കശ്മീര്‍ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ മാധ്യമങ്ങള്‍!!! ദിനപത്രത്തിന് സര്‍ക്കാരിന്റെ വിലക്ക്
ശ്രീനഗര്‍: പൊതു സമാധാനത്തിന് ഭീഷണിയെന്ന് കാണിച്ച് കശ്മീരില്‍ ദിനപത്രത്തിന്റെ പ്രസിദ്ധീകരണത്തിന് വിലക്ക്. കശ്മീര്‍ റീഡര്‍ എന്ന പത്രത്തിനാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഒരു ഉത്തരവ് പുറത്തുവരുന്നതുവരെ പത്രം പ്രസിദ്ധീകരിക്കരുതെന്നാണ് ശ്രീനഗര്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ്. പത്രത്തിനെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി നയീം അക്തര്‍ വ്യക്തമാക്കി.
കശ്മീരിലെ സംഘര്‍ഷാവസ്ഥയ്ക്ക് പത്രത്തിലെ ഉള്ളടക്കങ്ങള്‍ക്കും സ്വാധീനമുണ്ടെന്ന്് കണ്ടെത്തിയതിന് പിന്നാലെയാണ് സിആര്‍പിസിയിലെ 144ാം വകുപ്പ്, 1971ലെ ന്യൂസ് പേപ്പേഴ്സ് ഇന്‍സൈറ്റ്മെന്റ് ഓഫ് ഒഫന്‍സസ് ആക്ട്, 1989ലെ പ്രസ് ആന്‍ഡ് പബ്ലിക്കേഷന്‍ ആക്ടിലെ 10ാം വകുപ്പ് എന്നിവ പ്രകാരം പത്രം പ്രസിദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡെപ്യൂട്ടി കമ്മീഷണറാണ് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

മജിസ്ട്രേറ്റില്‍ നിന്ന് ഉത്തരവ് ലഭിച്ചതായി വ്യക്തമാക്കിയ കശ്മീര്‍ റീഡറിന്റെ എഡിറ്റര്‍ ഹിലാല്‍ അഹമ്മദ് ഉത്തരവിനോട് പ്രതികരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. സംസ്ഥാനത്തെ സമാധാനത്തിന് തങ്ങളുടെ പത്രം ഏത് തരത്തിലാണ് ഭീഷണിയാവുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് ഹിലാല്‍ പ്രതികരിച്ചു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications