Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരവാദത്തിന്റെ മാതവ് ഇന്ത്യ; കശ്മീരിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനം, ആഞ്ഞടിച്ച് പാകിസ്താൻ

കശ്മീരില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയാണ്. കശ്മീരിലെ യഥാര്‍ത്ഥ പ്രശ്‌നം സുഷമസ്വരാജ് മറച്ച് വെക്കുകയാണെന്നും മലീഹ ലോധി പറഞ്ഞു.

യുനെറ്റഡ്നേഷൻ: യുഎന്നിൽ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് പാകിസ്താൻ. ലോകത്ത് ഭീകരവാദം കയറ്റി അയക്കുന്നത് പാകിസ്താനാണെന്ന വിദേശകാര്യ മന്ത്രി സുഷമസ്വരാജിന്റെ വിമർശനത്തിന് പിന്നാലെയാണ് ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ രംഗത്തെത്തിയത്.

maheela lodhi

തെക്കൻ ഏഷ്യൻ ഇന്ത്യയാണ് തീവ്രവാദത്തിന്റെ മാതാവെന്ന് പാകിസ്താന്റെ യുഎൻ സ്ഥിര പ്രതിനിധി മലീഹ ലോധി പറഞ്ഞു. ഉഭയകക്ഷി ചർച്ചകൾക്ക് താൽപര്യമില്ലാത്തത് പാകിസ്താനല്ല പകരം ഇന്ത്യക്കാണെന്നു മലീഹ പറഞ്ഞു.യുഎന്നിൽ സുഷമ സ്വരാജിന്റെ പ്രസംഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഇവർ.

കശ്മീരിലെ യാഥാർത്ഥ പ്രശ്നം സുഷമ സ്വരാജ് മറച്ചു പിടിക്കുകയാണ്. കശ്മീരിൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയാണെന്നും മലീഹ ലോധി ആരോപിക്കുന്നു.കശ്മീരിൽ നിരപരാധികളെ അന്ധരാക്കിയും വെടിവെച്ചും ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുകയാണ്. കശ്മീരിൽ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും ഇതിനെതിരെ നടപടിയെടുക്കണെമന്നും യുഎന്നിൽ മലീഹ ആവശ്യപ്പെട്ടു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+