കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ തീവ്രാദം വേണോ, വിനോദ സഞ്ചാരം വേണോ? തീരുമാനം ഉടന്‍ വേണമെന്ന് നരേന്ദ്ര മോദി

കശ്മീരില്‍ വിനോദ സഞ്ചാരം പ്രേത്സാഹിപ്പിച്ചാല്‍ ലോകം കശ്മീരിന്റെ കാല്‍ക്കീഴിലെത്തുമെന്ന് നരേന്ദ്ര മോദി. ഇക്കാര്യം രാജ്യം മുഴുവന്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം.

  • By Jince K Benny
Google Oneindia Malayalam News

ശ്രീനഗര്‍: കാശ്മീരില്‍ തീവ്രവാദം വേണോ വിനോദ സഞ്ചാരം വേണോ എന്ന കാര്യത്തില്‍ കശ്മീരി യുവാക്കള്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിന്റെ ഒരു ഭാഗത്ത് തീവ്രവാദവും മറുഭാഗത്ത് വിനോദ സഞ്ചാരവുമാണുള്ളത്. ഇതില്‍ ഏത് വേണമെന്ന് കശ്മീരിലെ യുവാക്കളാണ് തീരുമാനിക്കെണ്ട്. ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കപാത ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Narendra Modi

കഴിഞ്ഞ നാല്പത് വര്‍ഷമായി കശ്മീരില്‍ തുടരുന്നത് രക്ത ചൊരിച്ചിലാണ്. ആയിരക്കണക്കിന് നിരപരാധികള്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്. നിരവധി കുടുംബങ്ങള്‍ അനാഥമായി. എന്നാല്‍ ഈ നാല്പതം വര്‍ഷം വിനോദ സഞ്ചാരം പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ ലോകം കശ്മീരിന്റെ കാല്‍ച്ചുവട്ടിലെത്തുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിനോദ് സഞ്ചാരികള്‍ കശ്മീരിലേക്ക് കടന്നു വരുന്നത് സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ചക്ക് കാരണമാകും. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിച്ചാല്‍ രാജ്യം മുഴുവന്‍ കശ്മീരിനൊപ്പം നില്‍ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

റെക്കോര്‍ഡ് വേഗത്തില്‍ നാല് വര്‍ഷം കൊണ്ടാണ് 10.98 കിലോമിറ്റര്‍ തുരങ്കപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജമ്മു-കശ്മീരിന്റെ പര്‍വതപ്രദേശത്തുള്ള ഈ പാത ഉധംപുര്‍-റംബാന്‍ എന്നിവടങ്ങളെ ബന്ധിപ്പിക്കുന്നതാണ്. പ്രധാനമന്ത്രിയുടെ വരവിനേത്തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

English summary
Had tourism been promoted as much, Kashmir would have gone much ahead says Prime minister. Says 40 years of bloodshed hasn't helped anyone, only lives lost.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X