കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ ഫയല്‍സ് വന്‍ ലാഭത്തില്‍, വരുമാനം പണ്ഡിറ്റുകളുടെ കുടുംബത്തിന് നല്‍കണമെന്ന് ഉദ്യോഗസ്ഥന്‍

Google Oneindia Malayalam News

ദില്ലി: 1990കളിലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ച് പറയുന്ന കശ്മീര്‍ ഫയല്‍സ് വന്‍ വിജയമായിരിക്കുകയാണ്. ചെറിയ ബജറ്റിലൊരുങ്ങിയ ചിത്രം മറ്റ് വമ്പന്‍ ചിത്രങ്ങളെ എല്ലാം വീഴ്ത്തിയിരിക്കുകയാണ്. ചിത്രത്തെ പ്രശംസിച്ചും, അതുപോലെ പ്രധാനപ്പെട്ട ആവശ്യവും ഉന്നയിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍. ചിത്രത്തിന്റെ ലാഭം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കണമെന്ന് ഐഎഎസ് ഉദ്യോഗസ്ഥനായ നിയാസ് ഖാന്‍ പറഞ്ഞു. നേരത്തെ ചിത്രത്തെ കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ബിജെപിയെ ചൊടിപ്പിച്ചിരുന്നു. നിയാസ് ഖാനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

യുപി അടുത്ത ഗുജറാത്താവും, ബിജെപിയുടെ സുരക്ഷിത കോട്ടയാവാന്‍ കാരണങ്ങള്‍ ഇതാണ്, നഷ്ടം അഖിലേഷിന്യുപി അടുത്ത ഗുജറാത്താവും, ബിജെപിയുടെ സുരക്ഷിത കോട്ടയാവാന്‍ കാരണങ്ങള്‍ ഇതാണ്, നഷ്ടം അഖിലേഷിന്

1

കശ്മീര്‍ ഫയല്‍സിന്റെ കളക്ഷന്‍ 150 കോടി എത്തിയിരിക്കുകയാണ്. നല്ല കാര്യം. കശ്മീരി ബ്രാഹ്മണര്‍ അനുഭവിച്ച കാര്യങ്ങള്‍ മനസ്സിലാക്കി ജനങ്ങള്‍ ഒരുപാട് അവരെ ബഹുമാനിക്കുന്നുണ്ട്. ചിത്രത്തിന്റെ കളക്ഷന്‍ മുഴുവന്‍ കശ്മീരി പണ്ഡിറ്റുകളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും , കശ്മീരില്‍ അവര്‍ക്ക് വീട് നിര്‍മിക്കാനുമായി ഉപയോഗിക്കണമെന്നും നിയാസ് ഖാന്‍ അഭ്യര്‍ത്ഥിച്ചു. അതൊരു മഹത്തരമായ ജീവകാരുണ്യ പ്രവര്‍ത്തനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ പബ്ലിക്ക് വര്‍ക്ക്‌സ് വിഭാഗത്തിലെ ഡെപ്യൂട്ടി സെക്രട്ടറിയാണ് നിയാസ് ഖാന്‍. ഇത്തരം പരാമര്‍ശങ്ങളിലൂടെ നേരത്തെയും അദ്ദേഹം വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്.

ഏഴ് പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. തലാഖ് തലാഖ് തലാഖ്, ബി റെഡി ടു ഡൈ എന്നീ പുസ്തകങ്ങളാണ് അദ്ദേഹം എഴുതിയത്. ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ യസീദി വംശഹത്യയെ കുറിച്ചുള്ള പുസ്തകമാണ് ബി റെഡി ടു ഡൈ. അതേസമയം നിയാസ് ഖാന്റെ വാക്കുകളോട് പ്രതികരിച്ച് കശ്മീരി ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി രംഗത്ത് വന്നു. 25ന് താന്‍ ഭോപ്പാലില്‍ എത്തുന്നുണ്ടെന്നും, നിങ്ങളെ കാണാനുള്ള അവസരം നല്‍കണമെന്നും അഗ്നിഹോത്രി അഭ്യര്‍ത്ഥിച്ചു. നിങ്ങളുടെ പുസ്തകത്തിന്റെ റോയല്‍റ്റിയും മറ്റും വെച്ച് എങ്ങനെ മറ്റുള്ളവരെ സഹായിക്കാനാവുമെന്ന കാര്യം ചര്‍ച്ച ചെയ്യാമെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.

നേരത്തെ ചിത്രത്തിന്റെ സംവിധായകനോടും നിര്‍മാതാക്കളോടും മുസ്ലീങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ കുറിച്ചും സിനിമയെടുക്കണമെന്ന് നിയാസ് ഖാന്‍ ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ പണ്ഡിറ്റുകളെ സമാധാനപരമായി ജീവിക്കാന്‍ അനുവദിക്കണം. അതുപോലെ രാജ്യത്താകെ ഒരുപാട് മുസ്ലീങ്ങള്‍ കൊല്ലപ്പെടുന്നുണ്ട്. മുസ്ലീങ്ങള്‍ വെറും കീടങ്ങളല്ല, അവര്‍ മനുഷ്യരാണ്. ഈ നാട്ടിലെ പൗരന്മാരാണെന്നും നിയാസ് ഖാന്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെ മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം. തനിക്ക് പ്രതികരിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നും നിയാസ് ഖാന്‍ പറഞ്ഞു.

ബിജെപിയുടെ മുന്‍ മീഡിയ ഇന്‍ ചാര്‍ജ് ഗോവിന്ദ് മാലു പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയിച്ചിരുന്നു. അതേസമയം താന്‍ സര്‍ക്കാരിനോടാണ് ബാധ്യത കാണിക്കാറുള്ളത്. നേതാക്കളോട് തനിക്ക് പ്രതികരണം അറിയിക്കേണ്ട ആവശ്യമില്ലെന്നും നിയാസ് ഖാന്‍ തുറന്നടിച്ചു. നിയാസ് ഖാന്‍ സര്‍വീസ് നിയമങ്ങള്‍ ലംഘിച്ചെന്നും, രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് ്അദ്ദേഹം നടത്തിയതെന്നും ബിജെപി ആരോപിക്കുന്നു.

സായ് ശങ്കര്‍ കേരളം വിട്ടു? ദിലീപില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍സായ് ശങ്കര്‍ കേരളം വിട്ടു? ദിലീപില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

English summary
kashmir gets highest profit, revenue should gave to kashmir pandits family says ias officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X