കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ മാറുന്നു; കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് തയ്യാറായി ഹുറിയത്ത് നേതാക്കള്‍

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരിലെ രാഷ്ട്രീയ സാഹചര്യം പൂര്‍ണമായി മാറുകയാണെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ഹുറിയത്ത് നേതാക്കള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി എന്നാണ് അദ്ദേഹം പറയുന്നത്. ബിജെപി-പിഡിപി സഖ്യകക്ഷി ഭരണം അവസാനിച്ച ശേഷം കശ്മീരില്‍ രാഷ്ട്രപതി ഭരണമാണ്. കഴിഞ്ഞമാസം രാഷ്ട്രപതി ഭരണത്തിന്റെ ആറുമാസം കാലാവധി പൂര്‍ത്തിയായ വേളയില്‍ കേന്ദ്രസര്‍ക്കാര്‍ ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് തയ്യാറായി എന്ന വിവരം ഗവര്‍ണര്‍ പുറത്തുവിടുന്നത്.

Kash

നേരത്തെ സമാധാന ശ്രമങ്ങള്‍ നടത്തിയവരെ ചര്‍ച്ചയ്ക്ക് തയ്യാറല്ല എന്ന് കാണിച്ച് മടക്കി അയച്ചവരാണ് ഹുറിയത്ത് നേതാക്കള്‍. അവരിപ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറായി എന്നത് എടുത്തുപറയേണ്ട മാറ്റമാണെന്ന് ഗവര്‍ണര്‍ പറയുന്നു. 2016ലെ പ്രക്ഷോഭ വേളയില്‍ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍ ഹുറിയത്ത് നേതാക്കളുമായി ചര്‍ച്ചയ്ക്ക് കശ്മീരില്‍ വന്നിരുന്നു. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ അവര്‍ തയ്യാറായില്ല.

യുവാക്കള്‍ കൊല്ലപ്പെടുന്ന വേളയില്‍ പ്രതിഷേധവും കല്ലേറും പതിവായിരുന്നു. അക്രമാസക്തരായ പ്രതിഷേധക്കാര്‍ക്ക് നേരെയാണ് സുരക്ഷാ വിഭാഗം വെടിവച്ചിരുന്നത്. അതായിരുന്നു യാഥാര്‍ഥ്യം. അല്ലാതെ സൈനികര്‍ ആദ്യം പ്രകോപനം സൃഷ്ടിക്കാറില്ല. കഴിഞ്ഞ ഒരു വര്‍ഷത്തെ കശ്മീരിലെ സുരക്ഷാ കാര്യങ്ങളില്‍ താന്‍ സംതൃപ്തനാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

പാസ്വാനെ കാണാനില്ല? കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം, പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണം!!പാസ്വാനെ കാണാനില്ല? കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം, പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണം!!

മിര്‍വായീസ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള ഹുറിയത്ത് വിഭാഗമാണ് കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചത്. നിലച്ചുപോയ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് മിര്‍വായീസ് ആവശ്യപ്പെട്ടു. കേന്ദ്രം തയ്യാറായാല്‍ തങ്ങള്‍ അനുകൂല സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെ കക്ഷികളുമായും പാകിസ്താനുമായും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും മിര്‍വായീസ് ആവശ്യപ്പെട്ടു.

English summary
Kashmir Hurriyat leaders ready for talks with Centre, says Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X