കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിറ്റ്വേഷന്‍ കാബി'നില്‍ പെരുന്നാള്‍ ഭക്ഷണം കഴിച്ച് അജിത് ഡോവല്‍, ഇനിയും തുടരും; മോദിയുടെ തീരുമാനം

Google Oneindia Malayalam News

ശ്രീനഗര്‍: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇപ്പോഴും ജമ്മു കശ്മീരില്‍ തുടരുകയാണ്. കഴിഞ്ഞ മാസം ഡോവലിന്റെ സന്ദര്‍ശനത്തിന് പിറകെ ആയിരുന്നു ജമ്മു കശ്മീരില്‍ വലിയ തോതില്‍ സൈനിത വിന്യാസം നടത്തിയിരുന്നത്. അന്നത്തെ സംശയങ്ങള്‍ ശരിവച്ചുകൊണ്ട് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഉം 35എയും കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തു.

<strong>ഗവര്‍ണര്‍, നിങ്ങളുടെ വിലപ്പെട്ട ക്ഷണം സ്വീകരിച്ച് കശ്മീരിലേക്ക് വരുന്നു; രാഹുലിന്റെ മറുപടി!!</strong>ഗവര്‍ണര്‍, നിങ്ങളുടെ വിലപ്പെട്ട ക്ഷണം സ്വീകരിച്ച് കശ്മീരിലേക്ക് വരുന്നു; രാഹുലിന്റെ മറുപടി!!

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം പ്രഖ്യാപിക്കപ്പെട്ടപ്പോഴും അജിത് ഡോവല്‍ കശ്മീരില്‍ ഉണ്ടായിരുന്നു. ഇനി സ്വാതന്ത്ര്യ ദിനത്തിന് ശേഷം മാത്രം അദ്ദേഹം ദില്ലിയിലേക്ക് മടങ്ങൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ജെയിംസ് ബോണ്ട് എന്നാണ് ഡോവല്‍ അറിയപ്പെടുന്നത്. കശ്മീരിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡോവല്‍ അവിടെ ഉണ്ടാകണം എന്നത് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും തീരുമാനം. ഓരോ ദിവസവും ഡോവല്‍ കൃത്യമായ വിവരങ്ങള്‍ മോദിയെ അറിയിച്ചുകൊണ്ടിരിക്കുന്നും ഉണ്ട്. അതിനിടെ അക്രമരഹിതമായ ഒരു ഈദ് ആഘോഷത്തിനും കശ്മീര്‍ സാക്ഷ്യം വഹിച്ചു എന്നാണ് ഔദ്യോഗിക ഭാഷ്യം.

കശ്മീരില്‍ സ്ഥിതി ശാന്തം

കശ്മീരില്‍ സ്ഥിതി ശാന്തം

കശ്മീരില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നാണ് പുറത്ത് വരുന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പലയിടത്തും പ്രതിഷേധങ്ങളുണ്ടാകുന്നുണ്ട് എന്ന് അനൗദ്യോഗിക വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. എന്തായാലും ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാപദവി എടുത്തുകളഞ്ഞതുമുതല്‍ അജിത് ഡോവല്‍ അവിടെയുണ്ട്.

അജിത് ഡോവല്‍ പറന്നെത്തി

അജിത് ഡോവല്‍ പറന്നെത്തി

ഓഗസ്റ്റ് 5 ന് ആയിരുന്നു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ചരിത്ര പ്രഖ്യാപനം വന്നത്. കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതും അന്ന് തന്നെ. ആ ദിവസം തന്നെ അജിത് ഡോവല്‍ വ്യോമസേനുടെ പ്രത്യേക വിമാനത്തില്‍ ശ്രീനഗറിലേക്ക് പറന്നിരുന്നു. അന്നുതൊട്ടിന്നുവരെ ഡോവല്‍ കശ്മീരില്‍ തന്നെയാണ് ഉള്ളത്.

 ഈദ് ആഘോഷ ഭക്ഷണം

ഈദ് ആഘോഷ ഭക്ഷണം

ചരിത്ര പ്രഖ്യാപനത്തിന് ശേഷമുള്ള ഈദ് ദിനനത്തില്‍ കശ്മീരില്‍ എന്ത് സംഭവിക്കും എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. ഈദ് ദിനത്തില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒപ്പം അല്‍പം സമയം ചെലവഴിക്കാന്‍ അജിത് ഡോവല്‍ എത്തിയിരുന്നു. 'സിറ്റ്വേഷന്‍ കാബിനില്‍' വച്ച് ഈദ് ദിന പ്രത്യേക ഭക്ഷണവും കഴിച്ചാണ് ഡോവല്‍ മടങ്ങിയത്.

സ്വാതന്ത്ര്യ ദിനത്തില്‍

സ്വാതന്ത്ര്യ ദിനത്തില്‍

സ്വാതന്ത്ര്യ ദിനങ്ങള്‍ പലപ്പോഴും കശ്മീരില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട്. ഇത്തവണത്തെ സാഹചര്യം കൂടുതല്‍ നിര്‍ണായകമാണ്. എന്തായാലും ആഗസ്റ്റ് 15 കഴിയാതെ അജിത് ഡോവല്‍ കശ്മീരില്‍ നിന്ന് മടങ്ങില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. സുരക്ഷാ സേനകള്‍ എല്ലാം തന്നെ സ്വാതന്ത്ര്യദിനത്തിന് സുരക്ഷയൊരുക്കുന്ന തിരക്കിലാണ്.

മോദിയുടെ പദ്ധതി

മോദിയുടെ പദ്ധതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക തീരുമാന പ്രകാരം ആണ് അജിത് ഡോവലിനെ കശ്മീരിലേക്ക് അയച്ചിരിക്കുന്നത് എന്നാണ് ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തില്‍ ഏറെക്കാലം ജോലി ചെയ്തിട്ടുള്ള ആളാണ് ഡോവല്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് കശ്മീരിലെ പ്രശ്‌നങ്ങള്‍ വളരെ പെട്ടെന്ന് തിരിച്ചറിയാനും അതിനനുസരിച്ച് തീരുമാനങ്ങള്‍ സ്വീകരിക്കാനും കഴിയും എന്ന വിശ്വാസത്തിലാണ് ഇത്.

English summary
Kashmir Issue: Ajit Doval will stay there till independence day- Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X