കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ 12 ദിവസങ്ങളായി തടങ്കലില്‍; വീഡിയോ ഗെയിം കളിച്ചും പുസ്തകം വായിച്ചും...

Google Oneindia Malayalam News

ശ്രീനഗര്‍: രാജ്യത്തെ രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ കഴിഞ്ഞ 12 ദിവസങ്ങളായി വീട്ടുതടങ്കലില്‍ ആണ്. പുറംലോകവുമായി ഒരു തരത്തിലും ബന്ധപ്പെടാന്‍ അവസരമൊരുക്കാതെ അവരെ പൂട്ടിയിട്ടിരിക്കുകയാണ്. ജമ്മു കശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും ആണ് ആ രണ്ട് പേര്‍. സമയം കൊല്ലാന്‍ ഒമര്‍ അബ്ദുള്ള ചെയ്യുന്നത് വീഡിയോ ഗെയിം കളിക്കലാണ്. മെഹ്ബൂബ മുഫ്തി പ്രാര്‍ത്ഥനയും വാനയും ആയി കഴിയുന്നു.

<strong>കശ്മീരിലെ അമ്മമാര്‍ക്ക് സൈന്യത്തിന്റെ താക്കീത്; മക്കളെ സംരക്ഷിക്കൂ, ഇന്ന് കല്ലെറിയുന്നവര്‍ നാളെ...</strong>കശ്മീരിലെ അമ്മമാര്‍ക്ക് സൈന്യത്തിന്റെ താക്കീത്; മക്കളെ സംരക്ഷിക്കൂ, ഇന്ന് കല്ലെറിയുന്നവര്‍ നാളെ...

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തതോടെ ആയിരുന്നു ഒമര്‍ അബ്ദുള്ളയേയും മെഹ്ബൂബ മുഫ്തിയേയും ഉള്‍പ്പെടെയുള്ള നേതാക്കളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. ജമ്മുവില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങളും ഇന്റര്‍നെറ്റും വിലക്കപ്പെടുകയും ചെയ്തു.

കശ്മീരില്‍ എന്താണ് നടക്കുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും പുറത്ത് വരുന്നില്ല. പക്ഷേ, വീട്ടുതടങ്കലിലുള്ള ഒമര്‍ അബ്ദുള്ളയുടേയും മെഹ്ബൂബ മുഫ്തിയുടേയും വിനോദങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ടുതാനും!

 വീട്ടുതടങ്കലില്‍

വീട്ടുതടങ്കലില്‍

ജമ്മു കശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും ഇപ്പോള്‍ വീട്ടുതടങ്കലില്‍ ആണ്. 12 ദിവസമായി ഇത് തുടങ്ങിയിട്ട്. രണ്ട് പേരേയും ആദ്യം ഹരി നിവാസ് പാലസില്‍ ആയിരുന്നു പാര്‍പ്പിച്ചിരുന്നത്. പിന്നീട് രണ്ട് പേരേയും വ്യത്യസ്ഥ സ്ഥലങ്ങളിലേക്ക് മാറ്റുകയായിരുന്നു.

വീഡിയോ ഗെയിം

വീഡിയോ ഗെയിം

ഒമര്‍ അബ്ദുള്ള ഒരു ടെക്ക് സാവിയായ രാഷ്ട്രീയക്കാരനാണെന്ന് എല്ലാവര്‍ക്കും അറിയാം. വീട്ടുതടങ്കലില്‍ വേറെ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ വീഡിയോ ഗെയിമുകള്‍ ആണത്രെ ഒമര്‍ അബ്ദുള്ളയുടെ ഏക ആശ്രയം. ഓഗസ്റ്റ് 4 ന് ആയിരുന്നു ഒമര്‍ അബ്ദുള്ളയെ വീട്ടുതടങ്കലില്‍ ആക്കിയത്.

ഇന്റര്‍നെറ്റ് ഇല്ലാതെ

ഇന്റര്‍നെറ്റ് ഇല്ലാതെ

ജമ്മു കശ്മീരില്‍ 'കംപ്ലീറ്റ് ഷട്ട് ഡൗണ്‍' ആയിരുന്നു. ഇന്റര്‍നെറ്റ് ഇല്ല, മറ്റ് വാര്‍ത്താ വിനിമയോപാധികളും ഇല്ല. അതുകൊണ്ട് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ മാത്രം ഉപയോഗിക്കാവുന്ന വീഡിയോ ഗെയിമുകള്‍ ആദ്യം അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇന്റര്‍നെറ്റ് ആവശ്യമില്ലാത്ത, പഴയ വേര്‍ഷന്‍ ഗെയിമുകള്‍ മതി എന്ന് പറഞ്ഞപ്പോള്‍ അത് അംഗീകരിക്കുകയായിരുന്നു.

സിനിമയും ജിമ്മും

സിനിമയും ജിമ്മും

വീഡിയോ ഗെയിം മാത്രം കളിച്ച് എങ്ങനെ ഇത്രസമയം തള്ളി നീക്കും! ബാക്കി സമയം ഒമര്‍ അബ്ദുള്ള ചെലവഴിച്ചത് ഹോളിവുഡ് സിനിമകള്‍ കാണാന്‍ ആയിരുന്നത്രെ. കൂടാതെ ജിമ്മിലും അദ്ദേഹം കുറേയേറെ സമയം ചെലവഴിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരി നിവാസ് പാലസില്‍ ഉണ്ടായിരുന്നപ്പോള്‍, ഉദ്യാനത്തില്‍ നടക്കാനും ഇറങ്ങിയിരുന്നു.

ഏകാന്തവാസത്തില്‍ മുഫ്തി

ഏകാന്തവാസത്തില്‍ മുഫ്തി

ഹരി നിവാസ് പാലസില്‍ നിന്ന് മെഹ്ബൂബ മുഫ്തിയെ മാറ്റിയത് ജമ്മുകശ്മീര്‍ ടൂറിസം ഡവലപ്പ്‌മെന്‍ഫ് കോര്‍പ്പറേഷന്റെ ചാഷ്‌മെ ഷാഹിയിലേക്കായിരുന്നു. ഇവിടെ ഏറെക്കുറേ ഏകാന്തവാസം ആണ് മെഹ്ബുബയ്ക്ക്. പുസ്തക വായനയും പ്രാര്‍ത്ഥനയും ആയാണ് മെഹ്ബൂബ സമയം കൊല്ലുന്നത്.

പഴിചാരലിന് കുറവില്ല

പഴിചാരലിന് കുറവില്ല

ഹരിനിവാസ് പാലസില്‍ തടങ്കലില്‍ പാര്‍പ്പിച്ചപ്പോള്‍ ആയിരുന്നു രണ്ട് പേരും തമ്മില്‍ ഒരു പ്രശ്‌നം ഉണ്ടായത്. ഒമര്‍ പുറത്ത് നടക്കുന്നത് കണ്ട മെഹ്ബൂബയും തനിക്ക് പുറത്തിറങ്ങണം എന്നാവശ്യപ്പെട്ടു. ഇതിന് അനുമതി നിഷേധിച്ചതോടെ പൊട്ടിത്തെറിച്ചു. അബ്ദുള്ള കുടുംബത്തിന്റെ ചെയ്തികളാണ് കശ്മീരിന് ഈ ഗതിവരുത്തിയത് എന്ന് ഒമറിനോട് മെഹ്ബൂബ ആക്രോശിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിയുമായി മെഹ്ബൂബ സഖ്യമുണ്ടാക്കിയതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം എന്ന് ഒമര്‍ തിരിച്ചടിക്കുകയും ചെയ്തു. ഒടുവില്‍ രണ്ട് പേരേയും ഹരിനിവാസ് പാലസില്‍ നിന്ന് മാറ്റുകയായിരുന്നു.

English summary
Kashmir: How Omar Abdullah and Mehbooba Mufti spends their time in House Arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X