കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ മാധ്യമങ്ങള്‍!!! ദിനപത്രത്തിന് സര്‍ക്കാരിന്റെ വിലക്ക്

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: പൊതു സമാധാനത്തിന് ഭീഷണിയെന്ന് കാണിച്ച് കശ്മീരില്‍ ദിനപത്രത്തിന്റെ പ്രസിദ്ധീകരണത്തിന് വിലക്ക്. കശ്മീര്‍ റീഡര്‍ എന്ന പത്രത്തിനാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഒരു ഉത്തരവ് പുറത്തുവരുന്നതുവരെ പത്രം പ്രസിദ്ധീകരിക്കരുതെന്നാണ് ശ്രീനഗര്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. പത്രത്തിനെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി നയീം അക്തര്‍ വ്യക്തമാക്കി.

കശ്മീരിലെ സംഘര്‍ഷാവസ്ഥയ്ക്ക് പത്രത്തിലെ ഉള്ളടക്കങ്ങള്‍ക്കും സ്വാധീനമുണ്ടെന്ന്് കണ്ടെത്തിയതിന് പിന്നാലെയാണ് സിആര്‍പിസിയിലെ 144ാം വകുപ്പ്, 1971ലെ ന്യൂസ് പേപ്പേഴ്‌സ് ഇന്‍സൈറ്റ്‌മെന്റ് ഓഫ് ഒഫന്‍സസ് ആക്ട്, 1989ലെ പ്രസ് ആന്‍ഡ് പബ്ലിക്കേഷന്‍ ആക്ടിലെ 10ാം വകുപ്പ് എന്നിവ പ്രകാരം പത്രം പ്രസിദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡെപ്യൂട്ടി കമ്മീഷണറാണ് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

jk

മജിസ്‌ട്രേറ്റില്‍ നിന്ന് ഉത്തരവ് ലഭിച്ചതായി വ്യക്തമാക്കിയ കശ്മീര്‍ റീഡറിന്റെ എഡിറ്റര്‍ ഹിലാല്‍ അഹമ്മദ് ഉത്തരവിനോട് പ്രതികരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. സംസ്ഥാനത്തെ സമാധാനത്തിന് തങ്ങളുടെ പത്രം ഏത് തരത്തിലാണ് ഭീഷണിയാവുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് ഹിലാല്‍ പ്രതികരിച്ചു.

English summary
Kashmir imposed ban on Kashmir Reader, alleges threat to peace. Magistrate's order direct the printer, publisher and owner of daily Kashmir Reader to ban from printing and publishing of the news paper.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X