരം കടപുഴകി വീണ് അപകടമുണ്ടായി. കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്ന് പോയി.

Weather

ജില്ലയില്‍ വലിയ നാശനഷ്ടമുണ്ടായതായി അധികൃതര്‍ അറിയിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് പമ്ബയിലെ ഒരു സര്‍ക്കാര്‍ കെട്ടിടത്തിനും നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇന്ന് വൈകുന്നേരം മുതല്‍ നാളെ ഉച്ചവരെയുള്ള സമയങ്ങളില്‍ കാലാവസ്ഥ കൂടുതല്‍ തീവ്രമാകാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

കശ്മീരിന്റെ വിദൂര പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും മറ്റ് പല സ്ഥലങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് ശ്രീനഗറിലെ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. രണ്ട് ദിവസം പൊതുവെ മേഘാവൃതമായി തുടരാനും ഇടയ്ക്കിടെ നേരിയതോ മിതമായതോ ആയ മഴയ്ക്കും പല ഭാഗങ്ങളിലും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴയ്ക്ക് പുറമേ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെള്ളപ്പൊക്കത്തിനും തോടുകള്‍, കനാലുകള്‍, താഴ്ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് വര്‍ധിക്കാനും സാധ്യതയുണ്ട്. സെപ്റ്റംബര്‍ നാലിന് ശേഷം കാലാവസ്ഥ പൊതുവെ ശാന്തമായിരിക്കും. സെപ്റ്റംബര്‍ 12 വരെ പൊതുവെ ശാന്തമായ കാലാവസ്ഥ പ്രതീക്ഷിക്കാം.

സെപ്റ്റംബര്‍ 6, 7 തീയതികളില്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും അതിശക്തമായ മഴ പ്രതീക്ഷിക്കിക്കേണ്ടതില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 8-12 തീയതികളില്‍ മിക്കവാറും വരണ്ട കാലാവസ്ഥയുണ്ടാകും. കശ്മീരിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട് എന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍ ട്രെക്കിംഗ് ചെയ്യുന്നവരോടും വിനോദസഞ്ചാരികളോടും ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+