കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ വിഷയം, തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് തുര്‍ക്കിയുടെ പിന്തുണ

തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണച്ച് തുര്‍ക്കി. തിങ്കളാഴ്ച ഇന്ത്യ സന്ദര്‍ശിച്ച ശേഷം തുര്‍ക്കിഷ് പ്രസിഡണ്ട് റെസേപ് ടൈയ്യിപ് എര്‍ദോഗന്‍ പിന്തുണ അറിയിക്കുകയായിരുന്നു.

  • By Akhila
Google Oneindia Malayalam News

ദില്ലി: തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണച്ച് തുര്‍ക്കി. തിങ്കളാഴ്ച ഇന്ത്യ സന്ദര്‍ശിച്ച ശേഷം തുര്‍ക്കിഷ് പ്രസിഡണ്ട് റെസേപ് ടൈയ്യിപ് എര്‍ദോഗന്‍ പിന്തുണ അറിയിക്കുകയായിരുന്നു. ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ബന്ധം കൊണ്ടുവരാന്‍ കഴിയുമെന്നും എര്‍ദോഗന്‍ പറഞ്ഞു.

തിങ്കളാഴ്ചയാണ് നിയന്ത്രണ രേഖ ലംഘിച്ച് 200 കിലോമീറ്റര്‍ അകത്ത് പ്രവേശിച്ച് പാകിസ്താന്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയത്. ഭീകരതയുടെ കാര്യത്തില്‍ ഇന്ത്യയും തുര്‍ക്കിയും സമാനമായ നിലപാട് സ്വീകരിച്ചു.

india-turkey

ഭീകരവാദ ഭീഷണിയെ കുറിച്ച് തുര്‍ക്കിഷ് പ്രസിഡണ്ടുമായി വളരെ അധികം നേരം സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പത്രസമ്മേളനത്തിലാണ് മോദി നടത്തിയ പ്രസ്താവനകള്‍ എര്‍ദോഗന്‍ അംഗീകരിച്ചതായി പറഞ്ഞത്.

ഭീകരതയ്ക്ക് എതിരായ പോരാട്ടങ്ങളില്‍ എപ്പോഴും ഇന്ത്യയ്‌ക്കൊപ്പമുണ്ടാകുമെന്നും തുര്‍ക്കി പ്രസിഡണ്ട് പറഞ്ഞതായും നരേന്ദ്രമോദി അറിയിച്ചു. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്നും അറിയിച്ചിട്ടുണ്ട്.

English summary
Kashmir is a bilateral issue: India to Turkey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X